Webdesk

CAFA നേഷൻസ് കപ്പിന് ഒരുങ്ങി ടീം ഇന്ത്യ; ഔദ്യോഗിക പ്രഖ്യാപനം പുറത്ത്

CAFA കപ്പിൽ ഇന്ത്യ മത്സരിക്കുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ച് സെൻട്രൽ ഏഷ്യൻ ഫുട്ബോൾ അസോസിയേഷൻ. 2025 ഓഗസ്റ്റ് ഇരുപത്തിയൊൻപത്തിന് ആരംഭിക്കുന്ന ടൂർണമെന്റ് സെപ്റ്റംബർ എട്ട് വരെ നീണ്ട് നിൽക്കും. മലേഷ്യ പിന്മാറിയതോടെയാണ് ടൂർണമെന്റിൽ ഇന്ത്യയ്ക്ക് കളമൊരുങ്ങിയത്. ലോജിസ്റ്റിക് പ്രശ്നങ്ങളും കളിക്കാരുടെ ലഭ്യതയിലെ ബുദ്ധിമുട്ടുകളും കാരണം ജൂലൈ 15-ൻ തങ്ങളുടെ പിന്മാറ്റം മലേഷ്യ അറിയിച്ചിരുന്നു. എട്ട് ടീമുകളെ രണ്ട് ഗ്രൂപ്പുകളായി തിരിച്ചാണ് റൗണ്ട് ഘട്ട മത്സരങ്ങൾ നടക്കുക. A ഗ്രൂപ്പിൽ ഉസ്ബെക്കിസ്ഥാൻ, കിർഗ്ഗിസ്ഥാൻ, തുർക്‌മെനിസ്ഥാൻ, ഒമാൻ എന്നീ ടീമുകളും, B…

Read More

മുണ്ടക്കൈ – ചൂരൽമല ദുരന്തം; അർഹരായ 49 കുടുംബങ്ങളെ കൂടി പുനരധിവാസ പദ്ധതിയിൽ ഉൾപ്പെടുത്തും

മുണ്ടക്കൈ – ചൂരൽമല ദുരന്തം : അർഹരായ 49 കുടുംബങ്ങളെ കൂടി പുനരധിവാസ പദ്ധതിയിൽ ഉൾപ്പെടുത്തും. മന്ത്രിസഭാ യോഗത്തിൻ്റേതാണ് തീരുമാനം. പുനരധിവാസ പട്ടികയിൽ നിന്ന് ഒഴിവാക്കിയത് ചോദ്യം ചെയ്ത് ഇവർ അപ്പീൽ നൽകിയിരുന്നു. ആകെ 451 പേർ ഗുണഭോക്തൃ പട്ടികയിലുണ്ട്. പരുക്കേറ്റവരുടെ തുടർചികിത്സയ്ക്ക് 6 കോടി കൂടി അനുവദിച്ചു. ദുരന്ത സ്മാരകം നിർമ്മിക്കാൻ 93.93 ലക്ഷം നൽകും. ദുരന്തത്തിന്റെ ഒന്നാം വാർഷികദിനമായ ബുധനാഴ്ച മേപ്പാടി ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച അനുസ്മരണ യോഗത്തിൽ സംസാരിക്കവേ റവന്യു മന്ത്രി കെ രാജനാണ്…

Read More

‘ഏതൊരു വിഷമസന്ധിയെയും ആത്മവിശ്വാസം കൈവിടാതെ ഒറ്റക്കെട്ടായി മറികടക്കുന്ന കേരള മാതൃകയുടെ മഹത്തായ പ്രതീകങ്ങളിൽ ഒന്നാണ് ഇന്ന് മുണ്ടക്കൈ-ചൂരൽമല’ : മുഖ്യമന്ത്രി

ഏതൊരു വിഷമസന്ധിയെയും ആത്മവിശ്വാസം കൈവിടാതെ ഒറ്റക്കെട്ടായി മറികടക്കുന്ന കേരള മാതൃകയുടെ മഹത്തായ പ്രതീകങ്ങളിൽ ഒന്നാണ് ഇന്ന് മുണ്ടക്കൈ-ചൂരൽമലയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ദുരന്തമുണ്ടായ ഉടനെ രക്ഷാപ്രവർത്തനങ്ങൾ മികച്ച രീതിയിൽ നടപ്പാക്കാനും ഏകോപിപ്പിക്കാനും നമുക്കു സാധിച്ചു. സർക്കാർ സംവിധാനങ്ങൾക്കൊപ്പം ജനങ്ങളും കൈകോർത്തു നടത്തിയ ദുരന്തനിവാരണ പ്രവർത്തനങ്ങൾ നാടിൻ്റെ ഐക്യത്തിനും ഇച്ഛാശക്തിക്കും അടിവരയിടുന്നവയായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതിൽ നിന്നും ആകെ 91,73,80,547 രൂപ പുനരധിവാസവുമായി ബന്ധപ്പെട്ട വിവിധ ആവശ്യങ്ങൾക്ക് ചെലവഴിച്ചു. ഇതിൽ ദുരന്തബാധിതർക്ക് ധനസഹായം അനുവദിച്ചതിന് 7,65,00,000 രൂപയും വീട്ടുവാടകയിനത്തിൽ…

Read More

‘ഒരു വർഷം പൂർത്തിയായിട്ടും വയനാട് ദുരന്തബാധിതരുടെ പുനരധിവാസം നടന്നിട്ടില്ല, പ്രധാന കാരണം കേന്ദ്രസർക്കാരിന്റെ പിന്തുണയിയില്ലായ്‌മ’: പ്രിയങ്ക ഗാന്ധി

വയനാട് ദുരന്തം ഉണ്ടായി ഒരു വർഷം പൂർത്തിയായിട്ടും ദുരന്തബാധിതരുടെ പുനരധിവാസം നടന്നിട്ടില്ലെന്ന് പ്രിയങ്ക ഗാന്ധി എം പി ലോക്സഭയിൽ.കേന്ദ്രസർക്കാരിന്റെ പിന്തുണയില്ലാത്തതാണ് ദുരന്തബാധിതരുടെ പുനരധിവാസം നടക്കാത്തതിന് പ്രധാന കാരണം. ഒരു വർഷമായി ഈ കാര്യം ആവശ്യപ്പെടുന്നു. നൂറുകണക്കിന് പേർക്ക് ജീവൻ നഷ്ടപ്പെട്ടു. 17 കുടുംബങ്ങൾ പൂർണ്ണമായും ഇല്ലാതായി. 16000 കെട്ടിടങ്ങൾ തകർന്നു. നൂറുകണക്കിന് ഏക്കർ ഭൂമി നഷ്ടപ്പെട്ടു. വ്യക്തിപരമായി പലതവണ വിഷയം സഭയിൽ ഉന്നയിച്ചു. മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയെന്നും പ്രിയങ്ക ഗാന്ധി വ്യക്തമാക്കി. വയനാടിനു ഫണ്ട് നൽകണമെന്ന് കേന്ദ്രത്തോട്…

Read More

ആയൂരില്‍ 21കാരി ആണ്‍ സുഹൃത്തിന്റെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍

കൊല്ലം ആയൂരില്‍ 21കാരിയെ ആണ്‍ സുഹൃത്തിന്റെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കാരാളികോണം കൊമണ്‍പ്ലോട്ടിലെ അഞ്ജനെയാണ് മരിച്ചത്. ഇന്ന് രാവിലെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍കണ്ടെത്തുകയായിരുന്നു. ഏഴ് മാസം മുന്‍പാണ് നിഹാസ് എന്ന യുവാവിനോപ്പം അഞ്ജന താമസിക്കാന്‍ തുടങ്ങിയത്. സ്വകാര്യ ബസിലെ കണ്ടക്ടറാണ് നിഹാസ്. പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ ഇരുവരെയും വിളിച്ചുവരുത്തിയിരുന്നു. കോടതിയില്‍ വച്ച് യുവാവിനൊപ്പം പോകാനാണ് താത്പര്യമെന്ന് പെണ്‍കുട്ടി അറിയിക്കുകയായിരുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇരുവര്‍ക്കുമിടയില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നതായാണ് വിവരം. എന്നാല്‍ മരണകാരണം വ്യക്തമല്ല….

Read More

‘മൗലിക അവകാശങ്ങള്‍ക്ക് മേലുള്ള കടന്നുകയറ്റം’; കന്യാസ്ത്രീകള്‍ അറസ്റ്റിലായ സംഭവത്തില്‍ കാന്തപുരം അബൂബക്കര്‍ മുസ്ലിയാര്‍

മതപരിവര്‍ത്തനം ആരോപിച്ച് ഛത്തീസ്ഗഢില്‍ കന്യാസ്ത്രീകള്‍ അറസ്റ്റിലായ സംഭവത്തില്‍ പ്രതികരണവുമായി കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍. രാജ്യത്തെ ബഹുസ്വരതയും മതേതരത്വവും സഹവര്‍ത്തിത്വവും കളങ്കപ്പെടുത്തുന്ന വാര്‍ത്തകള്‍ വിവിധ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്ന് കേട്ടുകൊണ്ടിരിക്കുന്നു എന്നത് അസ്വസ്ഥപ്പെടുത്തുന്ന കാര്യമാണെന്ന് അദ്ദേഹം സാമൂഹ്യമാധ്യങ്ങളില്‍ കുറിച്ചു. ഛത്തീസ്ഗഢില്‍ ട്രെയിന്‍ യാത്രക്കിടെ മതപരിവര്‍ത്തനം, മനുഷ്യക്കടത്ത് എന്നിവയാരോപിച്ച് മലയാളി കന്യാസ്ത്രീകള്‍ ആള്‍കൂട്ട വിചാരണക്കും അക്രമത്തിനും ഇരയായ സംഭവം ഇക്കൂട്ടത്തില്‍ ഏറ്റവും ഒടുവിലെ സംഭവമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഭരണപരമായ സൗകര്യമെന്നതിലുപരി സംസ്ഥാന അതിര്‍ത്തികള്‍ പഠനത്തിനും ജോലിക്കും യാത്രക്കും തടസ്സമാവുന്ന…

Read More

കന്യാസ്ത്രീകളുടെ അറസ്റ്റ്; ‘നീതി ലഭിക്കാതെ വന്നാൽ എന്ത് ചങ്ങാത്തം’; BJPക്ക് മുന്നറിയിപ്പുമായി ക്ലിമിസ് കാതോലിക്ക ബാവ

കന്യാസ്ത്രീകളുടെ അറസ്റ്റ് ബിജെപിക്ക് മുന്നറിയിപ്പുമായി കെസിബിസി അധ്യക്ഷൻ കർദിനാൾ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവാ. നീതി ലഭിക്കാതെ വന്നാൽ എന്ത് ചങ്ങാത്തം. എങ്ങനെയാണ് സാഹോദര്യത്തിന്റെ പൂർണത പറയാൻ കഴിയുക. നീതി ലഭിച്ച ശേഷം ചായകുടിക്കാമെന്നും ക്ലിമിസ് കാതോലിക്ക ബാവ പറഞ്ഞു. അടുത്ത നടപടികളുടെ പേരിൽ ആയിരിക്കും ഇനി നിലപാടുകളെന്ന് ക്ലിമിസ് കാതോലിക്ക ബാവ വ്യക്തമാക്കി. പറയുന്നത് പ്രവർത്തിക്കാൻ കഴിയണമെന്നും പ്രവർത്തിക്കുന്നതിൽ ആത്മാർഥത പ്രകടമാക്കണമെന്നും ക്ലിമിസ് കാതോലിക്ക ബാവ പറഞ്ഞു. രാജ്യം ഒന്നാകെ ഗൗരവത്തോടെ എടുക്കേണ്ട വിഷയമായി ഛത്തീസ്ഗഡിലേത്…

Read More

ആ പത്താം നമ്പർ ഇനി എംബാപ്പയ്ക്ക്; പ്രഖ്യാപനവുമായി റയൽ മാൻഡ്രിഡ്

റയൽ മാഡ്രിഡിന്റെ പത്താം നമ്പർ ജേഴ്‌സി ഇനി ഫ്രഞ്ച് സൂപ്പർ സ്‌ട്രൈക്കർ കിലിയൻ എംബാപ്പെയ്ക്ക്. ജൂലൈ 14-ന് റയൽ മാൻഡ്രിഡിൽ നിന്ന് എ സി മിലാനിലേക്ക് കൂടുമാറിയ ഇതിഹാസ താരം ലൂക്കാ മോഡ്രിച്ച് ആയിരുന്നു എംബാപ്പയ്ക്ക് മുൻപ് പത്താം നമ്പർ ജേർസിയുടെ അവകാശി. ഇക്കാര്യം എക്സ് പോസ്റ്റിലൂടെയാണ് ക്ലബ്ബ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. മെസ്യൂട്ട് ഓസിൽ, ലൂയിസ് ഫിഗോ, ഫെറങ്ക് പുസ്കാസ് തുടങ്ങിയ പ്രമുഖ താരങ്ങൾ അണിഞ്ഞ റയലിന്റെ പത്താം നമ്പർ ജേഴ്‌സിയാണ് എംബാപ്പയുടെ പക്കൽ എത്തിയിരിക്കുന്നത്. കഴിഞ്ഞ…

Read More

മലപ്പുറത്ത് മാലിന്യ സംസ്കരണ യൂണിറ്റിൽ അപകടം; മൂന്ന് തൊഴിലാളികൾ മരിച്ചു

മലപ്പുറം അരീക്കോട് മാലിന്യ സംസ്കരണ യൂണിറ്റിൽ അപകടം. മൂന്ന് ഇതര സംസ്ഥാന തൊഴിലാളികൾ മരിച്ചു. വികാസ് കുമാർ(29),സമദ് അലി (20), ഹിതേഷ് ശരണ്യ (46) എന്നിവർക്ക് ആണ് മരിച്ചത്. സ്വകാര്യ വ്യക്തിയുടെ കോഴി മാലിന്യ സംസ്കരണ പ്ലാന്റിലാണ് അപകടം സംഭവിച്ചത്. പ്ലാന്റിലെ ഒരു ടാങ്കിൽ തൊഴിലാളികൾ അകപ്പെട്ട് പോവുകയായിരുന്നു. ആദ്യം ടാങ്കിൽ അകപ്പെട്ട തൊഴിലാളിയെ രക്ഷിക്കാൻ ഇറങ്ങിയതായിരുന്നു മറ്റ് തൊഴിലാളികൾ. ഇവരെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. എങ്ങനെയാണ് അപകടം സംഭവിച്ചതെന്ന് വ്യക്തത വന്നിട്ടില്ല. മഞ്ചേരി…

Read More

മുഖവും വിരലടയാളവും വരുന്നോ?യുപിഐ ഇടപാടുകളിൽ ബയോമെട്രിക് സംവിധാനം നടപ്പാക്കാനൊരുങ്ങി എൻപിസിഐ

യുപിഐ ഇടപാടുകളിൽ പിൻ നമ്പറുകൾക്ക് പകരം ബയോമെട്രിക് സംവിധാനം നടപ്പാക്കുന്നതായി റിപ്പോർട്ടുകൾ.നാഷണൽ പേയ്‌മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യയാണ് (എൻപിസിഐ) പുതിയ സംവിധാനം കൊണ്ടുവരാനൊരുങ്ങുന്നത്. ഇപ്പോൾ പണമിടപാടുകൾ നടത്തുമ്പോൾ യുപിഐ-പിൻ അല്ലെങ്കിൽ യുപിഐ പേഴ്‌സണൽ ഐഡന്റിഫിക്കേഷൻ നമ്പറായ 4-6 അക്ക പാസ്‌കോഡ് നൽകണം.എന്നാൽ പുതിയ സംവിധാനം നിലവിൽ വന്നാൽ ഉപയോക്താക്കൾക്ക് പണമിടപാടുകൾ കൂടുതൽ സുരക്ഷിതവും സൗകര്യപ്രദവുമാകും.യുപിഐ യുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പുകൾ തടയാൻ ബയോമെട്രിക് സംവിധാനങ്ങൾ ഗുണകരമാകും. കൈയിൽ പണം സൂക്ഷിക്കുന്നവരുടെ എണ്ണം ദിനംപ്രതി കുറയുകയാണ്, രാജ്യത്തെ പണമിടപാടുകളിൽ…

Read More