കാവിക്കൊടി പിടിച്ച വനിതയാണ് ഭാരതാംബയെന്ന് ആര് പറഞ്ഞു? മന്ത്രി വി ശിവൻകുട്ടി
അധികാരം മറന്നുകൊണ്ട് സംസ്ഥാന സർക്കാരിന്റെ പ്രശ്നങ്ങളിൽ ഗവർണർമാർ ഇടപെടരുതെന്ന് മന്ത്രി വി ശിവൻകുട്ടി. ഈ അടുത്തകാലത്തായി ഗവർണർമാരുടെ പ്രവർത്തനങ്ങളെ സംബന്ധിച്ച് സുപ്രീംകോടതിയും വിവിധ സംസ്ഥാന ഹൈക്കോടതിയും പല വിഷയങ്ങളിൽ വിധി പറഞ്ഞിട്ടുണ്ട്. സംസ്ഥാന സർക്കാരിന്റെ പ്രശ്നങ്ങളിൽ ഗവർണർമാർ അനാവശ്യ ഇടപെടലുകൾ നടത്തുകയാണെന്ന് ഇരു കോടതികളും പറയുകയുണ്ടായി. അത് ഗവർണറും മനസ്സിലാക്കണം മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. സംസ്ഥാന മന്ത്രിസഭയുടെ ശിപാർശ പ്രകാരമാണ് ഗവർണർ പ്രവർത്തിക്കേണ്ടത്. അതല്ലാതെ തന്റെ ഇഷ്ടത്തിന് കേരളം മുഴുവൻ ഭരിച്ച് കളയാമെന്ന് അദ്ദേഹം കരുതുന്നുണ്ടോ…
