എംഡിക്ക് വെടിയേറ്റു; മഹാരാഷ്ട്ര കമ്പനിയുടെ ഓഹരി കൂപ്പുകുത്തി, ഡയറക്ടർ പൊലീസ് കസ്റ്റഡിയിൽ
മഹാരാഷ്ട്ര ആസ്ഥാനമായ ജിഎസ്എം ഫോയിൽസ് കമ്പനിയുടെ മാനേജിങ് ഡയറക്ടർ മോഹൻസിങ് പർമാറിന് (46) വെടിവയ്പ്പിൽ പരിക്ക്. കമ്പനിയുടെ പരിസരത്തുവച്ച്, ബൈക്കിൽവന്ന 2 പേർ വെടിയുതിർക്കുകയായിരുന്നു എന്നാണ് വിവരം. തോളിൽ വെടിയേറ്റുവീണ പർമാറിനെ ഉടൻ ആശുപത്രിയിലെത്തിച്ചു. അദ്ദേഹത്തിന്റെ പരിക്ക് ഗുരുതരമല്ലെന്നാണ് സൂചന. സംഭവത്തിൽ കമ്പനിയുടെ മുഴുവൻ സമയ ഡയറക്ടറായ സാഗർ ഭാനുശാലിയെ പൊലീസ് കസ്റ്റഡയിലെടുത്തു. മുംബൈ വസായി-വിരാറിൽ നായക്പാഡ എന്ന സ്ഥലത്തുവച്ചാണ് മോഹൻസിങ്ങിന് വെടിയേറ്റത്. സ്റ്റോക്ക് എക്സ്ചേഞ്ചുകൾക്ക് സമർപ്പിച്ച കത്തിൽ ജിഎസ്എം ഫോയിൽസ് കമ്പനിതന്നെയാണ് വെടിവയ്പ്പുണ്ടായ…
