‘പഴയ കാലമല്ല, വീട് വിട്ടാല്‍ സ്‌കൂള്‍, സ്‌കൂള്‍ വിട്ടാല്‍ വീട് കുട്ടികളല്ല, ചേര്‍ത്ത് പിടിച്ചില്ലെങ്കില്‍…’;അധ്യാപകന്‍ കുട്ടിയെ തല്ലിയ സംഭവത്തെക്കുറിച്ചുള്ള ഡോ. ഷിംനയുടെ പോസ്റ്റ് വൈറല്‍
തൃശൂര്‍ വരവൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയെ അധ്യാപകന്‍ മര്‍ദിച്ചതുമായി ബന്ധപ്പെട്ട ഡോ. ഷിംന അസീസിന്റെ പോസ്റ്റ് വൈറലാകുന്നു. പുതിയ കാലത്തെ പേരന്റിംഗും അധ്യാപനവും ഇങ്ങനെയാകരുതെന്ന് ചൂണ്ടിക്കാട്ടിയാണ് പോസ്റ്റ്. കുട്ടികള്‍ക്കെതിരെയുള്ള ശാരീരികമായ ഉപദ്രവങ്ങള്‍ ആര്, എന്തിന് ചെയ്താലും ന്യായീകരിക്കാന്‍ പറ്റില്ലെന്ന് ഡോക്ടര്‍ ഫേസ്ബുക്കില്‍ കുറിച്ചു. മാതാപിതാക്കളില്‍ നിന്നും അധ്യാപകരില്‍ നിന്നും ലഭിക്കുന്ന ഇത്തരം ക്രൂരമായ ശിക്ഷകള്‍ അവരില്‍ ദീര്‍ഘകാലം നീണ്ടുനില്‍ക്കുന്ന ട്രോമയുണ്ടാക്കുമെന്ന് ഡോക്ടര്‍ വിശദീകരിച്ചു. ഇതിന് ചില ഉദാഹരണങ്ങള്‍ കൂടി ചൂണ്ടിക്കാട്ടിയാണ്…
