Headlines

Webdesk

ലൗ ജിഹാദ് ക്രിമിനൽ കുറ്റമായി പ്രഖ്യാപിക്കണം, പിണറായി സർക്കാർ രാഷ്ട്രീയപരിരക്ഷ നൽകുന്നു; ഷോൺ ജോർജ്

ലൗ ജിഹാദ് ക്രിമിനൽ കുറ്റമായി പ്രഖ്യാപിക്കണമെന്ന് ബിജെപി. കോതമംഗലത്ത് 23 കാരിയുടെ ആത്മഹത്യ കാരണം നിർബന്ധിത മതപരിവർത്തന ശ്രമമെന്ന് ബിജെപി നേതാവ് ഷോൺ ജോർജ്. പിണറായി സർക്കാർ ലൗ ജിഹാദിന് രാഷ്ട്രീയപരിരക്ഷ നൽകുന്നു. കോതമംഗലത്ത് വിദ്യാർഥിനിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട്‌ അറസ്റ്റിലായ റമീസിന്റെ മാതാപിതാക്കളെയും സുഹൃത്തിനെയും കേസിൽ പ്രതിചേർത്തു. ജോസഫ് മാഷിന്റെ കൈ വെട്ടിയ പ്രതികളുമായി റമീസിന്റെ കുടുംബത്തിന് ബന്ധമുണ്ടെന്നും ഷോൺ ജോർജ് ആരോപിച്ചു. .പറവൂർ ആലങ്ങാട് പാനായിക്കുളം തോപ്പിൽപറമ്പിൽ റഹിം, ഭാര്യ ഷെറിൻ എന്നിവരെയും റമീസിന്റെ സുഹൃത്ത്‌…

Read More

‘മലപ്പുറം എസ്പി ക്യാമ്പ് ഓഫീസിലെ മരം മുറിയിലും സ്വർണക്കടത്തിലും അജിത്കുമാറിന് പങ്കില്ല’ ; വിജിലൻസ് അന്വേഷണ റിപ്പോർട്ട് പുറത്ത്

എഡിജിപി എംആർ അജിത് കുമാറിനെ കുറ്റവിമുക്തനാക്കി നൽകിയ വിജിലൻസ് അന്വേഷണ റിപ്പോർട്ട് ട്വന്റിഫോറിന് ലഭിച്ചു. പി വി അൻവർ ആരോപിച്ച മലപ്പുറം എസ്പി ക്യാമ്പ് ഓഫീസിലെ മരം മുറിയിലോ സ്വർണക്കടത്ത് ആരോപണത്തിലോ അജിത് കുമാറിനെതിരെ തെളിവുകൾ ഇല്ലെന്നാണ് വിജിലൻസ് കോടതി തള്ളിയ അന്വേഷണ റിപ്പോർട്ടിൽ പറയുന്നത്. മരം മുറി വിവാദം, ഷാജൻ സ്‌കറിയയുടെ പേരിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഐ ടി കേസ് ഒത്തുതീർപ്പാകുന്നതിൽ രണ്ട് കോടി രൂപ കൈപ്പറ്റിയെന്നുള്ള ആരോപണം, കാവടിയാറിലെ ആഡംബര വീട് നിർമാണം, സ്വർണക്കടത്ത്…

Read More

ഷൈനി മക്കളുമായി ആത്മഹത്യ ചെയ്ത സംഭവം, കാരണം നോബിയുടെ പീഡനം; പൊലീസ് കുറ്റപത്രം ഇന്ന് സമർപ്പിക്കും

കോട്ടയം ഏറ്റുമാനൂരിൽ അമ്മയും രണ്ട് പെൺമക്കളും ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവായ നോബിക്കെതിരെ അന്വേഷണം പൂർത്തിയാക്കി പൊലീസ് കുറ്റപത്രം ഇന്ന് സമർപ്പിക്കും. ഭർത്താവിൽ നിന്നുള്ള ക്രൂരമായ ശാരീരികവും മാനസികവുമായ പീഡനങ്ങളാണ് ഷൈനിയുടെയും മക്കളുടെയും ആത്മഹത്യക്ക് കാരണമായതെന്ന് കുറ്റപത്രത്തിൽ പൊലീസ് പറയുന്നു. ഷൈനിയുടെ ആത്മഹത്യാക്കുറിപ്പിൽ നോബിയുടെ പീഡനങ്ങളെക്കുറിച്ച് വിശദീകരിച്ചിട്ടുണ്ടെന്നാണ് സൂചന. ഭർത്താവിൽ നിന്ന് ക്രൂരമായ പീഡനം നേരിട്ടിരുന്നതായി ഷൈനി സുഹൃത്തുക്കൾക്ക് അയച്ച ഓഡിയോ സന്ദേശങ്ങളിലും വ്യക്തമാക്കിയിരുന്നു. ഇതെല്ലാം പൊലീസ് വിശദമായി പരിശോധിച്ചിട്ടുണ്ട്. ഏറ്റുമാനൂർ പൊലീസ് സമർപ്പിക്കുന്ന കുറ്റപത്രത്തിൽ അമ്പതോളം…

Read More

‘കെ നവീൻ ബാബുവിന്റെ മരണത്തിൽ തുടരന്വേഷണം ആവശ്യമില്ല, സമഗ്ര അന്വേഷണം നടന്നു’; പൊലീസ് റിപ്പോർട്ട്

കണ്ണൂർ മുൻ എഡിഎം കെ നവീൻ ബാബുവിന്റെ കുടുംബത്തിന്റെ ഹർജി തള്ളിക്കളയണമെന്ന് പൊലീസ് റിപ്പോർട്ട്. കേസിൽ സമഗ്രമായ അന്വേഷണം നടന്നു. അന്വേഷണത്തിൽ അപാകതയുണ്ടെന്ന കുടുംബത്തിന്റെ വാദം മേൽക്കോടതികൾ തള്ളിയതാണെന്ന് പൊലീസ് റിപ്പോർട്ട്. ആത്മഹത്യ പ്രേരണ നിലനിൽക്കും എന്ന് മാത്രം വാദം. ബോധപൂർവം ചില മൊഴികൾ രേഖപ്പെടുത്തിയില്ലെന്ന നവീൻ ബാബുവിന്റെ കുടുംബത്തിന്റെ വാദം തെറ്റെന്നും റിപ്പോർട്ടിൽ പറയുന്നു. കേസിലെ അന്വേഷണ ഉദ്യോഗസ്ഥൻ കണ്ണൂർ ടൗൺ എസ്‌എച്ച്ഒ ശ്രീജിത്ത് കോടേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ്…

Read More

നവീന്‍ ബാബുവിന്റെ മരണം: തുടരന്വേഷണം ആവശ്യപ്പെട്ട് കുടുംബം നല്‍കിയ ഹര്‍ജിയെ എതിര്‍ത്ത് പ്രതിഭാഗം

കണ്ണൂര്‍ എഡിഎം ആയിരുന്ന നവീന്‍ ബാബുവിന്റെ മരണത്തില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് കുടുംബം നല്‍കിയ ഹര്‍ജിയെ എതിര്‍ത്ത് പ്രതിഭാഗം. തുടരന്വേഷണത്തിന് ഉന്നയിച്ച കാര്യങ്ങള്‍ നിലനില്‍ക്കില്ലെന്ന് കണ്ണൂര്‍ ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ പി പി ദിവ്യ വാദിച്ചു. എല്ലാ തെളിവുകളും പൊലീസ് ശേഖരിച്ചതാണെന്നാണ് പ്രതിഭാഗം ഉന്നയിച്ചത്. കേസ് വിശദമായ വാദത്തിനായി ഈ മാസം 23ലേക്ക് മാറ്റി. ഹര്‍ജിയുമായി ബന്ധപ്പെട്ട് പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. കേസ് അനന്തമായി നീട്ടിക്കൊണ്ടുപോകാന്‍ നല്‍കിയ ഹര്‍ജി ആണെന്ന് ദിവ്യയുടെ അഭിഭാഷകന്‍ കെ…

Read More

വിഭജന ഭീതിദിനം ആചരിക്കരുതെന്ന ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ നിർദേശം കൈമാറി; കെടിയു ഡീനിന് കാരണം കാണിക്കൽ നോട്ടീസ് നൽകി വി സി

വിഭജന ഭീതിദിനാചരണം ആചരിക്കരുതെന്ന് കോളജുകൾക്ക് നിർദേശം നൽകിയ ഉദ്യോഗസ്ഥർക്കെതിരെ നടപടിയ്ക്കൊരുങ്ങി സാങ്കേതിക സർവകലാശാല വിസി. ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ നിർദേശം കോളജുകൾക്ക് കൈമാറിയതിൽ സാങ്കേതിക സർവകലാശാല ഡീൻ- അക്കാഡമിക്സിനോട് താത്ക്കാലിക വി സി വിശദീകരണം തേടി. വിഭജന ഭീതിദിനാചരണ പരിപാടികൾ നടത്താൻ സാങ്കേതിക സർവകലാശാല പിആർഒ വഴിയായിരുന്നു വി സി ആദ്യം കോളജുകൾക്ക് സർക്കുലർ നൽകിയത്. ചാൻസലറായ ഗവർണറുടെ നിർദേശമനുസരിച്ച് കോളജുകളിൽ താത്ക്കാലിക വൈസ് ചാൻസിലർ ശിവപ്രസാദ് വിഭജന ഭീതി ദിനാചരണം നടത്തണമെന്ന് കാട്ടി ആദ്യം സർക്കുലർ…

Read More

അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് നാലാം ക്ലാസുകാരി മരിച്ച സംഭവം; താമരശ്ശേരി പഞ്ചായത്ത് പരിധിയിലെ ജലാശയങ്ങളിൽ ഇറങ്ങുന്നതിനും കുളിക്കുന്നതിനും നിരോധനം

കോഴിക്കോട് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് നാലാം ക്ലാസ്സുകാരി മരിച്ച സംഭവത്തിൽ താമരശ്ശേരി പഞ്ചായത്തിൽ ആരോഗ്യ വകുപ്പിന്റെ നിർദേശം. പഞ്ചായത്ത് പരിധിയിലെ ജലാശയങ്ങളിൽ ഇറങ്ങുന്നതിനും കുളിക്കുന്നതിനും നിരോധനം ഏർപ്പെടുത്തിക്കൊണ്ടാണ് നിർദേശം നൽകിയിരിക്കുന്നത്. രണ്ടാഴ്ച മുൻപ് നാലാം ക്ലാസുകാരി അനയ കുളത്തിൽ കുളിക്കാനായി എത്തിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് നടപടി. കുട്ടികൾ നീന്തൽ പഠിക്കുന്നതിനും മറ്റുമായി ഇവിടെ എത്താറുണ്ട്. കുളത്തിൽ കുളിച്ച കുട്ടികളുടെ വിവരം ആരോഗ്യ വകുപ്പ് ശേഖരിക്കുകയാണ്. പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ടിലാണ് കുട്ടിയുടെ മരണകാരണം അമീബിക് മസ്തിഷ്ക ജ്വരമാണെന്ന്…

Read More

സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു; എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്

കേരളത്തിൽ കാലവർഷം വീണ്ടും സജീവമാകുന്നു. സംസ്ഥാനത്ത് എല്ലാ ജില്ലകളിലും കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ ഏറ്റവും പുതിയ റിപ്പോർട്ടനുസരിച്ച് എറണാകുളം, ഇടുക്കി, തൃശൂർ, കണ്ണൂർ, കാസർഗോഡ് എന്നീ അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കൂടാതെ ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ടും നിലവിലുണ്ട്. ബംഗാൾ ഉൾക്കടലിന് മുകളിലുള്ള ന്യൂനമർദമാണ് മഴ വീണ്ടും ശക്തമാകാൻ കാരണം. ഈ ന്യൂനമർദം ആന്ധ്ര-ഒഡീഷ തീരങ്ങൾക്കടുത്ത് രൂപംകൊണ്ടിട്ടുണ്ട്. മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ്…

Read More

സ്വാതന്ത്ര്യ ദിനത്തിൽ അങ്കണവാടി കുട്ടികൾക്ക് രാഖി കെട്ടാൻ നിർദേശം; ചൈൽഡ് ഡെവലപ്മെന്റ്റ് ഓഫീസറുടെ ശബ്ദരേഖ പുറത്ത്, DYFI പ്രതിഷേധം

തിരുവനന്തപുരത്ത് സ്വാതന്ത്ര്യ ദിനത്തിൽ അങ്കണവാടിയിലെ കുട്ടികൾക്ക് നിർബന്ധിതമായി രാഖി കെട്ടിയെന്ന് ആരോപണം. വർക്കല താലൂക്ക് ഓഫീസിൽ DYFI പ്രതിഷേധം ഉണ്ടായി. കുട്ടികൾക്ക് രാഖി കെട്ടണമെന്ന് ടീച്ചേഴ്സിനോട് ചൈൽഡ് ഡെവലപ്മെൻറ് പ്രോജക്ട് ഓഫീസർ നിർദേശിക്കുന്ന ശബ്ദസംഭാഷണം ലഭിച്ചു. വർക്കലയിലെ ബിജെപി കൗൺസിലർ കുട്ടിയുടെ കൈയിൽ രാഖി കെട്ടികൊടുക്കുന്ന ചിത്രവും ഇതിനകം പുറത്തുവന്നു. രാഖി ഉണ്ടാക്കി കുട്ടികളുടെ കൈയ്യിൽ കെട്ടണമെന്നും രാഖി കെട്ടുന്ന ഫോട്ടോ കേന്ദ്രസർക്കാറിന് അപ്‌ലോഡ് ചെയ്യണമെന്നും ഓഡിയോ സന്ദേശത്തിൽ CDPO നിർദേശം നൽകി.വർക്കല താലൂക്ക് ഓഫീസിന്റെ പരിധിയിൽ…

Read More

ഞാന്‍ ‘അമ്മ’യില്‍ അംഗമല്ല; തിരഞ്ഞടുപ്പിനെ പറ്റി അറിയില്ല’; ഭാവന

അഭിനേതാക്കളുടെ സംഘടനയായ അമ്മയിലെ തിരഞ്ഞെടുപ്പില്‍ പ്രതികരിക്കാനില്ലെന്ന് നടി ഭാവന. താന്‍ അമ്മയില്‍ അംഗമല്ല. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ അറിയില്ലെന്നും ഭാവന പറഞ്ഞു. ഞാന്‍ അമ്മയില്‍ അംഗമല്ല. തിരഞ്ഞെടുപ്പിനെ കുറിച്ച് അറിയില്ല. അതിനെ കുറിച്ച് മറ്റൊരു സാഹചര്യത്തില്‍ പ്രതികരിക്കാം – ഭാവന പറഞ്ഞു. അതേസമയം, സംഘടനയില്‍ നിന്ന് വിട്ടുനില്‍ക്കുന്നവരെ തിരികെ കൊണ്ടുവരുമെന്ന് അമ്മയുടെ പുതിയ പ്രസിഡന്റ് ശ്വേതാ മേനോന്‍ പറഞ്ഞു. തനിക്കെതിരായ കേസില്‍ ശക്തമായ നടപടിയുമായി മുന്നോട്ട് പോകുമെന്നും ശ്വേതാ മേനോന്‍ വ്യക്തമാക്കി. പ്രതിസന്ധി സമയത്ത് നല്‍കിയ പിന്തുണയ്ക്ക്…

Read More