രാഹുൽ ഗാന്ധിയുടെ വോട്ടർ അധികാർ യാത്രക്ക് ഇന്ന് ബിഹാറിൽ തുടക്കം; വോട്ടർ പട്ടികയിലെ ക്രമക്കേടുകൾക്കെതിരെ പ്രതിഷേധം
വോട്ടർ പട്ടികയിലെ ക്രമക്കേടുകളും വോട്ട് കൊള്ളയും ആരോപിച്ച് രാഹുൽ ഗാന്ധി നയിക്കുന്ന വോട്ടർ അധികാർ യാത്രക്ക് ഇന്ന് ബിഹാറിൽ തുടക്കം. ബിഹാറിലെ സസാറാമിൽ രാവിലെ 11.30-നാണ് യാത്രക്ക് തുടക്കമാകുന്നത്. 16 ദിവസത്തെ യാത്രയിൽ 30 മണ്ഡലങ്ങളിലൂടെ 1300 കിലോമീറ്ററാണ് രാഹുൽ ഗാന്ധിയും സംഘവും സഞ്ചരിക്കുക. കാൽനടയായും വാഹനത്തിലുമായാണ് യാത്ര. ‘ഇന്ത്യയെ സംരക്ഷിക്കുക, ജനാധിപത്യത്തെയും ഭരണഘടനയെയും സംരക്ഷിക്കുക, ഒരാൾക്ക് ഒരു വോട്ട് എന്ന വ്യവസ്ഥ ഉറപ്പാക്കുക’ എന്നിവയാണ് യാത്രയുടെ പ്രധാന മുദ്രാവാക്യങ്ങൾ. ബിഹാറിൽ മാത്രം വോട്ടർ പട്ടിക പരിഷ്കരണത്തിലൂടെ…
