Headlines

Webdesk

മലപ്പുറത്ത് വിവാഹസംഘം സഞ്ചരിച്ച ടൂറിസ്റ്റ് ബസ് മറിഞ്ഞു; നിരവധിപേർക്ക് പരുക്ക്

മലപ്പുറം കുറ്റിപ്പുറത്ത് ടൂറിസ്റ്റ് ബസ് മറിഞ്ഞ് നിരവധി ആളുകൾക്ക് പരുക്കേറ്റു. ചമ്രവട്ടം ഭാഗത്തേക്ക് വിവാഹ നിശ്ചയത്തിനായി പോകുകയായിരുന്ന സംഘം സഞ്ചരിച്ച ബസാണ് അപകടത്തിൽപ്പെട്ടത്. കുറ്റിപ്പുറം ദേശീയ പാതയിൽ താലൂക്ക് ആശുപത്രിക്ക് സമീപമാണ് അപകടം നടന്നത്. മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെയാണ് ബസ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരെ കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിലേക്കും കോട്ടക്കൽ ആശുപത്രിയിലേക്കും മാറ്റിയിട്ടുണ്ട്. ബസിന്റെ ഗ്ലാസ് തകർത്താണ് ആളുകളെ പുറത്തെത്തിച്ചത്. അമ്പതോളം ആളുകൾ ബസിലുണ്ടായിരുന്നു.നിലവിൽ ആരുടെയും പരുക്ക് ഗുരുതരമല്ല.

Read More

‘സിപിഐഎം കത്ത് വിവാദം ഞെട്ടിക്കുന്നത്, നേതാക്കള്‍ക്കെതിരായ സാമ്പത്തിക ആരോപണങ്ങളില്‍ എന്തെങ്കിലും അന്വേഷണം നടത്തിയോ?’ ചോദ്യങ്ങളുമായി വി ഡി സതീശന്‍

സിപിഐഎമ്മിലെ കത്ത് വിവാദം ചൂണ്ടിക്കാട്ടി പാര്‍ട്ടി നേതൃത്വത്തോടും സര്‍ക്കാരിനോടും ചോദ്യങ്ങളുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സാമ്പത്തിക പരാതികളില്‍ ഉള്‍പ്പെടെ ആരോപണ വിധേയനായ ആള്‍ സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസിലെ പ്രതിനിധിയായതെങ്ങനെയെന്ന് വി ഡി സതീശന്‍ ചോദിച്ചു. പാര്‍ട്ടിക്കും പാര്‍ട്ടി നേതാക്കള്‍ക്കും ഇതുമായി ബന്ധപ്പെട്ട് എന്ത് ബന്ധമാണുള്ളതെന്നും എന്തുകൊണ്ട് ഇത് ഇത്രകാലം മൂടിവച്ചുവെന്നും അദ്ദേഹം ചോദിച്ചു. നേതാക്കള്‍ക്കെതിരെ വന്ന ഗുരുതര ആരോപണങ്ങളില്‍ എന്തെങ്കിലും തരത്തിലുള്ള അന്വേഷണം നടത്തിയോ എന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു. സിപിഐഎമ്മിലെ കത്ത് വിവാദം…

Read More

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലേർട്ട്

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. കണ്ണൂർ, കാസർഗോഡ്, വയനാട് ജില്ലകളിൽ ഓറഞ്ച് അലേർട്ടാണ്. മധ്യ വടക്കൻ കേരളത്തിൽ മഴ ശക്തമാകുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. തിരുവനന്തപുരം മുതൽ കോട്ടയം വരെയുള്ള ജില്ലകളിൽ നിലവിൽ മഴ മുന്നറിയിപ്പ് നൽകിയിട്ടില്ല. ന്യൂനമർദ്ദത്തിന്റെ ശക്തി വർധിക്കുന്നത് ലഭിക്കുന്ന മഴ അതേ അളവിൽ തുടരാൻ ഇടയാകുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു. ഇന്നും കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കുണ്ട്. തെക്കന്‍ ഛത്തീസ്ഗഢിന് മുകളിലായി ന്യൂനമര്‍ദ്ദം സ്ഥിതിചെയ്യുന്നുണ്ട്….

Read More

‘ആറ്റിങ്ങൽ വോട്ടർ പട്ടിക ക്രമക്കേടിന് പിന്നിൽ സിപിഎമ്മും ബിജെപിയും’; അടൂർ പ്രകാശ്

ആറ്റിങ്ങൽ ലോക്സഭാ മണ്ഡലത്തിലെ വോട്ടർ പട്ടികയിൽ നടന്ന ക്രമക്കേടിന് പിന്നിൽ സിപിഎമ്മും ബിജെപിയുമാണെന്ന് യു.ഡി.എഫ്. കൺവീനറും എം.പി.യുമായ അടൂർ പ്രകാശ്. വോട്ടർ പട്ടികയിൽ നടന്ന ക്രമക്കേടുകൾക്കെതിരെ ആവശ്യമെങ്കിൽ കോടതിയെ സമീപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. രാഹുൽ ഗാന്ധി നേരത്തെതന്നെ ഈ വിഷയങ്ങൾ ജനങ്ങൾക്ക് മുന്നിലെത്തിച്ചിട്ടുണ്ടെന്നും ജനാധിപത്യത്തെ എങ്ങനെ തകർക്കാം എന്നതിൽ ഗവേഷണം നടത്തുകയാണ് മാർക്സിസ്റ്റ് പാർട്ടിയും ബിജെപിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോന്നിയിൽ മത്സരിക്കുന്ന കാര്യത്തിൽ പാർട്ടി തീരുമാനം എടുക്കുമെന്നും ഇതുവരെ തന്നോട് അഭിപ്രായം ചോദിച്ചിട്ടില്ലെന്നും അടൂർ പ്രകാശ് മാധ്യമങ്ങളോട്…

Read More

സിപിഐഎം പിബിയ്ക്ക് നല്‍കിയ പരാതിക്കത്ത് കോടതിയിലെത്തി; ചോര്‍ത്തിയത് എം വി ഗോവിന്ദന്റെ മകനെന്ന് ചെന്നൈ വ്യവസായി

സിപിഐഎം കേന്ദ്ര-സംസ്ഥാന നേതൃത്വങ്ങളെ പ്രതിക്കൂട്ടിലാക്കി പിബിയ്ക്ക് നല്‍കിയ രഹസ്യ പരാതി ചോര്‍ത്തി കോടതിയില്‍ എത്തിച്ചു. ആരോപണ വിധേയന്‍ രാജേഷ് കൃഷ്ണ മാധ്യമങ്ങള്‍ക്കെതിരെ നല്‍കിയ മാനനഷ്ട കേസിലാണ് ചെന്നൈ വ്യവസായി മുഹമ്മദ് ഷര്‍ഷാദ് നല്‍കിയ പരാതികൂടി ഉള്‍പ്പെടുത്തിയത്. പരാതി ചോര്‍ത്തിയത് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ മകനാണെന്ന ഗുരുതര ആരോപണവുമായി മുഹമ്മദ് ഷര്‍ഷാദ് വീണ്ടും ജനറല്‍ സെക്രട്ടറിയ്ക്ക് പരാതി നല്‍കി ചെന്നൈ വ്യവസായിയായ മുഹമ്മദ് ഷര്‍ഷാദ് 2021 ലാണ് സംസ്ഥാന മന്ത്രിമാരുടെ അടക്കം സാമ്പത്തിക ഇടപാടുകളില്‍…

Read More

പി.എം കുസുമിൽ വിജിലൻസ് അന്വേഷണം വേണം; പരാതി നൽകി രമേശ് ചെന്നിത്തല

കേരളത്തിലെ കർഷകർക്ക് സൗജന്യ സൗരോർജ പമ്പുകൾ നൽകുന്ന കേന്ദ്ര പദ്ധതിയായ പി.എം കുസുമിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുടെ പരാതി. വിജിലൻസ് ഡയറക്ടർക്കാണ് അനർട്ട് നടത്തിയ 100 കോടിയോളം രൂപയുടെ അഴിമതി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ചെന്നിത്തല പരാതി നൽകിയത്. അഴിമതി നടത്തിയെന്ന് സൂചിപ്പിക്കുന്ന രേഖകൾ അടക്കമാണ് പരാതി. അഴിമതി നിരോധന നിയമത്തിലെ വിവിധ വകുപ്പുകൾ ചേർക്കണമെന്നും പരാതിയിൽ പറയുന്നു. പദ്ധതിയുടെ തുടക്കം മുതലുള്ള ക്രമക്കേടുകളുടെ ടെൻഡർ നടപടികളും അന്വേഷണ വിധേയമാക്കണം എന്നാണ് ആവശ്യം….

Read More

മൂന്നാറിൽ കാട്ടാനക്കൂട്ടം സ്കൂൾ കെട്ടിടം തകർത്തു; വൻ നാശനഷ്ടം

മൂന്നാറിലെ നയമക്കാട് ഈസ്റ്റിലുള്ള എ.എൽ.പി. സ്കൂളിന്റെ കെട്ടിടം കാട്ടാനക്കൂട്ടം തകർത്തു. ശനിയാഴ്ച പുലർച്ചെയുണ്ടായ ആക്രമണത്തിൽ സ്കൂളിന് വലിയ നാശനഷ്ടങ്ങളാണ് സംഭവിച്ചത്. മൂന്ന് കാട്ടാനകളാണ് ആക്രമണം നടത്തിയതെന്ന് അധികൃതർ അറിയിച്ചു. പുലർച്ചെ സ്കൂളിലേക്ക് കടന്ന കാട്ടാനക്കൂട്ടം കെട്ടിടത്തിന്റെ വാതിലുകളും ജനലുകളും തകർക്കുകയായിരുന്നു. സ്കൂൾ അവധിയായതിനാൽ ആർക്കും പരിക്കുകളില്ല . ക്ലാസ് മുറികളിലേക്ക് കയറിയ ആനകൾ കുട്ടികൾക്കായി സൂക്ഷിച്ചിരുന്ന ആഹാരസാധനങ്ങൾ മുഴുവൻ തിന്നു നശിപ്പിച്ചു. ഈ പ്രദേശങ്ങളിൽ കാട്ടാനകളുടെ സാന്നിധ്യം പതിവാണെങ്കിലും ഇത്തരത്തിലുള്ള ആക്രമണം അപൂർവമാണ്. സ്കൂൾ കെട്ടിടം തകർത്തതിനാൽ…

Read More

മലയാളപുരസ്കാര സമിതിയുടെ ഒമ്പതാമത് പുരസ്കാരം വിളംബരം ചെയ്തു

മലയാളപുരസ്കാര സമിതിയുടെ ഒമ്പതാമത്തെ മലയാള പുരസ്കാരം 1201 പ്രഖ്യാപിച്ചു. ശ്രീ. സിബി മലയിൽ (ചലച്ചിത്ര മേഖലയിൽ 40 വർഷം പൂർത്തിയാക്കിയതിനുള്ള പ്രത്യേക ആദരവ്), ശ്രീമതി കാർത്തിക (ചലച്ചിത്ര മേഖല), ശ്രീ. വി. കെ. ശ്രീരാമൻ (ചലച്ചിത്ര മേഖല ), ശ്രീ. ജയപ്രകാശ് കുളൂർ (ചലച്ചിത്ര നാടക മേഖല), ശ്രീ. വി. വസന്ത കുമാർ സാംബശിവൻ (കഥാപ്രസംഗ മേഖല), ശ്രീ. രാജീവ് കൃഷ്ണ മാങ്കൊമ്പ് (സോപാന നൃത്ത മേഖല), ശ്രീ. കുമാർജി പാലത്ത് (നാടക മേഖല), ശ്രീമതി സതി…

Read More

കണ്ണൂരിൽ MDMA യുമായി ഷുഹൈബ് വധക്കേസ് പ്രതി ഉൾപ്പെടെ ആറുപേർ പിടിയിൽ

കണ്ണൂർ ചാലോടിലെ ഒരു ലോഡ്ജിൽ നിന്ന് 27 ഗ്രാം MDMA യുമായി ആറുപേരെ പൊലീസ് പിടികൂടി. പിടിയിലായവരിൽ ഷുഹൈബ് വധക്കേസ് പ്രതിയായ കെ.സഞ്ജയും ഉൾപ്പെട്ടതായി പൊലീസ് അറിയിച്ചു. മയക്കുമരുന്ന് മാഫിയയുടെ പ്രവർത്തനങ്ങളെക്കുറിച്ച് ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് നടത്തിയ റെയ്ഡിലാണ് ഇവരെ പിടികൂടിയത്. ലോഡ്ജ് മുറിയിൽ വെച്ച് ഇവർ ലഹരിവസ്തുക്കൾ കൈമാറ്റം ചെയ്യാനുള്ള ശ്രമത്തിലായിരുന്നെന്ന് പൊലീസ് പറഞ്ഞു. പിടിയിലായ മറ്റുള്ളവരെക്കുറിച്ചുള്ള വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. ചോദ്യം ചെയ്യലിനുശേഷം ഇവരെ കോടതിയിൽ ഹാജരാക്കും. കണ്ണൂരിൽ വർദ്ധിച്ചുവരുന്ന മയക്കുമരുന്ന് ഉപയോഗത്തിനെതിരെയുള്ള പൊലീസിന്റെ ശക്തമായ…

Read More

മദ്യക്കുപ്പിക്ക് 20 രൂപ ഡെപ്പോസിറ്റ് ഉടനില്ല; പദ്ധതി ഓണത്തിനുശേഷം; ബെവ്‌കോ സാവകാശം തേടിയത് ഓണക്കച്ചവടത്തെ ബാധിക്കാതിരിക്കാന്‍

ബെവ്‌കോ ഔട്ട്‌ലെറ്റുകള്‍ വഴി മദ്യം വാങ്ങുമ്പോള്‍ 20 രൂപ ഡെപ്പോസിറ്റ് ഈടാക്കാനുള്ള തീരുമാനം നടപ്പിലാക്കുക ഓണത്തിന് ശേഷം മാത്രം. സെപ്റ്റംബര്‍ 2 മുതല്‍ ഈ പദ്ധതി നടപ്പിലാക്കാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. കുപ്പി ശേഖരണം ഓണക്കാലത്തെ മദ്യകച്ചവടത്തെ ബാധിക്കുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ ബെവ്‌കോ സര്‍ക്കാരിനോട് സാവകാശം തേടിയിരുന്നു സംസ്ഥാനത്ത് പ്രതിവര്‍ഷം 51 കോടി മദ്യക്കുപ്പികളാണ് വിറ്റുപോകുന്നത്. മദ്യപാനത്തിന് ശേഷം കുപ്പികള്‍ വഴിയില്‍ ഉപേക്ഷിക്കുന്നത് പരിസ്ഥിതിക്ക് വലിയ ആഘാതമുണ്ടാക്കുമെന്ന വിലയിരുത്തലിന്റെ കൂടി അടിസ്ഥാനത്തിലാണ് കുപ്പി ശേഖരണത്തിന് തമിഴ്‌നാട് മോഡല്‍ ഇവിടെയും…

Read More