Headlines

ഞാന്‍ ‘അമ്മ’യില്‍ അംഗമല്ല; തിരഞ്ഞടുപ്പിനെ പറ്റി അറിയില്ല’; ഭാവന

അഭിനേതാക്കളുടെ സംഘടനയായ അമ്മയിലെ തിരഞ്ഞെടുപ്പില്‍ പ്രതികരിക്കാനില്ലെന്ന് നടി ഭാവന. താന്‍ അമ്മയില്‍ അംഗമല്ല. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ അറിയില്ലെന്നും ഭാവന പറഞ്ഞു.

ഞാന്‍ അമ്മയില്‍ അംഗമല്ല. തിരഞ്ഞെടുപ്പിനെ കുറിച്ച് അറിയില്ല. അതിനെ കുറിച്ച് മറ്റൊരു സാഹചര്യത്തില്‍ പ്രതികരിക്കാം – ഭാവന പറഞ്ഞു.

അതേസമയം, സംഘടനയില്‍ നിന്ന് വിട്ടുനില്‍ക്കുന്നവരെ തിരികെ കൊണ്ടുവരുമെന്ന് അമ്മയുടെ പുതിയ പ്രസിഡന്റ് ശ്വേതാ മേനോന്‍ പറഞ്ഞു. തനിക്കെതിരായ കേസില്‍ ശക്തമായ നടപടിയുമായി മുന്നോട്ട് പോകുമെന്നും ശ്വേതാ മേനോന്‍ വ്യക്തമാക്കി. പ്രതിസന്ധി സമയത്ത് നല്‍കിയ പിന്തുണയ്ക്ക് ശ്വേതാ മേനോന്‍ നന്ദിയറിയിച്ചു.

ഇത് A M M A അല്ല, ‘ അമ്മ’ യാണ്. എല്ലാവരെയും കേള്‍ക്കണം, പ്രശ്നങ്ങള്‍ പരിഹരിക്കുകയാണ് അജണ്ട. തിരഞ്ഞെടുപ്പില്‍ ഇത്ര ശക്തമായ ഒരു മത്സരം പ്രതീക്ഷിച്ചിരുന്നില്ല. 300ഓളം ആളുകള്‍ വോട്ട് രേഖപ്പെടുത്തി. അത് വല്ലാത്ത സന്തോഷം ആയിരുന്നു – ശ്വേത വ്യക്തമാക്കി.