സർക്കാർ ജോലികൾ വെട്ടികുറയ്ക്കും, അവശ്യവസ്തുക്കൾക്ക് വില കൂടും; അമേരിക്ക സാമ്പത്തിക മാന്ദ്യത്തിലേക്കെന്ന് പ്രവചനം
അമേരിക്ക മറ്റൊരു സാമ്പത്തിക മാന്ദ്യത്തിലേക്കെന്ന് പ്രവചനം.ക്രെഡിറ്റ് റേറ്റിംഗ് ഏജൻസിയായ മൂഡീസിലെ ചീഫ് ഇക്കണോമിസ്റ്റ് മാർക്ക് സാൻഡിയാണ് പ്രവചനം നടത്തിയത്. 2008 – 09 സാമ്പത്തിക പ്രതിസന്ധിക്കുശേഷം ഏറ്റവും ദുർബലമായ വളർച്ചയാണ് അമേരിക്കയിലേതെന്നാണ് ചീഫ് ഇക്കണോമിസ്റ്റ് മാർക്ക് സാൻഡി പറയുന്നത്. 2008 ലെ സാമ്പത്തിക പ്രതിസന്ധി പ്രവചിച്ച ആദ്യ വ്യക്തികളിൽ ഒരാളാണ് മാർക്ക് സാൻഡി. അമേരിക്കയുടെ മൂന്നിലൊന്ന് സംസ്ഥാനങ്ങൾ ഇതിനകം മാന്ദ്യത്തിലോ അല്ലെങ്കിൽ മാന്ദ്യത്തിലേക്ക് നീങ്ങുകയോ ആണ്. മൊണ്ടാന, മിനസോട്ട, മിസിസിപ്പി, കൻസാസ്, മസാച്യുസെറ്റ്സ് എന്നി സംസ്ഥാനങ്ങളാണ് മാന്ദ്യം…
