‘അയ്യപ്പ ഭക്തരെ പിന്നിൽ നിന്ന് കുത്തി സുകുമാരൻ നായർ കട്ടപ്പയായി മാറി’ ; പത്തനംതിട്ട വെട്ടിപ്പുറം കരയോഗത്തിനു മുന്നിൽ ബാനർ
എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർക്കെതിരെ ബാനർ. പത്തനംതിട്ട വെട്ടിപ്പുറം കരയോഗത്തിനു മുന്നിലാണ് ബാനർ പ്രത്യക്ഷപ്പെട്ടത്. കുടുംബ കാര്യത്തിന് വേണ്ടി അയ്യപ്പ ഭക്തരെ പിന്നിൽ നിന്ന് കുത്തി പിണറായിക്ക് പാദസേവ ചെയ്യുന്ന കട്ടപ്പയായി മാറിയ സുകുമാരൻ നായർ സമുദായത്തിന് നാണക്കേട് എന്നാണ് ബാനറിലെ പരിഹാസം. പിന്നിൽ നിന്ന് കുത്തുന്ന കട്ടപ്പയുടെയും ബാഹുബലിയുടേടെയും ചിത്രമുള്‍പ്പടെയുള്ള ബാനറാണ് വെട്ടിപ്പുറം ശ്രീകൃഷ്ണ വിലാസം 115 നമ്പർ എൻഎസ്എസ് കരയോഗം ഓഫീസിനു മുൻപിൽ പ്രത്യക്ഷപ്പെട്ടത്. ഇന്നലെ പിണറായിയെയും സർക്കാരിനെയും അനുകൂലിച്ചുകൊണ്ടുള്ള സുകുമാരൻ…
