മതം മാറാൻ നിർബന്ധിച്ചു, ദേഹോപദ്രവം ഏൽപ്പിച്ചു, കോതമംഗലത്ത് 23കാരിയുടെ ആത്മഹത്യ; പ്രതി റമീസ് അറസ്റ്റിൽ
കോതമംഗലത്തെ 23കാരിയുടെ ആത്മഹത്യയിൽ പ്രതി റമീസിന്റെ അറസ്റ്റ് രേഖപ്പെടുത്തി. ആത്മഹത്യപ്രയാരണാ കുറ്റം, ദേഹോപദ്രവം ഏൽപ്പിക്കൽ, വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കൽ എന്നീ വകുപ്പുകൾ ചുമത്തി കേസെടുത്തു. പൊലീസ് പെൺകുട്ടിയുടെ ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തുന്നു. റമീസിന്റെ പനായിക്കുള്ളത്തെ വീട്ടിൽ വെച്ചാണ് സോനയെ പൂട്ടിയിട്ട് മർദിച്ചത്. റമീസിന്റെ ബന്ധുക്കളുടെ അറിവോടെയാണ് മതം മാറാൻ അവശ്യപ്പെട്ട് മർദിച്ചത്. റമീസിന്റെ കുടുംബം നിലവിൽ വീട്ടിൽ ഇല്ല. പിതാവിന്റെ അടക്കം ഫോണും സ്വിച് ഓഫ് ആണ്. റമീസിന്റെ അറസ്റ്റിന് പിന്നാലെയാണ് കുടുംബം മുങ്ങിയത് എന്നാണ്…
