തിരുവനന്തപുരം: തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ ചികിത്സ പിഴവിനെ തുടർന്ന് യുവതിയുടെ നെഞ്ചിൽ ഗൈഡ് വയർ കുടുങ്ങിയ സംഭവത്തിൽ പുതിയ വെളിപ്പെടുത്തലുമായി ആശുപത്രി അധികൃതർ. വയർ പുറത്തെടുക്കുന്നത് ‘റിസ്ക് ‘ ആണെന്നാണ് വിദഗ്ധരുടെ അഭിപ്രായം. വയർ പുറത്തെടുക്കാതിരിക്കുന്നതാണ് സുരക്ഷിതം. കാരണം സർജറിക്കിടയിൽ രക്തക്കുഴലുകൾ പൊട്ടാൻ സാധ്യതയുണ്ട്. ഇക്കാര്യം സുമയ്യയെ ബോധ്യപ്പെടുത്തുമെന്നും വിദഗ്ധർ അറിയിച്ചു. പുറത്തെടുക്കണമെന്ന് യുവതി ആവശ്യപ്പെട്ടാൽ റിസ്ക് ബോധ്യപ്പെടുത്താനും തീരുമാനം. ഇന്ന് ചേർന്ന മെഡിക്കൽ ബോർഡ് യോഗത്തിന്റെതാണ് തീരുമാനം.
The Best Online Portal in Malayalam