Headlines

Webdesk

കല്യാൺ സിൽക്‌സിന്റെ മുപ്പത്തിനാലാമത്തെ ഷോറൂമിന്റെ ഫ്ലാഗോഫ് ചെയ്തു

പട്ടാമ്പി: കല്യാൺ സിൽക്‌സിന്റെ മുപ്പത്തിനാലാമത്തെ ഷോറൂമിന്റെ ഫ്ലാഗോഫ് പട്ടാമ്പി മുനിസിപ്പൽ ചെയർപേഴ്സൺ .ഒ. ലക്ഷ്മിക്കുട്ടി നിർവഹിച്ചു . കല്യാൺ സിൽക്‌സ് CEO അനിൽകുമാർ സി. എസ് കല്യാൺ സിൽക്‌സ് റീജിയണൽ മാനേജർ സുധീർ. പി. മാനേജർമാരായ രാംകുമാർ. എം. രാമദാസ്.വി ജിനോ ജോസ് മാർക്കറ്റിങ് മാനേജർ ആദർശ് രവി എന്നിവർ സമീപം

Read More

വോട്ടർ പട്ടികയിൽ 34 കാരിയുടെ വയസ് 124 ആയി രേഖപ്പെടുത്തി; ക്ലറിക്കൽ പിഴവെന്ന് ബിഹാർ ജില്ലാ കളക്ടർ

ബീഹാറിൽ 124 വയസ്സുള്ള സ്ത്രീ വോട്ടർ പട്ടികയിൽ ഉൾപ്പെട്ട സംഭവത്തിൽ ക്ലറിക്കൽ പിഴവെന്ന് ജില്ല കളക്ടർ. ദാരൗന്ധ നിയമസഭാ മണ്ഡലത്തിലെ വോട്ടറായ 34 കാരി, മിന്റ ദേവിക്കാണ് 124 വയസ്സ് രേഖപ്പെടുത്തിയത്. കൃത്യമായ വിവരങ്ങളാണ് താൻ തിരഞ്ഞെടുപ്പ് കമ്മീഷന് നൽകിയിരുന്നതെന്ന് മിന്റ ദേവി പറഞ്ഞു. തെറ്റ് തിരുത്താൻ താൻ അപേക്ഷ നൽകില്ലെന്നും, അധികൃതർ സ്വയം തിരുത്തണം എന്നും മിന്റ ദേവി പറഞ്ഞു. തിരഞ്ഞെടുപ്പ് കമ്മിഷൻ തന്നെ ഒരു മുത്തശ്ശിയാക്കിയെന്ന് മിന്റ ദേവി ദേശീയ മാധ്യമങ്ങളോട് പറഞ്ഞു മിന്റ…

Read More

ജെയ്‌നമ്മ തിരോധാന കേസ്; നിര്‍ണ്ണായക തെളിവുകള്‍ അന്വേഷണ സംഘത്തിന്; സെബാസ്റ്റ്യനെതിരെ തട്ടിക്കൊണ്ടുപോകല്‍ കുറ്റം ചുമത്തി

ജെയ്‌നമ്മ തിരോധാന കേസ് അന്വേഷണം അവസാനഘട്ടത്തിലേക്ക്. കുറ്റകൃത്യം ചെയ്തതിന്റെ നിര്‍ണ്ണായക തെളിവുകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ സെബാസ്റ്റ്യനെതിരെ തട്ടിക്കൊണ്ടുപോകല്‍ കുറ്റം കൂടി ചുമത്തി. രണ്ടാമത്തെ കസ്റ്റഡി കാലവധി ഇന്ന് അവസാനിക്കുന്നതിനാല്‍ പ്രതിയെ കോടതിയില്‍ ഹാജരാക്കും. രണ്ട് ആഴ്ചയിലധികം നീണ്ട് നിന്ന ചോദ്യം ചെയ്യലിന് ഒടുവിലാണ് അന്വേഷണ സംഘം കേസ് സംബന്ധിച്ച് വ്യക്തതയിലേക്ക് എത്തിയത്. പ്രതി കുറ്റം സമ്മതിക്കുന്നില്ലെങ്കിലും മറ്റു തെളിവുകള്‍ സെബാസ്റ്റ്യനെതിരാണ്. ശാസ്ത്രീയ തെളിവുകളടക്കം ശേഖരിക്കാനും സാധിച്ചു. ഡിഎന്‍എ പരിശോധന ഫലവും ജെയ്‌നമ്മയുടെ മബൈല്‍…

Read More

‘പാകിസ്താന് അര്‍ഹമായ ഒരു തുള്ളി വെള്ളം പോലും തട്ടിയെടുക്കാന്‍ ഇന്ത്യയെ അനുവദിക്കില്ല’; ഷഹബാസ് ഷരീഫ്

ഇന്ത്യയ്‌ക്കെതിരെ വീണ്ടും പ്രകോപന പരാമര്‍ശവുമായി പാകിസ്താന്‍. സിന്ധു നദിയിലെ വെള്ളം തടയുന്നത് യുദ്ധമായി കണക്കാക്കുമെന്നും ഇന്ത്യയെ വീണ്ടും പാഠം പഠിപ്പിക്കുമെന്നും പാക് പ്രധാനമന്ത്രി ഷഹബാസ് ഷരീഫ് പറഞ്ഞു. ഇസ്ലാമാബാദില്‍ നടന്ന ഒരു ചടങ്ങിനിടെയാണ് വിവാദ പരാമര്‍ശം. പാകിസ്താന് അര്‍ഹമായ ഒരു തുള്ളി വെള്ളം പോലും തട്ടിയെടുക്കാന്‍ ഇന്ത്യയെ അനുവദിക്കില്ലെന്നാണ് വ്യക്തമാക്കിയത്. പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്താനെതിരായുള്ള കടുത്ത നടപടികളുടെ ഭാഗമായാണ് ഇന്ത്യ സിന്ധു നദീജല കരാര്‍ മരവിപ്പിച്ചത്. ഈ വിഷയം മുന്‍നിര്‍ത്തിയാണ് ഷഹബാസ് ഷരീഫ് കടുത്ത ഭാഷയില്‍…

Read More

‘യൂത്ത് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പില്‍ വ്യാജ ഐഡി ഉണ്ടാക്കിയവരാണ്, വ്യാജ തെളിവുണ്ടാക്കല്‍ അവര്‍ക്ക് നിസ്സാരം’; ഉടുമ്പന്‍ചോലയിലെ ഇരട്ട വോട്ട് ആരോപണം തള്ളി സിപിഐഎം

ഇടുക്കി ഉടുമ്പന്‍ചോലയില്‍ ഇരട്ടവോട്ടുണ്ടായെന്ന കോണ്‍ഗ്രസിന്റെ ആരോപണം വ്യാജമെന്ന് സിപിഐഎം. പുറത്തുവിട്ട രേഖകള്‍ വ്യാജമാണെന്നും യൂത്ത് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പില്‍ വ്യാജ ഐഡികളുണ്ടാക്കുന്നവര്‍ക്ക് ഈ തെളിവുകള്‍ ഉണ്ടാക്കുന്നത് നിസ്സാരമാണെന്നും സിപിഐഎം ഇടുക്കി ജില്ലാ സെക്രട്ടറി സി വി വര്‍ഗീസ് പറഞ്ഞു കോണ്‍ഗ്രസ് സമനില തെറ്റുമ്പോള്‍ നടത്തുന്ന അഭിപ്രായ പ്രകടനങ്ങളായി മാത്രമേ ഇതിനെയെല്ലാം കാണുന്നുള്ളൂ എന്നാണ് സി വി വര്‍ഗീസിന്റെ പരിഹാസം. ഇതിനൊന്നും യാതൊരു വിലയും കൊടുക്കേണ്ടതില്ല. രാഹുല്‍ മാങ്കൂട്ടത്തില്‍ യൂത്ത് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പില്‍ ജയിക്കാനും രേഖ ചമച്ചവരാണ്. വ്യാജ രേഖ…

Read More

തൃശൂരിലെ വോട്ടര്‍പട്ടിക വിവാദം: ‘ ജനങ്ങളെ വിഡ്ഢികളാക്കാന്‍ ശ്രമം; പരാതിയുള്ളവര്‍ക്ക് കോടതിയെ സമീപിക്കാം’; രാജീവ് ചന്ദ്രശേഖര്‍

തൃശൂരിലെ വോട്ടര്‍പട്ടിക ക്രമക്കേട് വിവാദത്തില്‍ പ്രതികരണവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. ജനങ്ങളുടെ ശ്രദ്ധ തിരിക്കാനുള്ള സര്‍ക്കാര്‍ ശ്രമമാണ് ആരോപണമെന്ന് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. തിരഞ്ഞെടുപ്പ് സമയത്തും തിരഞ്ഞെടുപ്പിന് മുന്‍പും വോട്ടര്‍ പട്ടിക സൂക്ഷ്മപരിശോധന നടത്താനും മറ്റും ജനാധിപത്യ സംവിധാനത്തില്‍ ഒരു രീതിയുണ്ട്. ഇതിനെ കുറിച്ച് അന്വേഷിക്കാന്‍ ഇലക്ഷന്‍ കമ്മീഷനുണ്ട്, കോടതിയുണ്ട്. ഇങ്ങനെയൊരു കാര്യം കണ്ടിട്ടുണ്ടെങ്കില്‍ ജനങ്ങളെ വിഡ്ഢികളാക്കാന്‍ ശ്രമിക്കരുത്. തിരഞ്ഞെടുപ്പ് കമ്മീഷനിലോ കോടതിയിലോ പരാതി നല്‍കണം – അദ്ദേഹം പറഞ്ഞു. ഒന്നര വര്‍ഷമായി സുരേഷ്…

Read More

ഓണം കളറാക്കാന്‍ 19,000 കോടി രൂപ വേണം; കേന്ദ്രസര്‍ക്കാര്‍ കനിഞ്ഞാല്‍ 11,000 കോടി രൂപ ലഭിക്കുമെന്ന പ്രതീക്ഷയില്‍ ധനവകുപ്പ്

നാടെങ്ങും ഓണ ഒരുക്കങ്ങളിലേക്ക് കടക്കുമ്പോള്‍ ആഘോഷം കളറാക്കാനുള്ള പണം കണ്ടെത്താനുള്ള നെട്ടോട്ടത്തില്‍ ധനവകുപ്പ്. 19,000 കോടി രൂപ ഓണ ചിലവുകള്‍ക്ക് വേണ്ടി മാത്രം വരുമെന്നാണ് ധനവകുപ്പിന്റെ വിലയിരുത്തല്‍. കേന്ദ്രസര്‍ക്കാര്‍ കനിഞ്ഞാല്‍ 11,000 കോടി രൂപ ലഭിക്കുമെന്നാണ് പ്രതീക്ഷ. ഒരു സാമ്പത്തിക വര്‍ഷാവസാനത്തെ ചിലവിന് സമാനമാണ്, ഓണക്കാലത്തെ സര്‍ക്കാരിന്റെ ബാധ്യത. സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള ഓണം ബോണസ്, അഡ്വാന്‍സ്, ആഘോഷങ്ങള്‍, ഓണ ചന്ത, കിറ്റ്, ക്ഷേമ പെന്‍ഷന്‍ തുടങ്ങിയ നിരവധി ചിലവുകള്‍ ഉണ്ട്. 19000 കോടി രൂപ ഓണച്ചെലവുകള്‍ക്ക് വേണ്ടിവരുമെന്നാണ്…

Read More

സ്വര്‍ണവിലയില്‍ ഇന്നും ഇടിവ്

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്നും ഇടിവ്. ഒരു പവന്‍ സ്വര്‍ണത്തിന് 40 രൂപയുടെ നേരിയ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഗ്രാമിന് 5 രൂപയും കുറഞ്ഞു. ഇതോടെ സംസ്ഥാനത്ത് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 74,320 രൂപയായി. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 9290 രൂപയുമായി. 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 7675 രൂപയുമാണ്. വെള്ളിയാഴ്ച വമ്പന്‍ കുതിപ്പോടെ റെക്കോര്‍ഡിട്ടതിന് ശേഷമാണ് ഇടിവുണ്ടായിരിക്കുന്നത്. പവന് 75760 രൂപയായിരുന്നു വെള്ളിയാഴ്ചത്തെ വില. ഇന്ത്യക്കുമേല്‍ ട്രംപ് ചുമത്തിയ ഉയര്‍ന്ന താരിഫ് തന്നെയാണ് സ്വര്‍ണവിലയേയും വിപണിയേയും…

Read More

മാധ്യമപ്രവര്‍ത്തകര്‍ നല്‍കുന്ന വാര്‍ത്തയുടെ പേരില്‍ രാജ്യദ്രോഹ കുറ്റം ചുമത്താനാകില്ല: സുപ്രിംകോടതി

മാധ്യമപ്രവര്‍ത്തകര്‍ നല്‍കുന്ന വാര്‍ത്തയുടെ പേരില്‍ രാജ്യദ്രോഹ കുറ്റം ചുമത്താനാകില്ലെന്ന സുപ്രധാന നീരിക്ഷണവുമായി സുപ്രിംകോടതി. ദി വയര്‍ എഡിറ്റര്‍ സിദ്ധാര്‍ത്ഥ് വരദരാജന്റെയും ഫൗണ്ടേഷന്‍ ഓഫ് ഇന്‍ഡിപെന്‍ഡന്‍സ് ജേര്‍ണലിസം അംഗങ്ങളുടെയും അറസ്റ്റ് തടഞ്ഞുകൊണ്ടാണ് കോടതിയുടെ നിരീക്ഷണം. ഒരു മാധ്യമപ്രവര്‍ത്തകന്റെ ലേഖനമോ വിഡിയോയോ പ്രഥമദൃഷ്ട്യാ രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും എതിരല്ലെന്നാണ് കോടതി നിരീക്ഷണം. ഓപ്പറേഷന്‍ സിന്ദൂരില്‍ ഇന്ത്യന്‍ വ്യോമസേന വിമാനങ്ങള്‍ തകര്‍ന്നതായുള്ള റിപ്പോര്‍ട്ടുകള്‍ക്ക് എതിരായ പരാതിയില്‍ അസം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. സിദ്ധാര്‍ത്ഥ് വരദരാജനെ ഉള്‍പ്പെടെ അറസ്റ്റ് ചെയ്യുന്നതില്‍ നിന്ന്…

Read More

വായിച്ചാലല്ലേ വിളയൂ…; വായന പ്രോത്സാഹിപ്പിക്കാന്‍ കുട്ടികള്‍ക്ക് ഗ്രേസ് മാര്‍ക്ക്; പദ്ധതി അടുത്ത വര്‍ഷം മുതല്‍

വിദ്യാര്‍ഥികള്‍ക്കിടയില്‍ വായന പ്രോത്സാഹിപ്പിക്കുന്നതിനായി അടുത്ത വര്‍ഷം മുതല്‍ വിവിധ പദ്ധതികള്‍ ആസൂത്രണം ചെയ്യുമെന്ന പ്രഖ്യാപനവുമായി പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. വായനയെ പ്രോത്സാഹിപ്പിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന കുട്ടികള്‍ക്ക് ഗ്രേസ് മാര്‍ക്ക് നല്‍കാന്‍ ഉള്‍പ്പെടെ തീരുമാനമായി. വായനക്കായി ആഴ്ചയില്‍ ഒരു പിരീഡ് മാറ്റിവെയ്ക്കും. അധ്യാപകര്‍ക്ക് പരിശീലനവും കൈപ്പുസ്തകവും നല്‍കാനും വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചു വിദ്യാര്‍ഥികള്‍ക്കിടയില്‍ വായന പ്രോത്സാഹിപ്പിക്കുന്നതിനായി അടുത്ത വര്‍ഷം മുതല്‍ വിവിധ പദ്ധതികള്‍ ആസൂത്രണം ചെയ്യുമെന്ന പ്രഖ്യാപനവുമായി പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. വായനയെ…

Read More