Headlines

Webdesk

കൂടെ കഴിഞ്ഞിരുന്ന സ്ത്രീ തന്നെ ഉപേക്ഷിച്ചത് രാജന്‍ കാരണമെന്ന് അനി സംശയിച്ചു; കൂടലിലെ നാല്‍പതുകാരന്റെ മരണത്തില്‍ നിര്‍ണായക കണ്ടെത്തല്‍

കൂടലില്‍ പിതൃസഹോദരിക്കൊപ്പം താമസിച്ചിരുന്ന നാല്‍പ്പതുകാരന്‍ കുത്തേറ്റ് മരിച്ച സംഭവത്തില്‍ റിമാന്‍ഡ് റിപ്പോര്‍ട്ടിന്റെ വിശദാംശങ്ങള്‍ പുറത്ത്. കൊലപാതകത്തിന് കാരണം അവിഹിതബന്ധം സംശയിച്ചതിനെ തുടര്‍ന്നുണ്ടായ വൈരാഗ്യമെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. കേവലം മദ്യപാനത്തെ തുടര്‍ന്നുള്ള കൊലപാകതമല്ല ഇതെന്നും പ്രതിക്ക് രാജനോട് പൂര്‍വ്വ വൈരാഗ്യമുണ്ടെന്നുമാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. കേസിലെ പ്രതി അനി തന്റെ വീട്ടില്‍ താമസിപ്പിച്ച ഒരു സ്ത്രീയുമായി കൊല്ലപ്പെട്ട രാജന് അടുപ്പമുണ്ടെന്ന് സംശയിച്ചു. ഈ സ്ത്രീ പിന്നീട് വിട്ടുപോയതോടെ, ഇതിന് കാരണം രാജനാണെന്നും അനി വിശ്വസിച്ചു. സ്ഥിരം മദ്യപാനിയായ അനി…

Read More

വെളിച്ചെണ്ണ ഉത്പാദന വിപണന കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 7 ജില്ലകളിൽ വ്യാജ വെളിച്ചെണ്ണ പിടികൂടി

ഓപ്പറേഷന്‍ ലൈഫിന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി വെളിച്ചെണ്ണ ഉത്പാദന വിപണന കേന്ദ്രങ്ങളില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് മിന്നല്‍ പരിശോധന. 7 ജില്ലകളില്‍ നിന്നായി ആകെ 16,565 ലിറ്റര്‍ വ്യാജ വെളിച്ചെണ്ണ പിടികൂടി. വെളിച്ചെണ്ണയുടെ വില വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ഗുണനിലവാരം സംബന്ധിച്ച പരാതികള്‍ വകുപ്പിന് ലഭിക്കുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് രഹസ്യ പരിശോധനകള്‍ നടത്തിയത്. പരിശോധനകള്‍ തുടരുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് വ്യക്തമാക്കി. അസിസ്റ്റന്റ് ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍മാരുടെ നേതൃത്വത്തില്‍ പ്രത്യേക സ്‌ക്വാഡുകളാണ് പരിശോധനകള്‍ നടത്തിയത്. ഏറ്റവുമധികം വ്യാജ വെളിച്ചെണ്ണ…

Read More

വോട്ടര്‍പ്പട്ടിക ക്രമക്കേട് വിവാദങ്ങള്‍ക്കിടെ കേന്ദ്രമന്ത്രി സുരേഷ് ഗോപി തൃശൂരില്‍; പ്രതിഷേധ മാര്‍ച്ചില്‍ പങ്കെടുക്കും

വോട്ടര്‍പ്പട്ടിക ക്രമക്കേട് വിവാദങ്ങള്‍ക്കിടെ കേന്ദ്രമന്ത്രി സുരേഷ് ഗോപി തൃശൂരില്‍. ഇന്നലെ രാത്രി തിരുവനന്തപുരത്ത് എത്തിയ കേന്ദ്രമന്ത്രി തൃശൂരിലേക്ക് തിരിച്ചു. സുരേഷ്‌ ഗോപിയുടെ തൃശൂരിലെ ഓഫീസിന് മുന്നിലെ ബോര്‍ഡില്‍ സിപിഐഎം പ്രവര്‍ത്തകര്‍ കരിഓയില്‍ ഒഴിച്ചതിനെ തുടര്‍ന്നുണ്ടായ സിപിഐഎം -ബിജെപി സംഘര്‍ഷങ്ങള്‍ക്കിടെ ആണ് തൃശൂരിലെത്തുന്നത്. രാവിലെ ഒന്‍പതരയോടെ വന്ദേഭാരത് ട്രെയിനിലാണ് അദ്ദേഹം തൃശൂരിലെത്തുക. എംപി ഓഫീസില്‍ കരിഓയില്‍ ഒഴിച്ചതില്‍ പ്രതിഷേധിച്ച് ബിജെപി നടത്തുന്ന പ്രതിഷേധ മാര്‍ച്ചില്‍ സുരേഷ് ഗോപി പങ്കെടുക്കും. വിവാദങ്ങളില്‍ സുരേഷ്‌ ഗോപി ഇതുവരെ പ്രതികരിച്ചിട്ടില്ല. റെയില്‍വേ സ്റ്റേഷനില്‍…

Read More

‘കേരള’യില്‍ നാടകീയ രംഗങ്ങള്‍; വിഭജനഭീതി ദിനം സംബന്ധിച്ച പുതിയ ഉത്തരവ് പുറത്തിറക്കിയ ഡോ. ബിജു രാജിവച്ചു

ക്യാംപസുകളില്‍ വിഭജന ഭീതി ദിനം ആചരിക്കണമെന്ന നിര്‍ദേശം കേരള സര്‍വകലാശാല മയപ്പെടുത്തിയതിന് പിന്നാലെ പുതുക്കിയ ഉത്തരവിറക്കിയ സര്‍വകലാശാല ഡെവലപ്‌മെന്റ് ഡയറക്ടര്‍ സ്ഥാനമൊഴിഞ്ഞു. ഇടത് അധ്യാപക സംഘടനയുടെ മുന്‍ അധ്യക്ഷന്‍ കൂടിയായ ഡോ. ബിജുവാണ് രാജിവച്ചത്. ആഗസ്റ്റ് 14 വിഭജന ഭീതി ദിനമായി എല്ലാ കോളജുകളും ആചരിക്കണമെന്നാണ് ആദ്യ ഉത്തരവെങ്കില്‍ പിന്നീട് ഇതുമായി ബന്ധപ്പെട്ട തീരുമാനം അതത് കോളജുകള്‍ക്ക് എടുക്കാമെന്ന് ചൂണ്ടിക്കാട്ടി പുതിയ ഉത്തരവിറക്കിയിരുന്നു. ആദ്യ ഉത്തരവിനോടുള്ള മുഖ്യമന്ത്രിയുടെ എതിര്‍പ്പ് ഉള്‍പ്പെടെ ചൂണ്ടിക്കാട്ടിക്കൊണ്ടായിരുന്നു പുതിയ ഉത്തരവ്. സര്‍ക്കുലറുമായി ബന്ധപ്പെട്ട്…

Read More

ഇനിയീ തെരുവുകളില്‍ മറ്റിടങ്ങളില്‍ നിന്ന് നായ്ക്കളെത്തും, കുരങ്ങുകളെത്തും, പുതിയ പ്രശ്‌നങ്ങള്‍ വരും; ഡല്‍ഹിയില്‍ നിന്ന് തെരുവുനായ്ക്കളെ നീക്കാനുള്ള ഉത്തരവിനെതിരെ മനേകാ ഗാന്ധി

ഡല്‍ഹിയിലെ തെരുവുനായ്ക്കളെ എട്ടാഴ്ചകള്‍ക്കുള്ളില്‍ ഷെല്‍ട്ടറിലേക്ക് മാറ്റണമെന്ന സുപ്രിംകോടതി ഉത്തരവിനെതിരെ പ്രതികരണവുമായി മുന്‍ കേന്ദ്രമന്ത്രിയും മൃഗസംരക്ഷണ ആക്ടിവിസിറ്റുമായ മനേകാ ഗാന്ധി. ഡല്‍ഹിയിലെ തെരുവുനായ്ക്കളെ നീക്കം ചെയ്യുന്നത് ഗുണത്തേക്കാളേറെ ദോഷമേ ചെയ്യൂവെന്നും അത് നിരവധി പാരിസ്ഥിതിക, സാമ്പത്തിക പ്രശ്‌നങ്ങളുണ്ടാക്കുമെന്നും മനേകാ ഗാന്ധി പറഞ്ഞു. എട്ടാഴ്ചകള്‍ക്കുള്ളില്‍ സകല തെരുവുനായ്ക്കളേയും ഷെല്‍ട്ടറിലാക്കുക എന്നത് അപ്രായോഗികമാണെന്ന് മനേകാ ഗാന്ധി പറഞ്ഞു. ഇങ്ങനെയൊരു തീരുമാനം ഒരു പ്രദേശത്തിന്റെ പാരിസ്ഥിതിക സന്തുലിതാവസ്ഥയെത്തന്നെ തകിടം മറിക്കുമെന്നും മനേകാ ഗാന്ധി പറഞ്ഞു. 1880ല്‍ പാരിസില്‍ നടന്ന ഒരു സംഭവം ഓര്‍മിപ്പിച്ചുകൊണ്ടായിരുന്നു…

Read More

ഔദ്യോഗിക വസതിയിൽ നിന്ന് പണം കണ്ടെത്തിയ സംഭവം; മുൻ ജസ്റ്റിസ് യശ്വന്ത് വർമയെ ഇംപീച്ച് ചെയ്യും

ഔദ്യോഗിക വസതിയിൽ നിന്നും വൻ തോതിൽ പണം കണ്ടെത്തിയ സംഭവത്തിൽ ഡൽഹി ഹൈക്കോടതി മുൻ ജസ്റ്റിസ് യശ്വന്ത് വർമയെ ഇംപീച്ച് ചെയ്യാൻ നടപടികൾ ആരംഭിച്ചു. യശ്വന്ത് വർമയെ ഇംപീച്ച് ചെയ്യണമെന്നാവശ്യപ്പെട്ട് 146 എംപിമാർ നൽകിയ നോട്ടീസ് ലോകസഭ സ്പീക്കർ ഓം ബിർള അംഗീകരിച്ചു. സുപ്രീംകോടതി ജഡ്ജി അരവിന്ദ് കുമാറിന്‍റെ അധ്യക്ഷതയിലുള്ള സമിതിയാണ് ജസ്റ്റിസ് യശ്വന്ത് വർമയെ ഇംപീച്ച് ചെയ്യണമെന്ന് ആവശ്യപ്പെടുന്ന നിർദേശം പരിശോധിക്കുക. മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് മഹീന്ദർ മോഹൻ, നിയമവിദഗ്ധൻ ബി.വി. ആചാര്യ എന്നിവരാണ്…

Read More

ആധാർ പൗരത്വരേഖയായി കണക്കാനാകില്ല’; തിരഞ്ഞെടുപ്പ് കമ്മീഷൻ വാദം ശരിവച്ച് സുപ്രീം കോടതി

ആധാർ പൗരത്വരേഖയായി കണക്കാക്കാനില്ലെന്ന തിരിഞ്ഞെടുപ്പ് കമ്മീഷൻ വാദം ശരിവച്ച് സുപ്രീം കോടതി. ബിഹാർ വോട്ടർപട്ടിക പരിഷ്കരിക്കുന്നതുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കുമ്പോഴായിരുന്നു സുപ്രീം കോടതി പരാമർശം. ബിഹാറിലെ വോട്ടർ പരിഷ്ക്കരണത്തെ ശക്തമായി എതിർത്തുകൊണ്ടുള്ള വാദങ്ങളാണ് ഇന്ന് സുപ്രീം കോടതിയിൽ ഹർജിക്കാർ ഉന്നയിച്ചത്. രാജ്യത്തിന്റെ ചരിത്രത്തിൽ ഇതുവരെ കണ്ടിട്ടില്ലാത്ത വോട്ടർ പരിഷ്ക്കരണമാണ് നിലവിൽ ബിഹാറിൽ നടത്തുന്നതെന്നും വാദം ഉയർന്നു. മുതിർന്ന അഭിഭാഷകനായ കപിൽ സിബൽ അടക്കമുള്ളവർ ഇതിനെ എതിർത്തു. മരിച്ചവരെ ജീവിച്ചിരിക്കുന്നവരായും ജീവിച്ചിരിക്കുന്നവരെ മരിച്ചവരായും പ്രഖ്യാപിച്ചുകൊണ്ടുള്ള പട്ടികയാണ് പുറത്തുവിട്ടതെന്നടക്കമുള്ള ആക്ഷേപങ്ങൾ…

Read More

‘വ്യാജരേഖ ചമച്ച് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ത്തു’ ; സുരേഷ് ഗോപിക്കും സഹോദരനുമെതിരെ വീണ്ടും പരാതി

സുരേഷ് ഗോപിക്കും സഹോദരനുമെതിരെ വീണ്ടും പരാതി നല്‍കി ടി എന്‍ പ്രതാപന്‍. കേന്ദ്ര ഇലക്ഷന്‍ കമ്മീഷനും, സംസ്ഥാന ഇലക്ഷന്‍ കമ്മീഷനുമാണ് പരാതി നല്‍കിയത്. സുരേഷ് ഗോപിക്കെതിരെയും സഹോദരനെതിരെയുമാണ് പരാതി നല്‍കിയത്. വ്യാജരേഖ ചമച്ച് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ത്തുവെന്നും തെറ്റായ സത്യവാങ്മൂലം നല്‍കിയെന്നുമാണ് പരാതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അതേസമയം, വോട്ടര്‍പട്ടിക ക്രമക്കേട് ആരോപണത്തില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ അന്വേഷണം തുടങ്ങിയിട്ടുണ്ട്. കോണ്‍ഗ്രസ് നേതാവ് ടി എന്‍ പ്രതാപന്‍ നേരത്തെ നല്‍കിയ പരാതിയില്‍ തൃശൂര്‍ എസിപിയാണ് അന്വേഷണം നടത്തുക. വ്യാജരേഖ…

Read More

ചേക്കൂ പാലം ആര്‍സിബി നാടിന് സമര്‍പ്പിച്ചു; അഞ്ച് വര്‍ഷംകൊണ്ട് കിഫ്ബി വഴി 62,000 കോടിയുടെ വികസനമെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്ത് അടിസ്ഥാന സൗകര്യവികസനത്തില്‍ 62,000 കോടിയുടെ വികസനം കിഫ്ബി പദ്ധതികള്‍ വഴി കൊണ്ടുവരാനായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ . കിഫ്ബി ഫണ്ടില്‍ പിണറായി ഗ്രാമപഞ്ചായത്തിലെ ഉമ്മന്‍ചിറ പുഴയ്ക്ക് കുറുകെ നിര്‍മ്മിച്ച ചേക്കൂ പാലം റെഗുലേറ്റര്‍ കം ബ്രിഡ്ജ് (ആര്‍.സി.ബി) ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. 2017ലെ ബജറ്റില്‍, വരള്‍ച്ച പ്രതിരോധത്തിന് വേണ്ടി പുഴകളെ തന്നെ റിസര്‍വോയറുകളായി മാറ്റാന്‍ അനുയോജ്യമായ സ്ഥലങ്ങളില്‍ 30 റെഗുലേറ്ററുകള്‍ കിഫ്ബി ഫണ്ടിംഗിലൂടെ നടപ്പിലാക്കാന്‍ പ്രഖ്യാപിച്ചിരുന്നു. അതില്‍ ഒന്നാണ് ഇവിടെ യാഥാര്‍ഥ്യമായതെന്ന് മുഖ്യമന്ത്രി പറഞ്ഞു….

Read More

‘മിണ്ടാപ്രാണികളെ നമ്മുടെ ഒരു പ്രശ്‌നമെന്ന നിലയിലാണോ കാണേണ്ടത്, ക്രൂരമായ തീരുമാനം’; ഡല്‍ഹിയില്‍ നിന്ന് തെരുവുനായ്ക്കളെ നീക്കാനുള്ള ഉത്തരവിനെതിരെ രാഹുല്‍ ഗാന്ധി

ഡല്‍ഹിയിലെ തെരുവുനായ്ക്കളെ എട്ടാഴ്ചകള്‍ക്കുള്ളില്‍ ഷെല്‍ട്ടറിലേക്ക് മാറ്റണമെന്ന സുപ്രിംകോടതി ഉത്തരവിനെതിരെ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. സുപ്രിംകോടതിയുടെ നിര്‍ദേശം ക്രൂരമാണെന്നും ദീര്‍ഘവീക്ഷണം ഇല്ലാത്ത വിധത്തിലാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. പതിറ്റാണ്ടുകളായി നാം പിന്തുടര്‍ന്നുപോന്ന മനുഷ്യത്വപൂര്‍ണവും ശാസ്ത്രീയവുമായ നയങ്ങളില്‍ നിന്നുള്ള പിന്നോട്ടുപോക്കാണിത്. തെരുവുനായ പ്രശ്‌നത്തെ കുറച്ചുകൂടി അനുകമ്പയോടെ കൈകാര്യം ചെയ്യേണ്ടതുണ്ടെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. മിണ്ടാപ്രാണികളായ നായ്ക്കള്‍ തുടച്ചുനീക്കപ്പെടേണ്ട ഒരു ‘കുഴപ്പം’ അല്ലെന്ന് മനസിലാക്കമെന്ന് രാഹുല്‍ ഗാന്ധി എക്‌സില്‍ കുറിച്ചു. ഷെല്‍ട്ടറുകള്‍, വേണ്ടി വന്നാല്‍ വന്ധ്യംകരണം, വാക്‌സിനേഷന്‍ എന്നിവ കൊണ്ട് നായ്ക്കളോട്…

Read More