Headlines

Webdesk

പാഠപുസ്തകം പരിഷ്‌കരിച്ചവര്‍ക്ക് ശമ്പളമില്ല; ജോലിയെടുത്ത അധ്യാപകര്‍ക്കും, വിഷയ വിദഗ്ധര്‍ക്കും വേതനം നല്‍കാതെ വിദ്യാഭ്യാസ വകുപ്പ്

സംസ്ഥാനത്തെ സ്‌കൂളുകളിലെ പാഠപുസ്തക പരിഷ്‌കരണത്തിനായി ജോലിയെടുത്ത അധ്യാപകര്‍ക്കും, വിഷയ വിദഗ്ധര്‍ക്കും വേതനം നല്‍കാതെ വിദ്യാഭ്യാസ വകുപ്പ്. ഒന്നര വര്‍ഷം മുന്‍പ് വരെയുള്ള വേതനവും ആനുകൂല്യങ്ങളും കുടിശികയാണ്. പ്രത്യക്ഷ സമരത്തിലേക്ക് കടക്കാനൊരുങ്ങുകയാണ് പാഠപുസ്തകത്തിനായി ജോലി ചെയ്ത 800ലധികം വരുന്ന അക്കാദമിക് വിദഗ്ധര്‍. വിദ്യാഭ്യാസ വകുപ്പ് സമയബന്ധിതമായും മികച്ച രീതിയിലും പൂര്‍ത്തിയാക്കിയതാണ് കരിക്കുലം പരിഷ്‌കരണം. 2023 ഓഗസ്റ്റ് മുതല്‍ 2025 ജൂണ്‍ നീണ്ടു നിന്ന ക്യാമ്പിലൂടെയാണ് ഇത് പൂര്‍ത്തിയാക്കിയതും. 800ല്‍ അധികം അധ്യാപകരും, വിഷയ വിദഗ്ധരും കരിക്കുലം പരിഷ്‌കരണത്തിന്റെ ഭാഗമായിരുന്നു….

Read More

“പലസ്തീൻ വിഷയത്തിൽ പ്രതികരിച്ചതിൽ, ആളുകൾ കാണുന്നത് എന്റെ മതം” ; ഷെയ്ൻ നിഗം

പലസ്തീൻ വിഷയത്തിൽ പ്രതികരിച്ചത് കുഞ്ഞുങ്ങളെ അടക്കം കൊന്നു തള്ളുന്നത് കണ്ടിട്ടാണ്, അവിടെയും ആളുകൾ തന്റെ മതം ചൂണ്ടിക്കാണിച്ച് വിമർശിക്കുന്നത് കണ്ടപ്പോൾ വിഷമം തോന്നിയെന്ന് ഷെയ്ൻ നിഗം. ഉണ്ണി ശിവലിംഗത്തിന്റെ സംവിധാനത്തിൽ ഷെയിൻ നിഗം നായകനായി, ശന്തനു, അൽഫോൻസ് പുത്രൻ, സെൽവരാഘവൻ, പ്രീതി അസ്രാണി തുടങ്ങിയവർ പ്രധാന വേഷങ്ങളിലെത്തിയ ബൾട്ടി എന്ന ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഷെയിൻ നിഗം. “പലസ്‌തീൻ വിഷയം വളരെ വലിയൊരു പ്രശ്നമായിട്ട് മാറി, ഇന്നും അത് കഴിഞ്ഞിട്ടില്ല,…

Read More

പോറ്റിയുടെ തട്ടിപ്പുകള്‍; ശബരിമല ക്ഷേത്രത്തിന്റെ ശ്രീകോവില്‍ കവാടം ഉണ്ണികൃഷ്ണന്‍ പോറ്റി പ്രദര്‍ശന മേളയാക്കി

ശബരിമല ക്ഷേത്രത്തിന്റെ ശ്രീകോവില്‍ കവാടം സ്വര്‍ണം പൂശാന്‍ ചെന്നൈയില്‍ കൊണ്ടുപോയത് ഉണ്ണികൃഷ്ണന്‍ പോറ്റി പ്രദര്‍ശന മേളയാക്കി. നടന്‍ ജയറാമിനെയും ഗായകന്‍ വീരമണി രാജുവിനെയും കൊണ്ട് പൂജിച്ച് വിശ്വാസ്യതയ്ക്ക് ശ്രമിക്കുകയും ചെയ്തു. സ്വര്‍ണം പൂശാന്‍ കൊണ്ടുപോയ 2019ലെ വിഡിയോ ദൃശ്യങ്ങള്‍ ലഭിച്ചു. കവാടം പൂജിച്ച് പണം ഈടാക്കുകയായിരുന്നു ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ലക്ഷ്യം എന്നും വിവരം. സ്വര്‍ണപ്പാളിയുടെ അറ്റകുറ്റപ്പണിക്ക് കൊണ്ടുപോയി പൂര്‍ത്തിയാക്കി തിരിച്ചു കൊണ്ടുവരുന്നതിനിടയില്‍ പലയിടത്തും വച്ച് പണമീടാക്കുന്ന തരത്തില്‍ ഇതിന്റെ പ്രദര്‍ശനം നടത്തി വരുമാനം ഉണ്ടാക്കി എന്നതിന്റെ തെളിവാണ്…

Read More

എയ്ഡഡ് ഭിന്നശേഷി നിയമനം; വിദ്യാഭ്യാസമന്ത്രിയുടെ പ്രസ്താവനയ്ക്ക് എതിരെ കെസിബിസിയും സീറോ മലബാര്‍ സഭയും

എയ്ഡഡ് സ്‌കൂളുകളിലെ ഭിന്നശേഷി നിയമനവുമായി ബന്ധപ്പെട്ട വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടിയുടെ പ്രസ്താവനയ്ക്ക് എതിരെ കെസിബിസിയും സീറോ മലബാര്‍ സഭയും. ഇടതുപക്ഷ ഭരണത്തില്‍ തൊഴിലാളികള്‍ക്ക് ശമ്പളമില്ല എന്ന് പറയുന്നത് അപമാനകരമാണ്. ഇത് ഗവണ്‍മെന്റിന്റെ കഴിവുകേടാണെന്ന് കെസിബിസി എജ്യൂക്കേഷന്‍ കമ്മീഷന്‍ സെക്രട്ടറി ഫാദര്‍ ആന്റണി അറക്കല്‍ പറഞ്ഞു. ആര് ആരെയാണ് ഭീഷണിപ്പെടുത്തിയത്. അഞ്ച് വര്‍ഷമായി ജോലി ചെയ്തിട്ട് സാലറി ഇല്ലാതെ നില്‍ക്കുന്ന അധ്യാപകര്‍ അവരുടെ വിഷമം പറയുക മാത്രമാണ്. അല്ലാതെ ഇത് സഭയുടെ രാഷ്ട്രീയ പ്രേരിതമായ കാര്യമല്ല. ഇപ്പോള്‍ നടക്കുന്നത്…

Read More

അടച്ചുപൂട്ടലില്‍ നിലപാട് കടുപ്പിച്ച് ട്രംപ് ഭരണകൂടം; പാഴ് മരങ്ങള്‍ വെട്ടി മാറ്റാന്‍ കിട്ടിയ സുവര്‍ണാവസരമെന്ന് ട്രംപ്

അടച്ചുപൂട്ടലില്‍ നിലപാട് കടുപ്പിച്ച് ട്രംപ് ഭരണകൂടം. വരും ദിവസങ്ങളില്‍ നികുതിപ്പണം പാഴാക്കുന്ന ഏജന്‍സികളെ ലക്ഷ്യമിടുമെന്ന് വൈറ്റ്ഹൗസ്. പാഴ് മരങ്ങള്‍ വെട്ടി മാറ്റാന്‍ കിട്ടിയ സുവര്‍ണാവസരമെന്ന് ട്രംപ്. സര്‍ക്കാര്‍ ജീവനക്കാരുടെ കൂട്ടപ്പിരിച്ചുവിടല്‍ ഇന്ന് ആരംഭിക്കുമെന്ന് ട്രംപ് ഭരണകൂടം വ്യക്തമാക്കി. എങ്ങനെയാണ് പിരിച്ചുവിടല്‍ എന്നത് സംബന്ധിച്ച വിശദാംശങ്ങള്‍ ഒന്നും വ്യക്തമാക്കിയിട്ടില്ല. ഫണ്ടിംഗിനായുള്ള വോട്ടെടുപ്പ് സെനറ്റില്‍ ഇന്ന് വീണ്ടും നടക്കും. സെനറ്റില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് ഭൂരിപക്ഷമുണ്ട്. എന്നാലും 60 വോട്ടുകള്‍ കുറഞ്ഞത് വേണം ബില്‍ പാസാകാന്‍. അതേസമയം, ബജറ്റ് ഡയറക്ടറിനെ കാണുമെന്ന്…

Read More

ചാക്കയില്‍ രണ്ട് വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസ്; ശിക്ഷാവിധി ഇന്ന്

തിരുവനന്തപുരം ചാക്കയില്‍ രണ്ട് വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ ശിക്ഷാവിധി ഇന്ന്. പ്രതി ഹസന്‍കുട്ടി കുറ്റക്കാരനെന്ന് തിരുവനന്തപുരം പോക്‌സോ കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. ഇതരസംസ്ഥാന തൊഴിലാളികളായ മാതാപിതാക്കള്‍ക്കൊപ്പം റോഡരികില്‍ കിടന്നുറങ്ങുമ്പോഴാണ് കുട്ടിയെ തട്ടികൊണ്ടു പോയി പീഡിപ്പിച്ച ശേഷം ഉപേക്ഷിച്ചത്. 2024 ഫെബ്രുവരി 19 ന് പുലര്‍ച്ചെയാണ് ചാക്ക റെയില്‍വേ പാളത്തിന് സമീപത്തെ പുറമ്പോക്ക് ഭൂമിയില്‍ നാടോടി സംഘത്തിനൊപ്പമുണ്ടായിരുന്ന കുട്ടിയെ ഹസന്‍കുട്ടി തട്ടികൊണ്ടുപോയത്. പീഡിപ്പിച്ച ശേഷം റെയില്‍വേ ട്രാക്കിന് സമീപത്തെ പൊന്തകാട്ടില്‍ ഉപേക്ഷിച്ചു. പിന്നാലെ രാത്രിയില്‍ അബോധാവസ്ഥയില്‍…

Read More

ശസ്ത്രക്രിയയ്ക്കിടെ ഗൈഡ് വയർ നെഞ്ചിൽ കുരുങ്ങിയ സംഭവം; മെഡിക്കൽ ബോർഡിന് മുന്നിലേക്ക് സുമയ്യ

തിരുവനന്തപുരം: തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്കിടെ ഗൈഡ് വയർ നെഞ്ചിൽ കുരുങ്ങിയ സംഭവത്തിൽ പരാതിക്കാരി ഇന്ന് മെഡിക്കൽ ബോർഡിന് മുന്പാകെ ഹാജരാകും. കാട്ടാക്കട കിള്ളി സ്വദേശിയായ സുമയ്യയുടെ നെഞ്ചിൽ നിന്ന് വയർ പുറത്തെടുക്കാതിരിക്കുന്നതാണ് ഉചിതം എന്നാണ് മെഡിക്കൽ ബോർഡിന്റെ വിലയിരുത്തൽ. ധമനികളോട് ഒട്ടിച്ചേർന്നതിനാൽ ഗൈഡ് വയർ മാറ്റാൻ ശ്രമിക്കുന്നത് സങ്കീർണമാകും എന്നാണ് നിഗമനം. വയർ കുടുങ്ങി കിടക്കുന്നത് കൊണ്ട് യുവതിക്ക് മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകില്ലെന്നും മെഡിക്കൽ ബോർഡ് വിലയിരുത്തിയിരുന്നു. ഇക്കാര്യങ്ങൾ സുമയ്യയെ ബോധ്യപ്പെടുത്താനാണ് ഇന്ന് മെഡിക്കൽ ബോർഡ്…

Read More

അയ്യപ്പ സംഗമത്തിലെ ഇടത് പിന്തുണയിൽ മാറ്റമില്ല, നല്ലതിനെ അംഗീകരിക്കുമെന്നും സുകുമാരൻ നായർ; ‘രാഷ്ട്രീയത്തിൽ സമദൂരം

ചങ്ങനാശ്ശേരി: ആഗോള അയ്യപ്പ സംഗമത്തിൽ നൽകിയ ഇടത് പിന്തുണയിൽ മാറ്റമില്ലെന്ന് എൻ എസ് എസ് ജനറൽ സെക്രട്ടറി. നല്ലതിനെ അംഗീകരിക്കുമെന്ന് പറഞ്ഞുകൊണ്ടാണ് ജി സുകുമാരൻ നായർ ഇടത് പിന്തുണയിൽ മാറ്റമില്ലെന്ന് വ്യക്തമാക്കിയത്. അയ്യപ്പ സംഗമത്തെ അനുകൂലിച്ചത് ശബരിമല വികസനത്തിന് വേണ്ടിയെന്നും മാധ്യമങ്ങൾ വിഷയം വഷളാക്കിയെന്നും സുകുമാരൻ നായർ വിമർശനം ഉന്നയിച്ചു. രാഷ്ട്രീയ സമദൂരം തുടരുമെന്നും എൻ എസ് എസ് ജനറൽ സെക്രട്ടറി വിശദീകരിച്ചു. വിശ്വാസം, ആചാരം, എന്നിവ സംരക്ഷിക്കുകയാണ് എൻ എസ് എസ് നിലപാട്. കേന്ദ്ര- സംസ്ഥാന…

Read More

കരൂര്‍ ദുരന്തം; മൂന്ന് ഹര്‍ജികള്‍ ഇന്ന് മദ്രാസ് ഹൈക്കോടതിയുടെ വിവിധ ബെഞ്ചുകള്‍ പരിഗണിക്കും

കരൂര്‍ അപകടവുമായി ബന്ധപ്പെട്ട മൂന്ന് ഹര്‍ജികള്‍ ഇന്ന് മദ്രാസ് ഹൈക്കോടതിയുടെ വിവിധ ബെഞ്ചുകള്‍ പരിഗണിക്കും. അപകടത്തിന് പിന്നിലെ ഗൂഢാലോചന അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുള്ള തമിഴക വെട്രി കഴകത്തിന്റെ ഹര്‍ജി മദ്രാസ് ഹൈക്കോടതി മധുരൈ ബെഞ്ചാണ് പരിഗണിക്കുക. കോടതി വിധിയും പരാമര്‍ശങ്ങളും ടിവികെയ്ക്കും സര്‍ക്കാരിനും നിര്‍ണായകമാണ്. ടിവികെ നേതാക്കളായ എന്‍ ആനന്ദ്, നിര്‍മല്‍ കുമാര്‍ എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയും പരിഗണിക്കും. അപകടത്തില്‍ വിജയ്‌യെ പ്രതിച്ചേര്‍ക്കണം എന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയും ഇന്ന് കോടതിയുടെ പരിഗണയില്‍ വരും. സിപിഐഎം ജനറല്‍ സെക്രട്ടറി എം എ…

Read More

ശബരിമല സ്വര്‍ണ്ണപ്പാളി വിവാദം; ദേവസ്വം വിജിലന്‍സിന്റെ അന്വേഷണം തുടരുന്നു

ശബരിമല സ്വര്‍ണ്ണപ്പാളി വിവാദത്തില്‍ ദേവസ്വം വിജിലന്‍സിന്റെ അന്വേഷണം തുടരുന്നു. സ്‌പോണ്‍സര്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയെ നാളെ ചോദ്യം ചെയ്യും. വിവാദങ്ങള്‍ക്കിടെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ അനൗദ്യോഗിക യോഗം ഇന്ന് നടക്കും. അതേസമയം, വിവാദത്തില്‍ കുറ്റാരോപിതനായ ഉണ്ണിക്യഷ്ണന്‍ പോറ്റിക്ക് നാളെ നിര്‍ണ്ണായക ദിനം. ബെംഗളൂരുവില്‍ നിന്നും തിരുവനന്തപുരം പുളിമാത്തിലെ വീട്ടിലെത്തിയ ഉണ്ണിക്യഷ്ണന്‍ പോറ്റി നാളെ രാവിലെ പത്ത് മണിക്ക് തിരുവിതാംകൂര്‍ ദേവസ്വം വിജിലന്‍സ് എസ്.പി സുനില്‍ കുമാറിന്റെ മുമ്പില്‍ ഹാജരാകും. കൂടുതല്‍ ചോദ്യം ചെയ്യുന്നതിലൂടെ ദുരൂഹതകളുടെ ചുരുളഴിയുമെന്നാണ് അന്വേഷണസംഘത്തിന്റെ പ്രതീക്ഷ….

Read More