Headlines

Webdesk

കൊളംബിയയിൽ ഇന്ത്യൻ കമ്പനിയായ പൾസർ; വിദേശത്ത് ഇന്ത്യൻ കമ്പനികൾ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നതിൽ അഭിമാനം; രാഹുൽ ഗാന്ധി

ഇന്ത്യൻ കമ്പനികൾ കൊളംബിയയിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നത് കാണുന്നതിൽ അഭിമാനമെന്ന് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം കുറിപ്പ് പങ്കുവച്ചത്. ബജാജിന്‍റെ ജനപ്രിയ മോഡലായ പൾസർ ബൈക്കിനൊപ്പമുള്ള ചിത്രവും രാഹുൽ പങ്കുവെച്ചിട്ടുണ്ട്. ബജാജ്, ഹീറോ, ടിവിഎസ് കമ്പനികളെയാണ് രാഹുൽ ഫേസ്ബുക്കിലൂടെ പ്രശംസിച്ചത്. സ്വന്തം സ്വജനപക്ഷപാതത്തിലൂടെയല്ല, മറിച്ച് നൂതനാശയങ്ങളിലൂടെ ഇന്ത്യൻ കമ്പനികൾക്ക് വിജയം നേടാൻ കഴിയുമെന്ന് ഇത് കാണിക്കുന്നുവെന്നും രാഹുൽ കൂട്ടിച്ചേര്‍ത്തു. അതിസാമ്യം വിദേശത്ത് കേന്ദ്രസർക്കാരിനെ വീണ്ടും വിമർശിച്ച് രാഹുൽ ഗാന്ധി ഇന്നലെ…

Read More

‘ഫിറോസ്-ഷാഫി-രാഹുൽ ത്രയം കോൺഗ്രസ് യുവജന നേതൃത്വങ്ങളെ മാഫിയാവത്ക്കരിച്ചു, ദോത്തി ചാലഞ്ച് പോലെ യൂത്ത് കോൺഗ്രസ്‌ വയനാട് ഫണ്ടും സ്വാഹ’: കെ ടി ജലീൽ

യൂത്ത് കോൺഗ്രസിനെതിരെ വിമർശനവുമായി കെ ടി ജലീൽ എംഎൽഎ. യൂത്ത് ലീഗുമായുള്ള സമ്പർക്കത്തിൽ ഫണ്ട് മുക്കൽ യൂത്ത് കോൺഗ്രസും പഠിച്ചു. ഫിറോസ്-ഷാഫി-രാഹുൽ ത്രയം വലതുപക്ഷ യുവജന സംഘടനാ നേതൃത്വങ്ങളെ മാഫിയാ വൽക്കരിച്ചിരിക്കുകയാണെന്നും ജലീൽ ഫേസ്ബുക്കിൽ കുറിച്ചു. വയനാട് ദുരന്ത ബാധിതരെ സഹായിക്കാൻ 30 വീടുകൾ കൊടുക്കുമെന്നാണ് യൂത്ത് കോൺഗ്രസ് പറഞ്ഞിരുന്നത്, അതിനായി പൊതുജനങ്ങളിൽ നിന്ന് പണവും പിരിച്ചു. വീടുകൾ പണിയാനുള്ള സ്ഥലം കണ്ടെത്താൻ പോലും അവർക്കിതുവരെ കഴിഞ്ഞിട്ടില്ലെന്നും ജലീൽ ഫേസ്ബുക്കിൽ കുറിച്ചു. യൂത്ത് ലീഗിൻ്റെ കത്വ ഫണ്ട്…

Read More

പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ച് ഗർഭിണിയാക്കി; പിതാവ് അറസ്റ്റിൽ

13 വയസുകാരിയായ സ്വന്തം മകളെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ പിതാവിനെ ഹൊസ്ദുർഗ് പൊലീസ് അറസ്റ്റ് ചെയ്തു. കുടക് സ്വദേശിയായ 45 വയസുള്ള പ്രതിയെയാണ് ഇന്ന് പൊലീസ് കസ്റ്റഡിയിലെടുത്തത്. എട്ടാം ക്ലാസ് വിദ്യാർഥിനിയായ പെൺകുട്ടിയെ വയറുവേദനയെയും നടുവേദനയെയും തുടർന്ന് മംഗളൂരുവിലെയും കാഞ്ഞങ്ങാട്ടെയും ആശുപത്രികളിൽ ചികിത്സ തേടിയപ്പോഴാണ് നാല് മാസം ഗർഭിണിയാണെന്ന വിവരം പുറത്തുവരുന്നത്. സംശയം തോന്നിയ ഡോക്ടർമാർ ഉടൻതന്നെ വിവരം പൊലീസിൽ വിവരം അറിയിച്ചു. പൊലീസ് സ്ഥലത്തെത്തി പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയതിനെത്തുടർന്ന് പിതാവിനെതിരെ പോക്സോ നിയമപ്രകാരം കേസെടുക്കുകയും അറസ്റ്റ്…

Read More

ഒരു പരിശോധന കൂടി ചെയ്യാമെന്ന് മെഡിക്കൽ ബോർഡ് അറിയിച്ചു; തീരുമാനങ്ങൾ അതിനുശേഷം, സുമയ്യ

തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ചികിത്സ പിഴവിനെ തുടർന്ന് ഗൈഡ് വയർ നെഞ്ചിൽ കുടുങ്ങിയ സംഭവത്തിൽ മെഡിക്കൽബോർഡിന് മുന്നിൽ ഹാജരായി സുമയ്യ. അടുത്ത വെള്ളിയാഴ്ച ഒരു പരിശോധന കൂടി ചെയ്യാമെന്നാണ് മെഡിക്കൽ ബോർഡ് അറിയിച്ചിരിക്കുന്നത്. അതിനുശേഷം മാത്രമേ ഗൈഡ് വയർ പുറത്തെടുക്കുന്ന കാര്യത്തിൽ തീരുമാനിക്കൂവെന്ന് സുമയ്യ പറഞ്ഞു. സർക്കാരിന്റെ ഭാഗത്ത് നിന്നുള്ള ഇടപെടലിൽ തൃപ്തിയില്ല. കുറ്റക്കാരെ സർക്കാർ സംരക്ഷിക്കുകയാണ് ചെയ്യുന്നത്.ഒരു സഹായവും ലഭിച്ചില്ലെന്നും സുമയ്യ വ്യക്തമാക്കി. എന്നാൽ ഗൈഡ് വയർ പുറത്തെടുക്കാൻ കഴിഞ്ഞില്ലെങ്കിൽ നഷ്ട പരിഹാരം ആവശ്യപ്പെടുമെന്നും സർക്കാർ…

Read More

‘ഓൺലൈൻ ഗെയിം കളിക്കുന്നതിനിടയിൽ എന്റെ മകളോട് ഒരാൾ നഗ്നചിത്രം ആവശ്യപ്പെട്ടു, സൈബർ ഇടത്ത് കുട്ടികൾ സുരക്ഷിതരല്ല’; നടൻ അക്ഷയ്കുമാർ

സൈബർ ഇടത്ത് കുട്ടികൾ സുരക്ഷിതരല്ലെന്ന് നടൻ അക്ഷയ് കുമാർ. തന്റെ ജീവിതത്തിൽ നടന്ന അസ്വസ്ഥമായ സംഭവം അക്ഷയ് കുമാർ വെള്ളിയാഴ്ച പങ്കുവെച്ചു. സൈബർ ഇടത്ത് കുട്ടികൾ സുരക്ഷിതരല്ല. തന്റെ മകളോട് ഒരാൾ നഗ്നചിത്രം ആവശ്യപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. ഓൺലൈൻ ഗെയിം കളിക്കുന്നതിനിടയിലാണ് സംഭവം. സൈബർ ഇടത്തെ കുറ്റകൃത്യങ്ങളെ കുറിച്ച് അവബോധം ഉണ്ടാക്കാനാണ് തുറന്നു പറയുന്നത്. കുട്ടികൾക്ക് സ്കൂളിൽ നിന്നു തന്നെ സൈബർ കുറ്റകൃത്യങ്ങളെ കുറിച്ചുള്ള അവബോധം നൽകണമെന്നും അക്ഷയ് കുമാർ വ്യക്തമാക്കി. ഇന്ന് മുംബൈയിലെ പൊലീസ് ആസ്ഥാനത്ത്…

Read More

വിജയ് കരൂരിലേക്ക് ; മുന്നൊരുക്കങ്ങള്‍ നടത്താന്‍ പാര്‍ട്ടി അംഗങ്ങള്‍ക്ക് നിര്‍ദേശം

കരൂരിലേക്ക് പോകാന്‍ വിജയ്. ഉടന്‍ പോകുമെന്ന് പാര്‍ട്ടി നേതാക്കളെ അറിയിച്ചു. കരൂരില്‍ മുന്നൊരുക്കങ്ങള്‍ നടത്താന്‍ പാര്‍ട്ടി അംഗങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. പാര്‍ട്ടി പ്രവര്‍ത്തങ്ങള്‍ക്ക് 20 അംഗ സംഘത്തെ വിജയ് നിയോഗിച്ചു. എന്‍ ആനന്ദ് ഉള്‍പ്പടെ ഉള്ള നേതാക്കള്‍ ഒളിവില്‍ ആയതിനാല്‍ ആണിത്. പാര്‍ട്ടി പ്രവര്‍ത്തനം ഊര്‍ജിതമായി തുടരാനും നിര്‍ദേശിച്ചു. അതേസമയം, കരൂര്‍ ദുരന്തത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ദേശീയ മക്കള്‍ ശക്തി കക്ഷി ഉള്‍പ്പെടെ നല്‍കിയ ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി. അന്വേഷണം ആരംഭിച്ച ഉടന്‍ എങ്ങനെ…

Read More

നിങ്ങളെ പിന്നെ കണ്ടോളാം’ എന്ന് പറഞ്ഞ് എംഎൽഎ ഇടിച്ചു കയറുകയായിരുന്നു; കെ പി മോഹനനെ കയ്യേറ്റം ചെയ്തിട്ടില്ല , സമരസമിതി

കൂത്തുപറമ്പ് എംഎൽഎ കെ പി മോഹനനെ കയ്യേറ്റം ചെയ്തിട്ടില്ലെന്ന് ഡയാലിസിസ് സെന്റർ സമരസമിതി. ഉദ്ഘാടനത്തിനെത്തുന്ന എംഎൽഎയോട് പരാതി പറയാനാണ് കാത്തിരുന്നത്. നിങ്ങളെ പിന്നെ കണ്ടോളാം എന്ന് പറഞ്ഞ് എംഎൽഎ ഇടിച്ചു കയറുകയായിരുന്നു. കുടിവെള്ള പ്രശ്നമാണെന്നും ശക്തമായ പ്രതിഷേധം തുടരുമെന്നും നാട്ടുകാർ പറഞ്ഞു. എംഎൽഎയും, സിപിഐഎമ്മും, നഗരസഭയും ആദ്യഘട്ടം മുതൽ ഡയാലിസിസ് സെന്ററിന് അനുകൂലമായിരുന്നു. കഴിഞ്ഞ ഒന്നരവർഷമായി അങ്കണവാടിയിലെ മണ്ണിലേക്കാണ് ഡയാലിസിസ് സെന്ററിൽ നിന്നുള്ള മാലിന്യങ്ങൾ ഒഴുക്കിയിരുന്നത്. കാട്ടിലെ ചെടികളെല്ലാം കരിഞ്ഞ് തുടങ്ങിയപ്പോഴാണ് ജനകീയ സമരസമിതി രൂപീകരിക്കുന്നതും സമരം…

Read More

“കല സൃഷ്ടിക്കുന്നത് വൈകാരിക ബുദ്ധി കൊണ്ടാണ് AI അതിനു പകരമാകില്ല” ; ജയിംസ്‌ കാമറൂൺ

എത്ര അതിനൂതനമായ AI സാങ്കേതിക വിദ്യ വന്നാലും കല സൃഷ്ട്ടിക്കുന്ന കാര്യത്തിൽ മനുഷ്യന് പകരമാകാൻ അതിന് സാധിക്കില്ലെന്ന് ഹോളിവുഡിലെ ഇതിഹാസ സംവിധായകൻ ജയിംസ്‌ കാമറൂൺ. ഡിസംബർ 19 ന് ലോകമെങ്ങുമുള്ള തിയറ്ററുകളിൽ എത്തുന്ന തനറെ പുതിയ സംവിധാന സംരംഭമായ അവതാർ : ഫയർ ആൻഡ് ആഷ് എന്ന ചിത്രവുമായി ബന്ധപ്പെട്ട് നൽകിയ അഭിമുഖത്തിലാണ് കാമറൂണിന്റെ പ്രസ്താവന. “കലാസൃഷ്ടികൾ ഉണ്ടാകുന്നത് മനുഷ്യന്റെ വൈകാരിക ബുദ്ധി, സഹജാവബോധം, യുക്തിബോധം എന്നിവ കൊണ്ടെല്ലാമാണ്, അതിനെയൊന്നും ഒരു AI യ്ക്കും അനുകരിക്കാൻ സാധിക്കില്ല….

Read More

തനിക്കെതിരായ ആക്രമണം നിര്‍ത്തിയില്ലെങ്കില്‍ ഇതുവരെ പറയാത്ത പല കാര്യങ്ങളും വെളിപ്പെടുത്തേണ്ടി വരും’; റിനി ആന്‍ ജോര്‍ജ്

സിപിഐഎം പറവൂര്‍ ഏരിയ കമ്മിറ്റി നത്തിയ പെണ്‍ പ്രതിരോധ സംഗമത്തില്‍ പങ്കെടുത്തതില്‍ വിശദീകരണവുമായി റിനി ആന്‍ ജോര്‍ജ്. ഒരു രാഷ്ട്രീയ കക്ഷിയുടെയും ഭാഗമായല്ല പരിപാടിയില്‍ പങ്കെടുത്തതെന്നും ക്ഷണിച്ചത് കൊണ്ട് ചെന്നതാണെന്നും റിനി പറഞ്ഞു. സ്ത്രീപക്ഷ നിലപാടാണ് തന്റേത്. സ്ത്രീപക്ഷ രാഷ്ട്രീയം സംസാരിക്കുന്നതിന് വേണ്ടി ഒരു വേദി ഒരുങ്ങിയപ്പോള്‍ അവിടെ പോയി. അതില്‍ രാഷ്ട്രീയമില്ല. ഞാന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും അംഗമല്ല – റിനി വ്യക്തമാക്കി. ജെ ഷൈനിന് ഐക്യദാര്‍ഢ്യം ആയിരുന്നില്ലെന്നും ഇനിയും ഇത്തരം പരിപാടികളില്‍ പങ്കെടുക്കുമെന്നും റിനി…

Read More

കരൂര്‍ ദുരന്തം; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി

കരൂര്‍ ദുരന്തത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ദേശീയ മക്കള്‍ ശക്തി കക്ഷി ഉള്‍പ്പെടെ നല്‍കിയ ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി. അന്വേഷണം ആരംഭിച്ച ഉടന്‍ എങ്ങനെ സിബിഐക്ക് കൈമാറുമെന്നും കോടതിയെ രാഷ്ട്രീയപ്പോരിനുള്ള വേദിയാക്കരുതെന്നും ഹൈക്കോടതി മധുരൈ ബെഞ്ച് പറഞ്ഞു. CBI അന്വേഷണം ആവശ്യപ്പെട്ടുള്ള ടിവികെ ഹര്‍ജി കോടതി ഉടന്‍ പരിഗണിക്കും. കരൂര്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ റോഡിലെ പൊതുയോഗങ്ങള്‍ കോടതി നിരോധിച്ചു. കരൂര്‍ അപകടവുമായി ബന്ധപ്പെട്ട വിവിധ ഹര്‍ജികളാണ് ഇന്ന് മദ്രാസ് ഹൈക്കോടതിയുടെ വിവിധ ബെഞ്ചുകള്‍ പരിഗണിക്കുന്നത്. അപകടത്തിന്…

Read More