കരുവന്നൂർ സഹകരണ ബാങ്കിൽ സ്ഥിരം ഭരണസമിതി; തിരഞ്ഞെടുപ്പ് നടത്താൻ CPIM
കരുവന്നൂർ സഹകരണ ബാങ്കിൽ സ്ഥിരം ഭരണസമിതിക്കായി തിരഞ്ഞെടുപ്പ് നടത്താൻ നീക്കം. അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയുടെ കാലാവധി അവസാനിക്കാനിരിക്കെയാണ് നീക്കം. തദ്ദേശ തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ ബാങ്കിൽ തിരഞ്ഞെടുപ്പ് നടത്താൻ സിപിഐഎമ്മിൽ ധാരണയായി. കരുവന്നൂർ ബാങ്ക് പ്രതിസന്ധിയെ അതിജീവിച്ച് തുടങ്ങിയെന്നാണ് പാർട്ടി വിലയിരുത്തൽ. അഡ്മിനിസ്ട്രേറ്റീവ് കമ്മറ്റിയുടെ കാലാവധി ശേഷിക്കുന്നത് രണ്ടര മാസക്കാലം മാത്രമാണ്. സ്ഥിരം ഭരണസമിതി നിലവിൽ വരുന്നതിലൂടെ കൂടുതൽ നിക്ഷേപങ്ങൾ സ്വരൂപിക്കാനും സഹകരണ നിയമങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്കും പരിഹാരം കാണാൻ കഴിയും എന്നാണ് പാർട്ടിയുടെ കണക്കുകൂട്ടൽ. കരുവന്നൂർ സഹകരണ തട്ടിപ്പിന്…
