‘സ്വര്‍ണപ്പാളി അടിച്ചു മാറ്റിയത് ചിന്തിക്കാന്‍ പോലും പറ്റാത്ത കാര്യം; ഉത്തരവാദിത്തം ഈ ഗവണ്‍മെന്റിന് തന്നെ’; പികെ കുഞ്ഞാലിക്കുട്ടി
സ്വര്‍ണപ്പാളി അടിച്ചു മാറ്റിയത് ചിന്തിക്കാന്‍ പോലും പറ്റാത്ത കാര്യമെന്ന് മുസ്ലീം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി. ഇതിന്റെ ഉത്തരവാദിത്തം സര്‍ക്കാരിനാണ്. 2019 ന് ശേഷമാണ് ഇത് നടന്നതെന്നതില്‍ ഒരു സംശയവുമില്ലെന്നും പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. സ്വര്‍ണപ്പാളി അടിച്ചുമാറ്റി എന്നു പറയുന്നത് ചിന്തിക്കാന്‍ പോലും കഴിയാത്ത കാര്യമാണ്. 2019ന് ശേഷമാണ് എന്നുള്ള കാര്യം ഉറപ്പാണ്. എന്നു പറഞ്ഞാല്‍ ഇതിന്റെ ഉത്തരവാദിത്തം ഈ ഗവണ്‍മെന്റിന് തന്നെയാണ് എന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. അന്വേഷണം നടക്കട്ടെ. തട്ടിക്കൂട്ടിയ അന്വേഷണം…
