Headlines

Webdesk

ഡിജിറ്റൽ, കെടിയു വിസി നിയമനം; ‘ഗവര്‍ണര്‍ നിയമനം നടത്തേണ്ടത് മുഖ്യമന്ത്രി നിശ്ചയിക്കുന്ന മുൻഗണനാ ക്രമത്തി’ലെന്ന് സുപ്രിംകോടതി

ഡിജിറ്റൽ-സാങ്കേതിക സർവകലാശാല വി സിയെ ഗവർണർ തിരഞ്ഞെടുക്കേണ്ടത് മുഖ്യമന്ത്രി നിശ്ചയിക്കുന്ന മുന്‍ഗണനാ പട്ടികയിൽ നിന്നെന്ന് സുപ്രിംകോടതി. സെര്‍ച്ച് കമ്മിറ്റി നല്‍കുന്ന പാനലില്‍ മുഖ്യമന്ത്രിക്ക് മുന്‍ഗണനാക്രമം നിശ്ചയിക്കാമെന്നും അതേ മുൻഗണനാക്രമത്തിൽ നിയമനം നടത്തണമെന്ന് സുപ്രിം കോടതി ഉത്തരവിട്ടു. മുഖ്യമന്ത്രിയുടെ ശുപാര്‍ശയില്‍ എതിര്‍പ്പുണ്ടെങ്കില്‍ ചാന്‍സലര്‍ സുപ്രിംകോടതിയെ അറിയിക്കണം. തുടര്‍ന്ന് ഇക്കാര്യത്തിൽ സുപ്രിം കോടതി അന്തിമ തീരുമാനമെടുക്കുമെന്നും ഉത്തരവിൽ പറയുന്നു. സ്ഥിരം വിസി നിയമനത്തിന് സംസ്ഥാനവും ഗവര്‍ണറും നൽകിയ പട്ടികയുടെ അടിസ്ഥാനത്തിൽ കമ്മറ്റി രൂപീകരിക്കുമെന്നും രണ്ടുപേർ ചാൻസിലറുടെ നോമിനി, രണ്ടുപേർ സംസ്ഥാനത്തിന്റെ…

Read More

പാലക്കാട് ശ്രീനിവാസൻ വധക്കേസ്; നാല് പ്രതികള്‍ക്ക് കൂടി ഹൈക്കോടതി ജാമ്യം

പാലക്കാട് ശ്രീനിവാസൻ വധക്കേസിൽ നാലു പ്രതികള്‍ക്ക് കൂടി ഹൈക്കോടതി ജാമ്യം അനുവദിച്ചു. ജസ്റ്റിസ് രാജ വിജയരാഘവൻ ഉള്‍പ്പെട്ട ഡിവിഷൻ ബെഞ്ചാണ് പ്രതികള്‍ക്ക് ജാമ്യം നൽകി ഉത്തരവിട്ടത്. അൻസാർ, ബിലാൽ,റിയാസ്, സഹീർ എന്നിവർക്കാണ് ഹൈക്കോടതി ജാമ്യം നൽകിയത്. പോപ്പുലർ ഫ്രണ്ടിന്‍റെ പ്രവർത്തകരാണ് ഇവരെന്നായിരുന്നു എൻഐഎയുടെ വാദം. പോപ്പുലർ ഫ്രണ്ട് നേതാവ് സുബൈറിന്‍റെ കൊലപാതകത്തിന് പ്രതികാരമാണ് ശ്രീനിവാസൻ വധമെന്നാണ് കണ്ടെത്തൽ.കേസിൽ ചില പ്രതികള്‍ക്ക് ഹൈക്കോടതിയും സുപ്രീം കോടതിയും ജാമ്യം അനുവദിച്ചിരുന്നു.റിമാന്‍ഡിൽ തുടര്‍ന്നിരുന്ന മറ്റു നാലു പ്രതികള്‍ക്കാണ് ഇപ്പോള്‍ ജാമ്യം അനുവദിച്ചത്….

Read More

ജിമ്മിൽക്കയറി മോഷണം; ബിഗ് ബോസ് താരം ജിന്റോയ്ക്കെതിരെ മോഷണ കേസ്

ബിഗ് ബോസ് താരം ജിന്റോയ്ക്കെതിരെ മോഷണ കേസ്. പരാതിക്കാരൻ ജിന്റോയിൽ നിന്ന് ഏറ്റെടുത്ത് നടത്തുന്ന ബോഡി ബിൽഡിംഗ്‌ സെന്ററിൽ കയറി മോഷണം നടത്തിയെന്നാണ് കേസ്. വിലപ്പെട്ട രേഖകളും 10000 രൂപയും മോഷ്ടിച്ചുവെന്നും സിസിടിവികൾ നശിപ്പിച്ചുവെന്നും പരാതിയിൽ പറയുന്നു. രാത്രിയിൽ ബോഡി ബിൽഡിംഗ്‌ സെന്ററിൽ ജിന്റോ കയറുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ അടക്കമാണ് പരാതി നൽകിയത്. പാലാരിവട്ടം പൊലീസാണ് കേസ് എടുത്തത്. ഡ്യൂപ്ലിക്കേറ്റ് താക്കോൽ ഇട്ടാണ് ജിം തുറന്നതെന്നും പോലീസ് പറയുന്നു.

Read More

സുരേഷ് ഗോപിക്ക് എതിരായ പുലിപ്പല്ല് കേസ്; BJP നേതാക്കളുടെ മൊഴിയെടുക്കും

പുല്ലിപ്പല്ല് കെട്ടിയ മാല ധരിച്ചെന്ന കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരായ കേസിൽ , ബിജെപി നേതാക്കളുടെ മൊഴിയെടുക്കും. സംസ്ഥാന വൈസ് പ്രസിഡന്റ് കെ കെ അനീഷ് കുമാർ ഉൾപ്പെടെയുള്ള നേതാക്കൾക്ക് വനംവകുപ്പ് ഉടൻ നോട്ടീസ് അയക്കും. യൂത്ത് കോൺ​​ഗ്രസ് നേതാവായ മുഹമ്മദ് ഹാഷിം ആണ് ഇത് സംബന്ധിച്ച് പരാതി നൽകിയത്. കേസിൽ പരാതിക്കാരന്റെ മൊഴി അടക്കം രേഖപ്പെടുത്തിയിരുന്നു. ഇതിന് ശേഷമാണ് പരാതിക്കാർ ഹാജരാക്കിയ ദൃശ്യത്തിലുള്ള ബിജെപി നേതാക്കളുടെ മൊഴി എടുക്കാൻ വനം വകുപ്പ് തീരുമാനിച്ചിരിക്കുന്നത്. പുലിപ്പല്ല് ധരിച്ചുള്ള മാലയെക്കുറിച്ചുള്ള…

Read More

‘ഒത്തുതീർപ്പാക്കിയ കന്യാസ്ത്രീ വിഷയം വീണ്ടും കുത്തിപ്പൊക്കി’; BJP സംസ്ഥാന നേതൃത്വത്തെ വിളിപ്പിച്ച് RSS

ചത്തീസ്ഗഢിൽ മലയാളി കന്യാസ്ത്രീകളുടെ അറസ്റ്റിൽ ബിജെപി സംസ്ഥാന നേതൃത്വത്തെ വിളിപ്പിച്ച് ആർഎസ്എസ്. സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, ജനറൽ സെക്രട്ടറി എസ് സുരേഷ്, മുൻ സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ എന്നിവർ ആർഎസ്എസിന്റെ വിഭാഗ് കാര്യാലയത്തിലെത്തി. ഒത്തുതീർപ്പാക്കിയ കന്യാസ്ത്രീ വിഷയം ബിജെപി സംസ്ഥാന നേതൃത്വം വീണ്ടും കുത്തിപ്പൊക്കി എന്ന് ആർഎസ്എസ. കന്യാസ്ത്രീകൾ കഴിഞ്ഞദിവസം ബിജെപി സംസ്ഥാന നേതൃത്വത്തെ കണ്ടത് പർവതീകരിച്ച് അവതരിപ്പിച്ചെന്ന് വിമർശനം. ബിജെപി സംസ്ഥാന നേതൃത്വത്തെ ആർഎസ്എസ് അതൃപ്തി നേരിട്ട് അറിയിക്കും. സിസ്റ്റര്‍ പ്രീതി, സിസ്റ്റര്‍…

Read More

രണ്ട് ട്രെയിനുകൾക്ക് കേരളത്തിൽ പുതിയ സ്റ്റോപ്പുകൾ അനുവദിച്ച് റെയിൽവേ

രണ്ട് ട്രെയിനുകൾക്ക് കേരളത്തിൽ പുതിയ സ്റ്റോപ്പുകൾ അനുവദിച്ച് റെയിൽവേ. നാഗർകോവിൽ- കോട്ടയം എക്‌സ്പ്രസിന് ഓച്ചിറയിൽ സ്റ്റോപ്പ് അനുവദിച്ചു. മംഗലാപുരം സെൻട്രൽ- തിരുവനന്തപുരം എക്‌സ്പ്രസിന് ശാസ്‌താംകോട്ടയിൽ സ്റ്റോപ്പ് അനുവദിച്ചു. കോ​ട്ട​യം-​നി​ല​മ്പൂ​ർ എ​ക്സ്പ്ര​സി​ന് പു​തു​താ​യി അ​നു​വ​ദി​ച്ച മൂ​ന്ന് സ്റ്റോ​പ്പു​ക​ൾ തി​ങ്ക​ളാ​ഴ്ച നി​ല​വി​ൽ വ​ന്നു. കു​ലു​ക്ക​ല്ലൂ​ര്‍, പ​ട്ടി​ക്കാ​ട്, മേ​ലാ​റ്റൂ​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് പു​തി​യ സ്റ്റോ​പ്പ് അ​നു​വ​ദി​ച്ച​ത്. നി​ല​മ്പൂ​ര്‍-​കോ​ട്ട​യം സ​ര്‍വി​സി​നും മൂ​ന്നി​ട​ത്തും സ്റ്റോ​പ്പു​ണ്ടാ​കും. കോ​ട്ട​യം-​നി​ല​മ്പൂ​ർ എ​ക്സ്പ്ര​സി​ന് നി​ല​മ്പൂ​ർ-​ഷൊ​ർ​ണൂ​ർ പാ​ത​യി​ലെ എല്ലാ സ്റ്റേ​ഷ​നു​ക​ളി​ലും സ്റ്റോ​പ്പ് അ​നു​വ​ദി​ക്ക​ണ​മെ​ന്ന യാ​ത്ര​ക്കാ​രു​ടെ നാ​ളു​ക​ളാ​യു​ള്ള ആ​വ​ശ്യ​ത്തി​ന് ഭാ​ഗി​ക പ​രി​ഹാ​ര​മാ​ണ് പു​തി​യ ന​ട​പ​ടി….

Read More

രാഷ്ട്രപതി റഫറൻസിൽ സുപ്രിംകോടതിയിൽ വാദം; നിയമപരമായി നിലനിൽക്കില്ലെന്ന് കേരളവും തമിഴ്നാടും

നിയമസഭ പാസാക്കിയ ബില്ലുകൾക്ക് സമയപരിധി നിശ്ചയിച്ചതിന് എതിരായ രാഷ്ട്രപതിയുടെ റഫറൻസ് സുപ്രീംകോടതിയുടെ ഭരണഘടന ബെഞ്ച് പരിഗണിക്കുന്നു. റഫറന്‍സ് നിലനില്‍ക്കുമോ എന്നതിലാണ് ആദ്യം പ്രാഥമിക വാദം. മന്ത്രിസഭയുടെ ഉപദേശപ്രകാരം പ്രവർത്തിക്കുക എന്നതാണ് രാഷ്ട്രപതിയുടെ ചുമതലയെന്ന് കേരളം വ്യക്തമാക്കി. രാഷ്ട്രപതിയുടെ റഫറൻസ് നിയമപരമായി നിലനിൽക്കില്ലെന്ന് തമിഴ്നാടും വാദിച്ചു. റഫറൻസ് ഇന്ന് പരിഗണിക്കാനിരിക്കെ ഇന്നലെ രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ചീഫ് ജസ്റ്റിസ് ബി ആർ ഗവായി കൂടിക്കാഴ്ച നടത്തിയിരുന്നു. ആർട്ടിക്കിൾ 200 പ്രകാരം ബില്ല് ഗവർണർക്ക് നൽകിയാൽ അദ്ദേഹം എന്താണ് ചെയ്യേണ്ടത്…

Read More

സംസ്ഥാനത്ത് ഓണക്കിറ്റ് വിതരണം ഓഗസ്റ്റ് 26 മുതൽ, കിറ്റിൽ 14 ഇന സാധനങ്ങൾ, 20 കിലോ അരി 25 രൂപ നിരക്കിൽ

സംസ്ഥാനത്ത് ഓണക്കിറ്റ് വിതരണം ഓഗസ്റ്റ് 26 മുതലെന്ന് മന്ത്രി ജി ആർ അനിൽ. ആദ്യ ഘട്ടത്തിൽ AAY വിഭാഗത്തിനും ക്ഷേമ സ്ഥാപനങ്ങൾക്കുമാണ് കിറ്റ് വിതരണം ചെയ്യുക. കിറ്റിൽ 14 ഇന സാധനങ്ങൾ ലഭ്യമാക്കും. സെപ്റ്റംബർ 4 ന് വിതരണം പൂർത്തിയാക്കുമെന്നും മന്ത്രി അറിയിച്ചു. ഒരു റേഷൻ കാർഡിന് 20 കിലോ അരി 25 രൂപ നിരക്കിൽ ലഭിക്കും. ബി.പി.എൽ- എ.പി എൽ കാർഡ് എന്ന വ്യത്യാസം ഇല്ലാതെ ലഭിക്കും. 250 ൽ അധികം ബ്രാൻഡഡ് നിത്യോപയോഗ സാധനങ്ങൾക്ക്…

Read More

മഹാരാഷ്ട്രയിൽ കനത്ത മഴ,16 ജില്ലകളിൽ സ്ഥിതിരുക്ഷം, 6 മരണം

മഹാരാഷ്ട്രയിൽ കനത്ത മഴ,16 ജില്ലകളിൽ സ്ഥിതിരുക്ഷം. സംസ്ഥാനത്താകെ 6 പേർ മരിക്കുകയും 6 പേരെ കാണാതാവുകയും ചെയ്തു. മഹാരാഷ്ട്രയില്‍ അഞ്ച് ദിവസത്തേക്ക് കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഐഎംഡി മുന്നറിയിപ്പ് നല്‍കുന്നു. മുംബൈയിലും സമീപ പ്രദേശങ്ങളിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വെള്ളപ്പൊക്ക സാധ്യതയുള്ളതിനാല്‍ മുന്‍കരുതലുകള്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. മുംബൈ ഉള്‍പ്പെടെ മഹാരാഷ്ട്രയിലെ പലയിടങ്ങളിലും കനത്തമഴ തുടരുന്നു. സംസ്ഥാനത്ത് 6 മരണം റിപ്പോര്‍ട്ട് ചെയ്തു. വിക്രോളിയില്‍ മണ്ണിടിച്ചിലില്‍ ഒരു വീട്ടിലെ രണ്ടുപേര്‍ മരിച്ചു. നാന്ദേഡില്‍ മൂന്നുപേര്‍ മരിച്ചതായി സംസ്ഥാന ദുരന്തനിവാരണ വിഭാഗം…

Read More

വിദ്യാർഥിയുടെ കർണപുടം തകർന്ന സംഭവം; പ്രധാനാധ്യാകൻ അവധിയിലെന്ന് പൊലീസ്; അറസ്റ്റ് ഉടൻ ഉണ്ടാകില്ല

കാസർഗോഡ് കുണ്ടംകുഴി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാർഥിയുടെ കർണപുടം അടിച്ചുതകർത്ത സംഭവത്തിൽ, ഹെഡ്മാസ്റ്റർ എം അശോകൻ അവധിയിലെന്ന് പൊലീസ്. ഹെഡ്മാസ്റ്ററുടെ അറസ്റ്റ് ഉടനുണ്ടാകില്ല. വിശദമായ അന്വേഷണത്തിന് ശേഷം നടപടി മതിയെന്നാണ് പൊലീസ് തീരുമാനം. പാഠപുസ്തകത്തിന്റെ ജോലിയുണ്ടെന്നും അവധിയല്ലെന്നുമാണ് എം അശോകന്റെ പ്രതികരണം. സംഭവത്തിൽ ബേഡകം പോലീസ് ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്തിരുന്നു. കേസിൽ മുൻകൂർ ജാമ്യത്തെക്കുറിച്ച് ആലോചിച്ചിട്ടില്ലെന്നാണ് എം അശോകന്റെ പ്രതികരണം. കഴിഞ്ഞ തിങ്കളാഴ്ച രാവിലെ അസംബ്ലിക്കിടെ ആണ് പ്രശ്നങ്ങൾക്ക് തുടക്കം. ഹെഡ്മാസ്റ്റർ എം അശോകൻ…

Read More