Headlines

Webdesk

അയ്യപ്പന്റെ സ്വർണം കവർന്നു, സർക്കാരും ദേവസ്വം ബോർഡും 2022 ൽ അറിഞ്ഞു, വിമർശിച്ച് വിഡി സതീശൻ

തിരുവനന്തപുരം : ശബരിമല അയ്യപ്പന്റെ സ്വർണം കവർന്നത് 2022ൽ തന്നെ സർക്കാരിനും ദേവസ്വം ബോഡിനും അറിയാവുന്ന വിഷയമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഹൈക്കോടതി ഇടപെട്ടപ്പോഴാണ് വിവരം പുറത്തായത്. സർക്കാരും ദേവസ്വം ബോർഡും കള്ള കച്ചവടത്തിൽ പങ്കാളിയാണെന്നും സതീശൻ ആരോപിച്ചു. ഉണ്ണികൃഷ്ണൻ പോറ്റി മാത്രമല്ല സർക്കാരും ദേവസ്വം ബോർഡും വിഷയത്തിൽ കുറ്റക്കാരാണ്. സ്വർണം കവർന്നെന്ന് ബോധ്യപ്പെട്ടിട്ടും അതേ സ്പോൺസറെ തന്നെ ഏൽപ്പിച്ചു. നാൽപത് ദിവസം കഴിഞ്ഞാണ് ചെന്നെയിൽ അറ്റകുറ്റപ്പണിക്ക് എത്തുന്നത്. ഹൈക്കോടതിയുടെ നിരീക്ഷണത്തിൽ സിബിഐ അന്വേഷണം വേണം….

Read More

ഡാര്‍ജിലിങ് മഴക്കെടുതി; മരണം 23 ആയി

പശ്ചിമ ബംഗാളിലെ ഡാർജിലിങ്ങിൽ കനത്ത മഴയിലും വ്യാപകമായ മണ്ണിടിച്ചിലിലും മരണം 23 ആയി. മരിച്ചതില്‍ 7 പേര്‍ കുട്ടികള്‍ കുട്ടികളാണ്.ദുരന്തത്തിൽ നിരവധി വീടുകൾ ഒലിച്ചുപോയി, റോഡുകൾ തകർന്നു, ഗ്രാമങ്ങൾ ഒറ്റപ്പെട്ടു, വ്യാപകമായ നാശനഷ്ടങ്ങൾക്കിടയിൽ നൂറുകണക്കിന് വിനോദസഞ്ചാരികൾ ഒറ്റപ്പെടുകയും ചെയ്തു. ദേശീയ ദുരന്ത നിവാരണ സേനയും (എൻ‌ഡി‌ആർ‌എഫ്) പശ്ചിമ ബംഗാളിലെ ഡാർജിലിംഗ്, ജൽപായ്ഗുരി ജില്ലാ ഭരണകൂടങ്ങളും ശേഖരിച്ച റിപ്പോർട്ടുകൾ പ്രകാരം, സർസാലി, ജസ്ബിർഗാവ്, മിരിക് ബസ്തി, ധർ ഗാവ് (മെച്ചി), മിരിക് തടാക പ്രദേശം, ജൽപായ്ഗുരി ജില്ലയിലെ നാഗരകത…

Read More

പാലിയേക്കരയിൽ ടോൾ വിലക്ക് തുടരും

പാലിയേക്കരയിൽ ടോൾ വിലക്ക് തുടരും. ഇടപ്പള്ളി മണ്ണുത്തി ദേശീയപാത നിർമാണം കാര്യക്ഷമം അല്ലെന്ന ജില്ലാ കളക്ടറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി തീരുമാനം. പാലിയേക്കരയിൽ ടോൾ പിരിവ് നിലച്ചിട്ട് രണ്ട് മാസം പൂർത്തിയായി. ഇന്ന് വിലക്ക് നീക്കുമെന്ന് ദേശീയപാതയിൽ പ്രതീക്ഷിച്ചിരുന്നെങ്കിലും തിരിച്ചടി നേരിട്ടു. മേഖലയിൽ ഗതാഗതക്കുരുക്ക് രൂക്ഷമാണെന്നും അപകടങ്ങൾ പതിവാണെന്നുമായിരുന്നു ജില്ലാ കളക്ടർ നൽകിയ റിപ്പോർട്ട്. മോണിറ്ററിങ് കമ്മിറ്റിയുടെ റിപ്പോർട്ടിനെ എൻഎച്ച്ഐ പ്രതിരോധിച്ച എങ്കിലും ഫലം കണ്ടില്ല. കരാറുകാരുടെ കണ്ണിലൂടെ മാത്രം വിഷയത്തെ കാണരുതെന്ന് കോടതിയുടെ മുന്നറിയിപ്പ്. അഞ്ച്…

Read More

കുമ്പള സ്കൂളിൽ നിർത്തിവെച്ച പലസ്തീൻ അനുകൂല മൈം വീണ്ടും അരങ്ങിൽ

കാസർഗോഡ് കുമ്പള ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ നിർത്തിവെച്ച മൈം വീണ്ടും അരങ്ങിൽ. പലസ്തീൻ മുദ്രാവാക്യവുമായി വിദ്യാർത്ഥികൾ സദസിൽ എത്തി. കഴിഞ്ഞ ദിവസം പലസ്തീൻ അനുകൂല മൈം അവതരിപ്പിച്ചതിന്റെ പേരിൽ സ്കൂൾ കലോത്സവം നിർത്തിവയ്ക്കുകയിരുന്നു. കലോത്സവത്തിൽ സ്കൂളിലെ പ്ലസ്ടു വിദ്യാർത്ഥികൾ മൈം ആരംഭിച്ച് രണ്ടര മിനിറ്റ് ആയപ്പോഴേക്കും അധ്യാപകർ കർട്ടൻ താഴ്ത്തി. തുടർന്ന് കലോത്സവത്തിന്റെ ഭാഗമായ എല്ലാ പരിപാടികളും നിർത്തിവച്ചു. സംഭവത്തിൽ പ്രതിഷേധിച്ച് വിദ്യാർഥികൾ സ്കൂളിന് പുറത്ത് മൈം അവതരിപ്പിച്ചിരുന്നു. ഇതിനിടെ കുമ്പള ഹയർസെക്കന്ററി സ്കൂളിലെ കലോത്സവത്തിൽ…

Read More

ബൗണ്ടറിക്കരികെ പുഷ് അപ് അടിച്ചും ഡാന്‍സ് കളിച്ചും അര്‍ഷ്ദീപ് സിംഗ്; ആവേശം ഏറ്റെടുത്ത് കാണികളും

ഞായറാഴ്ച കാണ്‍പൂരിലെ ഗ്രീന്‍പാര്‍ക്ക് സ്റ്റേഡിയത്തില്‍ ഇന്ത്യ-എ, ഓസ്‌ട്രേലിയ-എ ടീമുകള്‍ തമ്മിലുള്ള മൂന്നാം ഏകദിന മത്സരം പുരോഗമിക്കവെ ഫീല്‍ഡ് ചെയ്യുകയായിരുന്നു ഇന്ത്യന്‍ ബൗളര്‍ അര്‍ഷ്ദീപ് സിംഗിന്റെ കുസൃതികള്‍ കാണികളെ നന്നേ രസിപ്പിച്ചു. ഓസ്‌ട്രേലിയന്‍ ഇന്നിംഗ്‌സില്‍ ബൗണ്ടറിക്ക് സമീപം ഫീല്‍ഡ് ചെയ്യുകയായിരുന്ന ഇന്ത്യയുടെ ഇടംകൈയ്യന്‍ ഫാസ്റ്റ് ബൗളറായ അര്‍ഷ്ദീപ് പുഷ്-അപ്പുകള്‍ ചെയ്തും ചില നൃത്തച്ചുവടുകള്‍ വെച്ചും ഇടംകൈയ്യന്‍ ഫാസ്റ്റ് ബൗളര്‍ കാണികളെ നന്നായി രസിപ്പിച്ചു. ആരാധകരുമായി അദ്ദേഹം ഇത്തരത്തില്‍ ആശയവിനിമയം നടത്തുന്ന വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണിപ്പോള്‍. നേരത്തെ ഓസ്ട്രേലിയന്‍ ഇന്നിംഗ്‌സില്‍…

Read More

ശബരിമല സ്വർണപ്പാളി കേസ് പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കും; ഉത്തരവിട്ട് ഹൈക്കോടതി

ശബരിമലയിലെ സ്വർണപ്പാളി വിവാദം അന്വേഷണത്തിനായി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് ഹൈക്കോടതി. എഡിജിപി എച്ച് വെങ്കടേശിന്റെ നേതൃത്വത്തിലായിരിക്കും പ്രത്യേക അന്വേഷണം. 5 പേരായിരിക്കും അന്വേഷണ സംഘത്തിലുണ്ടാകുക. സൈബർ പൊലീസ് അടക്കമുള്ളവർ സംഘത്തിൽ ഉൾപ്പെടും. 2019 ൽ ഉണ്ണികൃഷ്ണന്‍ പോറ്റി ദേവസ്വം ബോര്‍ഡിന് അയച്ച ഇ മെയില്‍ സന്ദേശമടക്കമുള്ള വിവരങ്ങൾ ദേവസ്വം വിജിലൻസ് സെക്യൂരിറ്റി ഓഫിസർ കോടതിയിൽ ഹാജരാക്കിയിരുന്നു. സ്വര്‍ണം പൂശാന്‍ ഉണ്ണികൃഷ്ണന്‍ പോറ്റി താല്‍പര്യം അറിയിച്ചു കൊണ്ടുള്ളതായിരുന്നു മെയിൽ. അതേസമയം, പ്രത്യേക അന്വേഷണത്തെ സ്വാഗതം ചെയ്യുന്നുവെന്ന് ദേവസ്വം…

Read More

കൊച്ചിയിൽ എംപരിവാഹൻ ആപ്പിന്റെ പേരിൽ തട്ടിപ്പ്; 74-കാരന് നഷ്ടമായത് 10.50 ലക്ഷം രൂപ

കൊച്ചിയിൽ വീണ്ടും ഓൺലൈൻ തട്ടിപ്പ്. പാലാരിവട്ടം അഞ്ചുമന സ്വദേശിയായ 74-കാരനെ കബളിപ്പിച്ച് 10.50 ലക്ഷം രൂപയാണ് കവർന്നത്. എംപരിവാഹൻ ആപ്പിന്റെ പേരിലായിരുന്നു തട്ടിപ്പ്. പാലാരിവട്ടം അഞ്ചുമന സ്വദേശിയായ 74-കാരനെയാണ് എംപരിവാഹനിൽ പിഴ അടയ്ക്കാനുണ്ടെന്ന് പറഞ്ഞ് തട്ടിപ്പിന് വിധേയമാക്കിയത്. 10.50 ലക്ഷം രൂപയാണ് 74-കാരന് നഷ്ടപ്പെട്ടത്. ഫോണിൽ വിളിച്ചയാൾ 74-കാരന്റെ ഫോണിൽ സ്ക്രീൻ ഷെയറിംഗിനുള്ള ആപ്പ് ഇൻസ്റ്റാൾ ചെയ്യിച്ചു. തുടർന്ന് ഫോണിന്റെ നിയന്ത്രണം കൈക്കലാക്കി അക്കൗണ്ടിൽ ഉണ്ടായിരുന്ന തുക മറ്റൊരു അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യുകയായിരുന്നു. തട്ടിപ്പ് തിരിച്ചറിഞ്ഞ 74-കാരൻ…

Read More

മാസപ്പടിക്കേസിൽ വിജിലൻസ് അന്വേഷണമില്ല; മാത്യു കുഴൽനാടന്റെ ഹർജി തള്ളി സുപ്രിം കോടതി

മാസപ്പടിക്കേസിൽ മാത്യു കുഴൽനാടൻ എംഎൽഎക്ക് തിരിച്ചടി. വിജിലൻസ് അന്വേഷണം വേണമെന്ന ആവശ്യം തള്ളി സുപ്രിംകോടതി. ഹർജിയിൽ ഇടപെടാനില്ലെന്ന് സുപ്രിം കോ‌ടതി വ്യക്തമാക്കി. രാഷ്ട്രീയ വിഷയങ്ങൾ കോടതിയിലേക്ക് കൊണ്ടുവരുതെന്നും ചീഫ് ജസ്റ്റീസ് വ്യക്തമാക്കി. സിഎംആർഎൽ എക്സാലോജിക് ഇടപാടില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടാണ് മാത്യു കുഴൽനാടൻ എംഎൽഎ സുപ്രിം കോടതിയെ സമീപിച്ചത്. അന്വേഷണ ആവശ്യം തള്ളിയ ഹൈക്കോടതി ഉത്തരവിനെതിരെയാണ് അപ്പീല്‍ നൽകിയത്. ചീഫ് ജസ്റ്റിസ് ബി.ആർ ഗവായ് അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. മുഖ്യമന്ത്രിയുടെ മകളെന്ന ആനുകൂല്യം ഉപയോ​ഗപ്പെടുത്തിക്കൊണ്ട് സിഎംആറിൽ…

Read More

തിരുമ്മൽ ചികിത്സയുടെ മറവിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമം; വൈദ്യൻ പിടിയിൽ

കൊല്ലം കരുനാഗപ്പള്ളിയിൽ തിരുമ്മൽ ചികിത്സയുടെ മറവിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചയാൾ അറസ്റ്റിൽ. ചേർത്തല തുറവൂർ പള്ളിത്തോട് സ്വദേശി ചന്ദ്രബാബു എന്ന സഹലേഷ് കുമാർ പിടിയിൽ. കരുനാഗപ്പള്ളി പൊലീസാണ് പ്രതിയെ പിടികൂടിയത്. എത്ര പഴക്കമുള്ള വേദനയും ഒറ്റ ദിവസം കൊണ്ട് തടവി മാറ്റിത്തരാമെന്ന് സോഷ്യൽ മീഡിയയിൽ പരസ്യം നൽകിയായിരുന്നു ചികിത്സ. സോഷ്യൽ മീഡിയ പരസ്യം കണ്ടാണ് കണ്ണൂർ സ്വദേശിനി പ്രതിയെ സമീപിച്ചത്. നടുവേദനയുടെ ചികിത്സയ്ക്കായി എത്തിയ യുവതിയോട് പ്രതി ലൈംഗികാതിക്രമശ്രമം നടത്തുകയായിരുന്നു. യുവതി തനിക്ക് നേരിട്ട ദുരനുഭവം വീട്ടുകാരോട്…

Read More

‘തിരികെ കൊണ്ടുവന്ന പാളികൾ ഡൂപ്ലിക്കറ്റോ?’; ശബരിമലയിലെ സ്വർണപ്പാളി മാറ്റിയെന്ന നിഗമനത്തിൽ ദേവസ്വം വിജിലൻസ്

ശബരിമല ദ്വാരപാലക ശില്പ വിവാദത്തിൽ സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റിയെ പ്രതിക്കൂട്ടിലാക്കി സ്വർണപ്പാളി വിവാദത്തിൽ നിർണായക നിഗമനത്തിലേക്ക് ദേവസ്വം വിജിലൻസ്. സ്വർണ്ണപ്പാളി മാറ്റിയത് ദേവസ്വം വിജിലൻസ് സ്ഥിരീകരിച്ചു. ഉണ്ണികൃഷ്ണന്‍ പോറ്റി സ്വര്‍ണപ്പാളികള്‍ മാറ്റിയെന്നാണ് വിലയിരുത്തല്‍. അറ്റകുറ്റപ്പണികൾക്കായി കൊണ്ടുപോയ പാളികൾ അല്ല തിരികെ കൊണ്ടുവന്നതെന്നാണ് കണ്ടെത്തൽ. 2019 ൽ ഉണ്ടായിരുന്ന സ്വർണപ്പാളികളുമായി ഒത്തുനോക്കിയ ഫോട്ടോ പരിശോധനയിലാണ് വ്യത്യാസം കണ്ടെത്തിയത്. ദേവസ്വത്തിലെ വിദഗ്ദ്ധരാണ് മാറ്റം കണ്ടെത്തിയത്. കൂടുതൽ പരിശോധനയ്ക്കായി വിജിലൻസ് നടപടികൾ ആരംഭിച്ചിട്ടുണ്ട്. കാലപ്പഴക്ക നിർണയ പരിശോധനകൾക്കായിരിക്കും ദേവസ്വം വിജിലൻസ് ശുപാർശ…

Read More