Headlines

Webdesk

ഫ്രാൻസിൽ വീണ്ടും രാജി; പ്രധാനമന്ത്രി സെബാസ്റ്റ്യൻ ലെകോർണു രാജിവച്ചു

ഫ്രാൻസിനെ ഞെട്ടിച്ച് വീണ്ടും രാജി. ഫ്രാൻസ് പ്രധാനമന്ത്രി സെബാസ്റ്റ്യൻ ലെകോർണു രാജിവച്ചു. പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി ഒരു മണിക്കൂർ കൂടിക്കാഴ്ച നടത്തിയതിന് ശേഷമാണ് രാജി. പ്രധാനമന്ത്രിയായി 26 ദിവസങ്ങൾക്ക് ശേഷമാണ് സെബാസ്റ്റ്യൻ ലെകോർണുവിന്റെ ഞെട്ടിക്കുന്ന നീക്കം. മന്ത്രിസഭ പ്രഖ്യാപിച്ച് ഒരു ദിവസം തികയും മുമ്പാണ് സെബാസ്റ്റ്യൻ ലെകോർണുവിൻ്റെ രാജി. ഫ്രാങ്കോയിസ് ബെയ്‌റൂവിന്റെ സർക്കാരിന്റെ പതനത്തെത്തുടർന്നാണ് ലെകോർണു പ്രധാനമന്ത്രിയായി നിയമിതനായത്. രണ്ട് വർഷത്തിനുള്ളിൽ അഞ്ച് പ്രധാനമന്ത്രിമാരാണ് രാജിവെച്ചൊഴിഞ്ഞത്. ഫ്രാൻസിലെ കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്നാണ് രാഷ്ട്രീയ അസ്ഥിരത തുടരുന്നത്….

Read More

എല്ലാവരും നമ്മൾ നമ്പർ വൺ ആണെന്ന് മത്സരിച്ച് പറയുകയാണ്, സ്വർണപ്പാളി മോഷണത്തിൽ നമ്മൾ ഒന്നാമതാണോ?; സർക്കാരിനെ വിമർശിച്ച് ജി.സുധാകരൻ

ശബരിമല സ്വർണപാളി വിവാദത്തിൽ സർക്കാരിനെ വിമർശിച്ച് മുതിർന്ന സിപിഐഎം നേതാവ് ജി.സുധാകരൻ. കെപിസിസി സാംസ്കാര സാഹിതി വേദിയിൽ ‘സംസ്കാരവും രാഷ്ട്രീയവും ഇന്ന് നാളെ’ എന്ന വിഷയത്തിൽ സംസാരിക്കുമ്പോഴാണ് സുധാകരൻ സംസ്ഥാന സർക്കാരിനെതിരെയുള്ള വിമർശനം നടത്തിയത്. ‘നമ്പർ വണ്ണാണ് എന്ന് പറയുന്നതിൽ സൂക്ഷ്മത വേണം എന്നാണ് കെപിസിസി വേദിയിൽ സംസാരിച്ച സുധാകരൻ പറഞ്ഞത്. എല്ലാവരും ആവർത്തിച്ച് നമ്മൾ നമ്പർ വൺ ആണെന്ന് പറയുകയാണ്. ചില കാര്യങ്ങളിൽ നമ്പർ വൺ ആണെന്നത് ശരിയാണ്. എന്നാൽ എല്ലാ കാര്യങ്ങളിലും നമ്പർ വൺ…

Read More

ബിഹാറിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ആം ആദ്മി പാർട്ടി

ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പ് തീയതി പുറത്തുവന്നതിന് പിന്നാലെ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ആം ആദ്മി പാർട്ടി. തിരഞ്ഞെടുപ്പ് കമ്മീഷന്റെ വാർത്താസമ്മേളനത്തിന് തൊട്ട് മുൻപാണ് പാർട്ടി സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്. 11 മണ്ഡലങ്ങളിലായുള്ള സ്ഥാനാർഥികളുടെ ആദ്യഘട്ട പട്ടികയാണ് പുറത്തിറക്കിയിരിക്കുന്നത്. ബെഗുസാരായിയിൽ ഡോ. മീര സിംഗ്, പൂർണിയ ജില്ലയിലെ കസ്ബ സീറ്റിൽ ഭാനു ഭാരതിയ, പട്‌നയിലെ ഫുൽവാരി സീറ്റിൽ അരുൺ കുമാർ രജക്, ബങ്കിപ്പൂരിൽ പങ്കജ് കുമാർ, മോത്തിഹാരിയിലെ ഗോവിന്ദ്ഗഞ്ചിൽ അശോക് കുമാർ സിംഗ്, ബക്‌സർ സീറ്റിൽ റിട്ട. ക്യാപ്റ്റൻ ധർമ്മരാജ് സിംഗ്,…

Read More

ഇടുക്കിയിൽ വീണ്ടും കാട്ടാനക്കലി; ഏലം തൊഴിലാളിയ്ക്ക് ദാരുണാന്ത്യം

ഇടുക്കി പൂപ്പാറ ചൂണ്ടലിൽ കാട്ടാന ആക്രമണത്തിൽ വയോധികൻ കൊല്ലപ്പെട്ടു. പന്നിയാർ സ്വദേശിയായ ജോസഫ് വേലുച്ചാമി (62) യാണ് മരിച്ചത്. ഏലത്തോട്ടത്തിൽ ജോലി ചെയ്യുന്നതിനിടെ കാട്ടാന ആക്രമിക്കുകയായിരുന്നു. ചക്കക്കൊമ്പൻ കാട്ടാനയാണ് ആക്രമിച്ചതെന്നാണ് നാട്ടുകാർ പറയുന്നത്. മൃതദേഹം സ്ഥലത്ത് നിന്ന് മാറ്റിയത് സംഭവം നടന്ന് അരമണിക്കൂറിന് ശേഷം ആർ ആർ ടി എത്തിയാണ്. പോസ്റ്റ്മോർട്ടം പരിശോധനയ്ക്കായി മൃതദേഹം അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റും. ചൂണ്ടൽ പന്തടിക്കളം മേഖലയിൽ കാട്ടാന കൂട്ടവും, ചക്കക്കൊമ്പനും ഇപ്പോഴും നിലയുറപ്പിച്ചിരിക്കുകയാണ്. ചക്കകൊമ്പൻ അക്രമകാരിയാണെന്നാണ് നാട്ടുകാർ പറയുന്നത്….

Read More

ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പ് രണ്ട് ഘട്ടം; ആദ്യഘട്ട വോട്ടെടുപ്പ് നവംബർ ആറിന്, വോട്ടെണ്ണൽ‌ 14ന്

ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചു. നവംബർ ആറിനും പതിനൊന്നിനും രണ്ട് ഘട്ടമായാണ് വോട്ടെടുപ്പ്. ആദ്യഘട്ടം നാമനിർദ്ദേശപത്രിക സമർപ്പിക്കാനുള്ള തീയതി ഒക്ടോബർ 17ഉം രണ്ടാംഘട്ടം നാമനിർദ്ദേശപത്രിക സമർപ്പിക്കാനുള്ള തീയതി ഒക്ടോബർ 20 ഉം ആണ്. വോട്ടെണ്ണൽ നവംബർ14ന് നടക്കും. കഴിഞ്ഞ ആഗസ്റ്റ് ഒന്നിന് കരട് വോട്ടർപട്ടിക പുറത്തുവിട്ടിരുന്നു. കരട് പട്ടികയിൽ അവകാശങ്ങളും എതിർപ്പുകളും സമർപ്പിക്കാൻ ആവശ്യമായ സമയവും നൽകിയിരുന്നു. അന്തിമ വോട്ടർ പട്ടികയും പുറത്തുവിട്ടു. ആരുടെയെങ്കിലും പേരുകൾ ഒഴിവാക്കപ്പെട്ടെങ്കിൽ അവർക്ക് നാമനിർദേശം നൽകുന്നതിന് 10 ദിവസം മുൻപ്…

Read More

6 കിലോ സ്വർണം ഉപയോഗിച്ച് പണിത കൊടിമരം 3 മാസം കൊണ്ട് കറുത്തു; കൊല്ലം ശാസ്താംകോട്ട ധർമ്മശാസ്താ ക്ഷേത്രത്തിലും വിവാദം

ശബരിമലയ്ക്ക് പിന്നാലെ കൊല്ലം ശാസ്താംകോട്ട ദേവസ്വം ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിലും വിവാദം. കൊല്ലം ശാസ്താംകോട്ട ദേവസ്വം ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിലെ സ്വർണക്കൊടിമരം ക്ലാവുപിടിച്ച സംഭവത്തിൽ വിജിലൻസ് അന്വേഷണം എങ്ങും എത്തിയില്ല. പത്തുവർഷമായ പരാതിയിലാണ് നടപടി എടുക്കാതെ ദേവസ്വം ബോർഡിൻ്റെ ഈ ഒളിച്ചുകളി. 6 കിലോ സ്വർണം ഉപയോഗിച്ച് പണിത കൊടിമരം 3 മാസം കൊണ്ട് കറുത്ത് പോവുകയായിരുന്നു. ദേവസ്വം വിജിലൻസ് നടത്തിയ അന്വേഷണത്തിൽ അഴിമതി കണ്ടെത്തിരിന്നു. അന്വേഷണത്തിൻ്റെ ഭാഗമായി കൊണ്ടുപോയ കൊടിമരത്തിലെ സ്വർണ്ണപ്പാളികൾ ദേവസ്വം ബോർഡ് തിരിച്ചു…

Read More

‘മുസ്ലീങ്ങളെ സരിന്‍ അവഹേളിച്ചു, കോൺഗ്രസ് വിട്ട് കമ്യൂണിസ്റ്റിൽ എത്തിയാൽ എത്രത്തോളം വർഗീയമാകും എന്നതാണ് പ്രസ്താവന’; പികെ ഫിറോസ്

പി സരിന്‍റെ ലീഗ് വിരുദ്ധ പരാമർശത്തിനെതിരെ പ്രതികരണവുമായി പി കെ ഫിറോസ്. വിശ്വാസത്തെ അധിക്ഷേപിക്കുന്നത് ഗുരുതരം. കോൺഗ്രസ് രാഷ്ട്രീയം വിട്ട് കമ്യൂണിസ്റ്റിൽ എത്തിയാൽ എത്രത്തോളം വർഗീയമാകും എന്നതാണ് ഈ പ്രസ്താവനയെന്നും ഫിറോസ് വ്യക്തമാക്കി. സി.പിഐഎം നടപടി സ്വീകരിക്കുമോ?. ഗോവിന്ദൻ മാഷ് നിലപാട് പറയട്ടെ. ഇതിന് ആരാണ് ലൈസൻസ് കൊടുത്തത് എന്നും ഫിറോസ് ചോദിച്ചു. സിപിഐഎമിന്‍റെ വർഗീയ വിദ്വേഷ നയങ്ങളുടെ തുടർച്ചയായാണ് സരിന്‍റെ പരാമർശമെന്നും ഭൂരിപക്ഷ വർഗീയതയെ താലോലിക്കാൻ സിപിഐഎം കൂടിയാലോചിച്ച് നടത്തിയ പരാമർശമാണിത്. അതല്ല എങ്കിൽ തള്ളിപ്പറയാൻ…

Read More

സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് നേരെ ഷൂ ആക്രമണം, സംഘപരിവാർ നട്ടുവളർത്തിയ വിദ്വേഷത്തിന്റെ വിഷമെന്ന് മുഖ്യമന്ത്രി

സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് നേരെയുണ്ടായ ആക്രമണത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. സംഘപരിവാർ നട്ടുവളർത്തിയ വിദ്വേഷത്തിന്റെ വിഷമാണ് ആക്രമണം. അക്രമശ്രമത്തെ ശക്തമായി അപലപിക്കുന്നു. നിലതെറ്റിയ വ്യക്തിയുടെ വികാരപ്രകടനമായി അക്രമത്തെ ചുരുക്കി കാണാൻ കഴിയില്ല. സംഘപരിവാറിന്റെ വിഷലിപ്തമായ വർഗ്ഗീയ പ്രചാരണമാണ് ഈ മാനസിക നിലയിലേക്ക് വ്യക്തികളെ കൊണ്ടെത്തിക്കുന്നത്. ഒറ്റപ്പെട്ട അക്രമ സംഭവമോ സമനില തെറ്റിയ വ്യക്തിയുടെ വിക്രിയയോ ആയി ഇതിനെ നിസ്സാരവൽക്കരിക്കാനാവില്ലന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സംഘപരിവാർ മുന്നോട്ടുവെക്കുന്ന അക്രമോത്സുകമായ രാഷ്ട്രീയത്തെ തന്നെയാണ് പരിശോധിക്കേണ്ടതും തുറന്നുകാട്ടേണ്ടതുമെന്നും അദ്ദേഹം പറഞ്ഞു. വെറുപ്പും…

Read More

രോഗപ്രതിരോധത്തിന് നിർണായക കണ്ടെത്തൽ; വൈദ്യശാസ്ത്രത്തിനുള്ള നൊബേൽ മൂന്ന് പേർക്ക്

വൈദ്യശാസ്ത്രത്തിനുള്ള നൊബേൽ മൂന്ന് പേർക്ക്. അമേരിക്കൻ ശാസ്ത്രജ്ഞരായ മേരി ഇ ബ്രൻകോവ്, ഫ്രെഡ് റാംസ്ഡെൽ, ജപ്പാനിലെ ഒസാക സർവകലാശാലയിലെ ഷിമോൺ സകാഗുച്ചി എന്നിവരാണ് പുരസ്കാരം പങ്കിട്ടത്. രോഗപ്രതിരോധ സംവിധാനവുമായി ബന്ധപ്പെട്ട നിർണായക കണ്ടെത്തലിനാണ് പുരസ്കാരം. രോഗപ്രതിരോധസംവിധാനം ശിരീരാവയവങ്ങളെയും കോശങ്ങളെയും ആക്രമിക്കാതെ നിയന്ത്രിതമായി നിർത്താമെന്ന പഠനമാണ് പുരസ്കാരത്തിന് പരിഗണിച്ചത്. പെരിഫറൽ ഇമ്യൂൺ ടോളറൻസ് സംബന്ധിച്ച കണ്ടെത്തലുകളാണ് മേരി ഇ ബ്രൻകോവ്, ഫ്രെഡ് റാംസ്ഡെൽ ഷിമോൺ സകാഗുച്ചി എന്നിവരെ പുരസ്കാരത്തിന് അർഹരാക്കിയത്. 11 ദശലക്ഷം സ്വീഡിഷ് ക്രോണർ (ഏകദേശം 10.36…

Read More

ചീഫ് ജസ്റ്റിസിന് നേരെ അതിക്രമ ശ്രമം; കോടതി മുറിക്കുള്ളില്‍ ഷൂ എറിയാന്‍ ശ്രമിച്ച് അഭിഭാഷകന്‍

ദില്ലി: സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് നേരെ കോടതി മുറിക്കുള്ളിൽ അതിക്രമ ശ്രമം. രാവിലെ കേസ് പരാമർശിക്കുന്നതിനിടെയാണ് ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായ്ക്ക് നേരെ ഷൂ ഏറിയാനുള്ള ശ്രമം നടന്നത്. സനാതന ധര്‍മ്മത്തിനെതിരായി ചീഫ് ജസ്റ്റിസ് പ്രവര്‍ത്തിക്കുന്നു എന്നാരോപിച്ച് ഒരു അഭിഭാഷകന്‍ എത്തുകയും മുദ്രാവാക്യം വിളിച്ചുകൊണ്ട് ഷൂ എറിയാന്‍ ശ്രമിച്ചു എന്നുമാണ് റിപ്പോര്‍ട്ട്. തുടര്‍ന്ന് സുപ്രീം കോടതിയുടെ സുരക്ഷാ ജീവനക്കാര്‍ ഇടപെടുകയും അഭിഭാഷകനെ പിടിച്ചുകൊണ്ടുപോവുകയും ചെയ്തു. 71 വയസുള്ള രാകേഷ് കിഷോർ എന്ന അഭിഭാഷകനാണ് അതിക്രമ…

Read More