രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്ഥാനം രാജിവെക്കണമെന്ന ആവശ്യം തള്ളി കോണ്‍ഗ്രസ്; അന്വേഷണത്തിന് സമിതി
രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്ഥാനം രാജിവെക്കണമെന്ന ആവശ്യം തള്ളി കോണ്‍ഗ്രസ്. എംഎല്‍എ സ്ഥാനം രാജിവയ്‌ക്കേണ്ട സാഹചര്യമില്ലെന്നാണ് വിലയിരുത്തല്‍. സംഘടനനാപരമായ നടപടി മാത്രം മതിയെന്നും ധാരണ. രാഹുലിനെതിരായ ആരോപണങ്ങള്‍ അന്വേഷിക്കാനും ധാരണയായി. സമിതിയെ നിയോഗിച്ച് ആരോപണങ്ങള്‍ പരിശോധിക്കും. രണ്ടുദിവസം കഴിയുമ്പോള്‍ പ്രതിഷേധങ്ങള്‍ അവസാനിക്കുമെന്നും നേതൃത്വം കണക്കുകൂട്ടുന്നു. രാഹുല്‍ മാങ്കൂട്ടത്തിലിന് നിയമസഭയിലേക്ക് മത്സരിക്കാന്‍ ഇനിയൊരു അവസരം നല്‍കേണ്ടതില്ലെന്ന് ധാരണയായി. വിഷയത്തില്‍ കൂടുതല്‍ പരസ്യ പ്രതികരണങ്ങള്‍ നടത്തേണ്ട എന്നാണ് നിര്‍ദേശം. അതേസമയം, രാഹുല്‍ മാങ്കൂട്ടത്തില്‍ പദവി ഒഴിഞ്ഞതോടെ യൂത്ത് കോണ്‍ഗ്രസില്‍ പുതിയ…
