‘ജയിലില്‍ കിടന്ന് ഭരിക്കാമെന്ന് കരുതേണ്ട’; അറസ്റ്റിലായാല്‍ മന്ത്രിസ്ഥാനത്തുനിന്ന് നീക്കുന്ന ബില്ലിനെ പിന്തുണച്ച് പ്രധാനമന്ത്രി
അറസ്റ്റിൽ ആയാൽ മന്ത്രിസ്ഥാനത്തുനിന്ന് നീക്കുന്ന ബില്ലിനെ പിന്തുണച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജയിലില്‍ കിടന്ന് ഭരിക്കാൻ ആർക്കും കഴിയില്ല. കുറച്ചുകാലം മുൻപ് ജയിലിൽ നിന്നും ഫയലുകൾ ഒപ്പിടുന്നത് നാം കണ്ടു. പ്രധാന പദവികൾ വഹിക്കുന്നവരെ ജയിലിൽ നിന്ന് പ്രവർത്തിക്കാൻ അനുവദിക്കില്ല. നേതാക്കൾക്ക് അത്തരം ഒരു മനോഭാവം ഉണ്ടെങ്കിൽ അഴിമതി എങ്ങനെ തടയാൻ ആകുമെന്നും പ്രധാനമന്ത്രി ചോദിച്ചു. ഒരു സർക്കാർ ജീവനക്കാരനെ 50 മണിക്കൂർ തടവിലാക്കിയാൽ, അയാൾക്ക് ജോലി നഷ്ടപ്പെടും, അത് ഡ്രൈവർ, ക്ലാർക്ക് അല്ലെങ്കിൽ പ്യൂൺ ആകട്ടെ….
