‘ഇത്തവണയും ശില്‍പ്പങ്ങള്‍ പോറ്റിയുടെ കൈവശം കൊടുത്തുവിടാമെന്ന് റിപ്പോര്‍ട്ട് വന്നു, പക്ഷേ ദേവസ്വം ബോര്‍ഡ് അത് ഒറ്റക്കെട്ടായി എതിര്‍ത്തു’: പി എസ് പ്രശാന്ത്
ശബരിമല സ്വര്‍ണപ്പാളി വിവാദത്തില്‍ കൂടുതല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് സൂചന നല്‍കി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത്. വിജിലന്‍സ് റിപ്പോര്‍ട്ടിന് ശേഷം മുരാരി ബാബു ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ക്കെതിരെ തുടര്‍നടപടി തീരുമാനിക്കുമെന്ന് പി എസ് പ്രശാന്ത് മാധ്യമങ്ങളോട് പറഞ്ഞു. വിജിലന്‍സിന്റെ അന്തിമ റിപ്പോര്‍ട്ട് ഈ ആഴ്ച കോടതിയിലെത്തുമെന്നാണ് മനസിലാക്കുന്നത്. അത് തനിക്കും ലഭിക്കാതിരിക്കില്ലെന്നും വിരമിച്ച ഉദ്യോഗസ്ഥര്‍ കുറ്റക്കാരെങ്കില്‍ അവര്‍ക്കെതിരെ ഉള്‍പ്പെടെ നടപടിയെടുക്കുമെന്നും പി എസ് പ്രശാന്ത് കൂട്ടിച്ചേര്‍ത്തു ദേവസ്വം ബോര്‍ഡിനെ സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടക്കണമെന്നും…
