ഇന്ത്യ യു എസ് വ്യാപാരക്കരാറിൽ ലോകം ഇന്ന് പ്രധാനമന്ത്രിയെ അഭിനന്ദിക്കുന്നുവെന്ന് കേന്ദ്രമന്ത്രി പിയുഷ് ഗോയൽ. ഇന്ത്യയിലെ എല്ലാ വിഭാഗത്തിനും ഈ കരാറിന്റെ ഗുണം ലഭിക്കും. കഴിഞ്ഞ കുറെ നാളുകളായി ചർച്ച നടത്തി. ഇന്ത്യക്ക് മേൽ 50% തരിഫ് യു എസ് ചുമത്തിയിരുന്നു. ഇന്ത്യ യുഎസ് കരാർ എന്ന് പൂർത്തിയാകുമെന്ന് പ്രതിപക്ഷം പോലും ചോദിച്ചിരുന്നു.
ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധിക്ക് ഇരട്ടതാപ്പ്. അതാണ് ഇപ്പോൾ കാണുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ വലിയ കരാറിലേക്ക് ആണ് എത്തിയിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി കർഷകർക്കും ക്ഷീര കർഷകർക്കും വേണ്ടിയാണ് ചിന്തിക്കുന്നത്.കർഷക ക്ഷീര മേഖലകളെ എപ്പോഴും സംരക്ഷിച്ചിട്ടുണ്ട്.യുഎസ് വ്യാപാര കരാറിലും കൃഷി ക്ഷീര മേഖലകൾക്ക് സംരക്ഷണം നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
നാണംകെട്ട പ്രവർത്തിയാണ് പ്രതിപക്ഷം നടത്തുന്നത്.ക്ഷീര കർഷകരെ സർക്കാർ സംരക്ഷിക്കും. രാജ്യത്തിന്റെ ശോഭന ഭാവിക്കായുള്ളതാണ് ഈ കരാർ. ടെക്സ്റ്റൈൽ, ജ്വല്ലറി, സമുദ്ര മേഖലകൾക്ക് ഉൾപ്പെടെ നിരവധി അവസരങ്ങൾ ലഭിക്കും. രാഹുൽ ഗാന്ധി കള്ളം പറഞ്ഞ് ജനങ്ങളെ വഞ്ചിക്കാൻ ശ്രമിക്കുന്നു. കോൺഗ്രസിന്റെ 10 വർഷം കൊണ്ട് രാജ്യത്തെ സാമ്പത്തിക സ്ഥിതി തകർത്തുവെന്നും പിയുഷ് ഗോയൽ ആരോപിച്ചു.
അതുപോലെ രാജ്യത്തെ വീണ്ടും കാണാനാണ് അവർ ആഗ്രഹിക്കുന്നത്. 2011 -2012 ൽ ചൈന യുമായി സ്വതന്ത്ര വ്യാപാര കരാറിൽ എത്താനുള്ള ശ്രമം രാഹുൽ ഗാന്ധി നടത്തിയിരുന്നു. അതിൽ നിന്നും രക്ഷിച്ചത് പ്രധാനമന്ത്രി നരേന്ദ്രമോദി. രാഹുൽ ഗാന്ധിക്ക് ഒപ്പം ചേർന്ന ഡിഎംകെയും തൃണമൂൽ കോൺഗ്രസും സമാജ് വാദി പാർട്ടിയും യുവാക്കൾക്കുള്ള ഉജ്ജ്വലമായ ഭാവി നശിപ്പിക്കാൻ ശ്രമിക്കുന്നു.
രാജ്യം അതിവേഗത്തിലാണ് മുന്നോട്ടുപോകുന്നത്.രാഹുൽ ഗാന്ധിക്ക് രാജ്യത്തിന്റെ പുരോഗതിയിൽ വെറുപ്പ്. UPA കാലത്ത് രാജ്യത്തെ തകർത്തു. വികസനത്തെ തടഞ്ഞു.രാജ്യത്തെ ജനങ്ങൾക്ക് രാഹുൽ മറുപടി നൽകേണ്ടി വരും. അവർ സൈനികരിൽ വിശ്വാസം അർപ്പിക്കുന്നില്ല. സൈന്യത്തിനെതിരെ ചോദ്യങ്ങൾ ഉയർത്തുന്നു.
രാഹുൽ ഗാന്ധിക്കും മമതാ ബാനർജിക്കും അഭിഷേക് ബാനർജിക്കും സ്റ്റാലിനും, ഉദയനിധി സ്റ്റാലിനും, മാരനും കമ്മ്യൂണിസ്റ്റ് നേതാക്കൾക്കും, അഖിലേഷ് യാദവിനും രാജ്യത്തെ ജനങ്ങളോട് മാപ്പ് പറയാൻ സമയമായി.കോൺഗ്രസ് ഒരുകാലത്തും രാജ്യത്തിനു വേണ്ടിയോ ജനങ്ങൾക്ക് വേണ്ടിയോ നിലകൊണ്ടിട്ടില്ല.
ഇന്ത്യ സഖ്യം രാജ്യത്തെ പരാജയപ്പെടുത്താൻ ശ്രമിക്കുന്നു.ഇന്ത്യ യുഎസ് കരാറിലെ അന്തിമധാരണയായി, സാങ്കേതിക നടപടികൾ പൂർത്തിയാകുമ്പോൾ മുഴുവൻ വിവരങ്ങളും പങ്കുവെയ്ക്കും. എല്ലാ ഇന്ത്യക്കാർക്കും അഭിമാനിക്കാൻ കഴിയാകുന്ന കരാറാകും നടപ്പിലാക്കുക എന്ന ഉറപ്പ് 140 കോടി ഇന്ത്യക്കാർക്കും നൽകുന്നുവെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേർത്തു.






