Headlines

പൂന്തുറയിലെ അമ്മയുടെയും മകളുടെയും ആത്മഹത്യ; ഗ്രീമയുടെ ഭര്‍ത്താവ് ഉണ്ണികൃഷ്ണന്‍ കസ്റ്റഡിയില്‍

തിരുവനന്തപുരം പൂന്തുറയിലെ അമ്മയുടെയും മകളുടെയും ആത്മഹത്യയില്‍ മകളുടെ ഭര്‍ത്താവ് ഉണ്ണികൃഷ്ണന്‍ കസ്റ്റഡിയില്‍. വിദേശത്തേയ്ക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ മുംബൈയില്‍ വച്ചാണ് പിടിയിലായത്. വിദേശത്തേയ്ക്ക് കടക്കാന്‍ ശ്രമിക്കുമ്പോള്‍ മുംബൈയില്‍ വച്ചാണ് പിടിയിലായത്. ഇയാള്‍ക്കെതിരെ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.ആത്മഹത്യാ കുറിപ്പില്‍ മകളുടെ ഭര്‍ത്താവിനെതിരെ ആരോപണങ്ങളാണുള്ളത്. ആത്മഹത്യ ചെയ്യുന്നതിന് കാരണം മകളുടെ ഭര്‍ത്താവ് ഉണ്ണികൃഷ്ണന്‍. ആറു വര്‍ഷത്തെ അവഗണനയും മാനസിക പീഡനവും ആണ് കാരണം. വിവാഹം കഴിഞ്ഞ് മകളും ഭര്‍ത്താവും ഒരുമിച്ച് ജീവിച്ചത് 25 ദിവസങ്ങള്‍ മാത്രം. 200 പവന്‍ സ്ത്രീധനമായി നല്‍കി. വീണ്ടും സ്ത്രീധനം പോരാ എന്നുപറഞ്ഞു മകളെ മാനസികമായി പീഡിപ്പിച്ചു. ഇരുവരും ആത്മഹത്യ ചെയ്തത് സൈനേഡ് കഴിച്ചെന്നും ആത്മഹത്യാ കുറിപ്പില്‍ പറയുന്നു.

ഞാനും എന്റെ മകളും ആത്മഹത്യ ചെയ്യാന്‍ കാണം, ഗ്രീമയുടെ ഭര്‍ത്താവ് ഉണ്ണികൃഷ്ണന്‍ ആണ്. ആറ് വര്‍ഷത്തെ മാനസിക പീഡനവും അവഗണനയുമാണ് കാരണം. എന്റെ മോളെ 25 ദിവസം ഉപയോഗിച്ച ഉടുപ്പ് പോലെ ആണ് എറിയുന്നത്. മോള് കെഞ്ചി കരഞ്ഞിട്ടും അവന് വേണ്ട. പിരിയാന്‍ തക്ക കാരണങ്ങള്‍ ഒന്നുമില്ല. എന്തൊക്കെയോ നിസാര കാരണങ്ങള്‍ അപമാനഭാരം ഇനിയും സഹിക്കാന്‍ വയ്യ. മടുത്തു.. മതിയായി എന്നാണ് ആത്മഹത്യാ കുറിപ്പില്‍ പറയുന്നത്.

കമലേശ്വരം ആര്യന്‍കുഴിക്കു സമീപം ശാന്തിഗാര്‍ഡന്‍സ് സോമനന്ദനത്തില്‍ പരേതനായ റിട്ട. അഗ്രികള്‍ചര്‍ ഡപ്യൂട്ടി ഡയറക്ടര്‍ എന്‍.രാജീവിന്റെ ഭാര്യ എസ്.എല്‍.സജിത(54) മകള്‍ ഗ്രീമ എസ്.രാജ്(30) എന്നിവരെയാണ് ഇന്നലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.