പോറ്റിയും കടകംപള്ളി സുരേന്ദ്രനുമായി സാമ്പത്തിക ഇടപാടുണ്ടോ? അന്വേഷിക്കാനൊരുങ്ങി ഇ ഡി

ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് ദേവസ്വം മുന്‍മന്ത്രി കടകംപള്ളി സുരേന്ദ്രനുമായി സാമ്പത്തിക ഇടപാടുണ്ടോ എന്ന് അന്വേഷിക്കാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ഉണ്ണികൃഷ്ണന്‍ പോറ്റിയെ ഇ ഡി ഉടന്‍ ചോദ്യം ചെയ്യും. (ed probe on kadakampalli surendran’s relation with unnikrishnan potty).ആദ്യ ഘട്ടത്തില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യുക, രണ്ടാം ഘട്ടത്തില്‍ കടകംപള്ളി സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ള ഉന്നതരുമായി പോറ്റിക്ക് ബന്ധമുണ്ടോ എന്ന് അന്വേഷിക്കുക എന്ന തരത്തിലാണ് ഇഡി അന്വേഷണം നടത്താനിരിക്കുന്നത്. ഉണ്ണികൃഷ്ണന്‍ പോറ്റി പ്രത്യേക…

Read More

‘പാർട്ടി ആവശ്യപ്പെട്ടാൽ ഉറപ്പായും നിൽക്കും’; മത്സര സാധ്യത തളളാതെ ഫാത്തിമ തെഹ്ലിയ

നിയമസഭ തിരഞ്ഞെടുപ്പിൽ മത്സര സാധ്യത തളളാതെ യൂത്ത് ലീഗ് നേതാവ് ഫാത്തിമ തെഹ്ലിയ. മത്സരിക്കാൻ പാർട്ടി ആവശ്യപ്പെട്ടാൽ ഉറപ്പായും മത്സരരംഗത്തുണ്ടാകുമെന്നാണ് തെഹ്ലിയ ട്വന്റിഫോറിനോട് പറഞ്ഞു. ഏത് ശക്തമായ മത്സരം നടക്കുന്ന മണ്ഡലമായാലും അവിടെ പോരാടും. പാർട്ടി ആവശ്യപ്പെട്ടിട്ടാണ് തദ്ദേശതിരഞ്ഞെടുപ്പിൽ കുറ്റിച്ചിറയിൽ നിന്ന് മത്സരിച്ചത്. യൂത്ത് ലീഗ് സീറ്റ് ആവശ്യം ഔദ്യോഗികമായി സംസ്ഥാന നേതൃത്വത്തെ അറിയിച്ചെന്നും ഫാത്തിമ തെഹ്ലിയ വ്യക്തമാക്കി.നിയമസഭാ തെരഞ്ഞെടുപ്പ് സ്ഥാനാർഥി നിർണയത്തിൽ മുസ്ലിം ലീഗിന് മുന്നിൽ യൂത്ത് ലീഗ് നിർദേശങ്ങൾ വെച്ചിട്ടുണ്ട് . മൂന്ന് ടേം…

Read More

ഗ്രീന്‍ലന്റിന് പിന്നാലെ ഡീഗോ ഗാര്‍ഷ്യയുള്‍പ്പെടുന്ന ചാഗോസ് ദ്വീപുകള്‍ ലക്ഷ്യം വച്ച് ട്രംപ്

ഗ്രീന്‍ലന്റിന് പിന്നാലെ ഇന്ത്യന്‍ മഹാസമുദ്രത്തിലെ ഡീഗോ ഗാര്‍ഷ്യയുള്‍പ്പെടുന്ന ചാഗോസ് ദ്വീപുകള്‍ ട്രംപ് ലക്ഷ്യം വയ്ക്കുന്നു. ചാഗോസ് ദ്വീപുകളുടെ പരമാധികാരം മൗറീഷ്യസിന് കൈമാറാനുള്ള ബ്രിട്ടന്റെ തീരുമാനം വിഡ്ഢിത്തമാണെന്ന് ട്രംപ് പറഞ്ഞു. ചാഗോസ് ദ്വീപ് സമൂഹത്തിലെ ഏറ്റവും വലിയ ദ്വീപായ ഡീഗോ ഗാര്‍ഷ്യയിലാണ് അമേരിക്കയുടെയും ബ്രിട്ടന്റെയും സംയുക്ത സൈനിക താവളമുള്ളത്. (After Greenland Trump eyes Diego Garcia in Indian Ocean).ദശാബ്ദങ്ങള്‍ നീണ്ട നിയമപോരാട്ടങ്ങള്‍ക്കും അന്താരാഷ്ട്ര സമ്മര്‍ദ്ദങ്ങള്‍ക്കും ഒടുവിലാണ് 2025 മെയില്‍ ചാഗോസ് ദ്വീപുകള്‍ മൗറീഷ്യസിന് കൈമാറുന്നതിനായി ബ്രിട്ടനും…

Read More

സീറ്റ് വിഭജന ചർച്ചകളിലേക്ക് കടക്കാൻ എൻഡിഎ; ബിഡിജെഎസ് 40 സീറ്റുകൾ ആവശ്യപ്പെടും

നിയമസഭ തിരഞ്ഞെടുപ്പ് സീറ്റ് വിഭജന ചർച്ചകളിലേക്ക് കടന്ന് എൻഡിഎയും. ഘടകകക്ഷികളുമായുള്ള ബിജെപിയുടെ പ്രാഥമിക സീറ്റ് വിഭജന ചർച്ച ഇന്ന് തിരുവനന്തപുരത്ത് നടക്കും. ബിഡിജെഎസ് 40 സീറ്റുകൾ ആവശ്യപ്പെടും. പറവൂരിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ തുഷാർ വെള്ളാപ്പള്ളിയെ കുളത്തിലിറക്കുന്ന കാര്യം ബിഡിജെഎസ് പരിഗണിക്കുന്നുണ്ട്.കേരള കാമരാജ് കോൺഗ്രസും സോഷ്യലിസ്റ്റ് ജനതാദളും ഏഴ് സീറ്റുകൾ വീതവും നാഷണലിസ്റ്റ് കേരള കോൺഗ്രസ് 5 സീറ്റുകളും ആവശ്യപ്പെടും. ഇതിൽ പാറശാല മണ്ഡലം കേരള കാമരാജ് കോൺഗ്രസിന് അനുദ്യോഗികമായി നൽകിയതായാണ് വിവരം.വട്ടിയൂർക്കാവ് കൊടുങ്ങല്ലൂർ…

Read More

‘തിരുവനന്തപുരം കോർപ്പറേഷന്റെ വികസനരേഖ പ്രധാനമന്ത്രി പ്രകാശനം ചെയ്യും’; വി.വി രാജേഷ്

തിരുവനന്തപുരം കോർപ്പറേഷന്റെ വികസനരേഖ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രകാശനം ചെയ്യുമെന്ന് മേയർ വി വി രാജേഷ് ട്വന്റിഫോറിനോട്. അടിസ്ഥാന പ്രശ്നങ്ങൾ പരിഹരിക്കുന്നതിനൊപ്പം വികസന സാധ്യതയും റിപ്പോർട്ടാക്കി സമർപ്പിച്ചു. വിവിധ മേഖലകളിലുള്ള വിദഗ്ദ്ധരുമായി സംസാരിച്ചാണ് റിപ്പോർട്ട് തയാറാക്കിയത്. പ്രധാനമന്ത്രിയുടെ പ്രഖ്യപനങ്ങളിൽ പ്രതീക്ഷയെന്നും വി.വി രാജേഷ് പറഞ്ഞു.പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ തിരുവനന്തപുരത്ത് എത്തും. തിരുവനന്തപുരം കോർപറേഷൻ ഭരണം പിടിച്ചെടുത്തതിന് പിന്നാലെയാണ് മോദിയുടെ സന്ദർശനം. തിരുവനന്തപുരം നഗരത്തിൻ്റെ വികസന ബ്ലൂപ്രിൻ്റ് പ്രധാനമന്ത്രി മേയർ വി.വി രാജേഷിന് കൈമാറും. ബിജെപി പ്രവർത്തകർ റോഡ് ഷോ…

Read More

ദൃശ്യങ്ങളിൽ എഡിറ്റിങ്ങ് നടുന്നു?; ഷിംജിതയെ കസ്റ്റഡിയിൽ വാങ്ങാൻ പൊലീസ്

ബസിൽ ലൈംഗികാതിക്രമം നടത്തിയെന്ന് ആരോപിച്ച് സമൂഹമാധ്യമങ്ങളിൽ ദൃശ്യങ്ങൾ പ്രചരിപ്പിച്ചതിനെ തുടർന്ന് കോഴിക്കോട് ഗോവിന്ദപുരം സ്വദേശി യു ദീപക്ക് ജീവനൊടുക്കിയ കേസിലെ പ്രതി ഷിംജിത മുസ്തഫയെ കസ്റ്റഡിയിൽ വാങ്ങാൻ പൊലീസ്. കൂടുതൽ ചോദ്യം ചെയ്യുന്നതിനും ഡിജിറ്റൽ തെളിവുകൾ കണ്ടെത്താനുമാണ് നീക്കം. ഷിംജിതയുടെ ഫോൺ ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കും. ദൃശ്യങ്ങളിൽ എഡിറ്റിങ്ങ് നടുന്നുവെന്നാണ് പൊലീസ് നിഗമനം. ഷിംജിത ഇന്ന് ജാമ്യഹർജി നൽകിയേക്കും.ഇന്നലെ അറസ്റ്റിലായ ഷിംജിതയെ പതിനാല് ദിവസത്തേക്ക് റിമാൻഡ് ചെയ്തിരുന്നു. കുന്ദമംഗലം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് റിമാൻഡ് ചെയ്തത്….

Read More

എടുക്കാം ടിക്കറ്റ്, നേടാം കോടി: കാരുണ്യ പ്ലസ് ഫലം ഇന്ന്

കേരള ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ ലോട്ടറി ഫലം ഇന്ന്. എല്ലാ വ്യാഴാഴ്ചകളിലും ഉച്ചയ്ക്ക് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടക്കുക. ഒന്നാം സമ്മാനം ഒരു കോടി രൂപയാണ്. രണ്ടാം സമ്മാനം 30 ലക്ഷം രൂപയും മൂന്നാം സമ്മാനം അഞ്ച് ലക്ഷം രൂപയുമാണ് ലഭിക്കുക. 50 രൂപയാണ് ഭാഗ്യക്കുറിയുടെ വില. (kerala lottery karunya plus lottery result today).ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റുകളായ https://www.keralalotteryresult.net/, http://www.keralalotteries.com/ എന്നിവയില്‍ ഫലം അറിയാനാകും.ലോട്ടറിയുടെ സമ്മാനം 5,000 രൂപയില്‍ കുറവാണെങ്കില്‍ കേരളത്തിലെ ഏത്…

Read More

ആ ഷോയൊന്നും പൊലീസ് പൊറുക്കില്ല; പത്തനാപുരത്ത് പൊലീസ് വാഹനം ഇടിച്ചുതകര്‍ത്തയാളെ തമിഴ്‌നാട്ടില്‍ നിന്ന് പൊക്കി പൊലീസ്

കൊല്ലം പത്തനാപുരത്ത് പൊലീസ് വാഹനം ഇടിച്ച് തകര്‍ത്ത ശേഷം കടന്ന് കളഞ്ഞ പ്രതി സജീവിനെ സാഹസികമായി പിടികൂടി പൊലീസ്. തമിഴ്‌നാട്ടിലെ തെങ്കാശിയില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്. കൊല്ലം പത്തനാപുരം പിടവൂരില്‍ വച്ചാണ് ഇയാള്‍ സ്വന്തം ജീപ്പ് ഉപയോഗിച്ച് പൊലീസ് വാഹനം ഇടിച്ച് തകര്‍ക്കുകയും ഇതില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തത്. (police arrested sajeevan in pathanapuram police attack case).മുടിയും,മീശയും, താടിയും വെട്ടിയ ശേഷമാണ് സജീവ് തമിഴ് നാട്ടിലേക്ക് കടന്നത്. പൊലീസിനെ അക്രമിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ച…

Read More

കളിയും കാര്യവും; ബെന്‍ ജോണ്‍സനുമായി സ്‌പോര്‍ട്‌സ് ആശയങ്ങള്‍ പങ്കിട്ട് സുരേഷ് ഗോപി

”പുതിയ തലമുറയെ ലഹരിയില്‍ നിന്ന് രക്ഷിക്കാന്‍ സ്‌പോര്‍ട്‌സ് ആണ് ഏറ്റവും ഉചിതമായ മാര്‍ഗം. യുവാക്കളെ സ്‌പോര്‍ട്സില്‍ സജീവമാകാന്‍ പ്രേരിപ്പിക്കണം” .കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെ ലോബിയില്‍ സ്പ്രിന്റ് ഇതിഹാസം ബെന്‍ ജോണ്‍സനെ പരിചയപ്പെട്ട ഉടനെ കേന്ദ്ര മന്ത്രി സുരേഷ് ഗോപി പറഞ്ഞു.തീര്‍ത്തും ആധികാരികമായി അദ്ദേഹം സ്‌പോര്‍ട്‌സ് സംസാരിച്ചു. ട്രാക്കില്‍ ബെന്നിന്റെ കുതിപ്പും കിതപ്പും ഓര്‍ത്തെടുത്ത സുരേഷ് ഗോപി അതിവേഗത്തിന്റെ അടയാളമായ കാലുകളില്‍ തൊട്ടത് കൗതുകമായി.ഇന്ത്യയിലെ നാടന്‍ കളികളെക്കുറിച്ച് ബെന്നിനോട് സംസാരിച്ച മന്ത്രി കുട്ടിയും കോലും കിളിത്തട്ടുമൊക്കെ ബെന്നിനു വിശദീകരിച്ചു…

Read More

ഷിംജിത മുസ്തഫയെ പിടികൂടാനുള്ള നീക്കം അതീവ രഹസ്യമായി; വനിതാ പോലീസുൾപ്പെടെ എത്തിയത് മഫ്തിയിൽ

അപകീർത്തികരമായ വീഡിയോ പ്രചരിപ്പിച്ചതിനെ തുടർന്ന് കോഴിക്കോട് യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ ഷിംജിത മുസ്തഫയെ പോലീസ് പിടികൂടിയത് അതീവ രഹസ്യ നീക്കത്തിലൂടെ. കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപകിന്റെ ആത്മഹത്യയിലാണ് വടകര സ്വദേശിനി ഷിംജിതയെ പോലീസ് അറസ്റ്റ് ചെയ്തത്. കേസെടുത്തതിന് പിന്നാലെ ഷിംജിത മുസ്തഫ ഒളിവിൽ പോയിരുന്നു.വടകരക്ക് സമീപത്തെ ഒരു ബന്ധുവീട്ടിൽ നിന്നാണ് ഷിംജിതയെ പോലീസ് കസ്റ്റഡിയിലെടുത്തത്. ബന്ധുവീട്ടിൽ ഒളിവിലായിരുന്നു യുവതി. വനിതാ പോലീസുകാരടക്കം മഫ്തിയിലെത്തിയാണ് പ്രതിയെ പിടികൂടിയത്. പ്രതിഷേധമുണ്ടാകാനുള്ള സാഹചര്യം കണക്കിലെടുത്ത് സ്വകാര്യ വാഹനത്തിലാണ് പ്രതിയെ കൊയിലാണ്ടി താലൂക്ക്…

Read More