Headlines

ബോംബ് ഭീഷണി: ഡൽഹി-ബാഗ്‌ഡോഗ്ര ഇൻഡിഗോ വിമാനം ലഖ്‌നൗവിൽ അടിയന്തരമായി ഇറക്കി

ലഖ്‌നൗ: ഡൽഹിയിൽ നിന്നും പശ്ചിമ ബംഗാളിലെ ബാഗ്‌ഡോഗ്രയിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനത്തിന് ബോംബ് ഭീഷണി. ഭീഷണിയെത്തുടർന്ന് വിമാനം ഉത്തർപ്രദേശിലെ ലഖ്‌നൗ വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കി.

വിമാനത്തിനുള്ളിൽ ബോംബ് വെച്ചിട്ടുണ്ടെന്ന സന്ദേശം ലഭിച്ചതിനെത്തുടർന്ന് പൈലറ്റ് ഉടൻ തന്നെ കൺട്രോൾ റൂമുമായി ബന്ധപ്പെടുകയും ലഖ്‌നൗവിൽ ലാൻഡിംഗിന് അനുമതി തേടുകയുമായിരുന്നു. വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്ത ഉടൻ തന്നെ യാത്രക്കാരെ പുറത്തിറക്കി.