Headlines

ബാലൻ എന്ന കമ്മ്യൂണിസ്റ്റുകാരന് മൂത്ത് നരച്ച് ബുദ്ധി കുറവായിരിക്കുന്നു; മര്യാദയ്ക്ക് പുരയില്‍ ഇരുന്ന് ഖുറാന്‍ വായിക്കാം, കെ.എം ഷാജി

മുതിർന്ന സിപിഐഎം നേതാവ് എകെ ബാലനെതിരെ അധിക്ഷേപ പരാമർശവുമായി മുസ്ലീം ലീഗ് നേതാവ് കെഎം ഷാജി. എകെ ബാലൻ എന്ന കമ്മ്യൂണിസ്റ്റ്കാരന് മൂത്ത് നരച്ച് ബുദ്ധി കുറവായിരിക്കുന്നു. ബാലനും ജയിലിൽ പോകാൻ തയ്യാറാണെന്നും കെ എം ഷാജി പറഞ്ഞു. തടവുകാരുടെ വേതനം കൂട്ടിയത് മുഖ്യമന്ത്രിയ്ക്കും, മരുമകനും ജയിൽ പോകുമ്പോൾ കിട്ടേണ്ട തുകയാണെന്നും കെഎം ഷാജിയുടെ പരിഹാസം.
നാട്ടിൽ നിൽക്കുന്നതിനെക്കാൾ വരുമാനം ജയിലിലാണ് . ജയിലിലുള്ള സുഹൃത്തുക്കൾക്കും കുടുംബത്തിനും മുഴുവൻ പോകുമ്പോൾ കിട്ടേണ്ട തുകയാണ് പിണറായി വിജയൻ കൂട്ടിയത്. ഞാൻ ജയിലിൽ പോയി ഖുറാൻ വായിക്കുമെന്ന് ബാലൻ പറഞ്ഞു, ഖുറാൻ വായിക്കാൻ ജയിലിൽ പോകേണ്ടകാര്യമില്ല പുരയുടെ പുറത്ത് നിന്നിട്ടാണ് ഞങ്ങളെല്ലാം ഖുറാൻ വായിക്കുന്നത്.മര്യാദയ്ക്ക് വായിച്ചാൽ ജയിലിൽ പോകാതെ ബാലന് കഴിയാം കെ എം ഷാജി പറഞ്ഞു.