Headlines

കാസർഗോഡ് മുസ്ലീം ലീഗ് അംഗം ബിജെപിക്ക്‌ വോട്ട് ചെയ്തു; പൈവളിഗെയിൽ ബിജെപിക്ക്‌ സ്റ്റാൻഡിങ് കമ്മിറ്റി

കാസർഗോഡ് പൈവളിഗെയിൽ മുസ്ലീം ലീഗ് അംഗത്തിന്റെ പിന്തുണയിൽ ബി ജെ പിക്ക്‌ സ്റ്റാൻഡിങ് കമ്മിറ്റി. സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷ തിരഞ്ഞെടുപ്പിലും മുസ്ലീം ലീഗ് അംഗം ബി ജെ പിക്ക്‌ വോട്ട് ചെയ്തു. ലീഗ് വോട്ടിന്‍റെ കൂടെ പിന്തുണയോടെ ആരോഗ്യ – വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റിയുടെ ചെയർപേഴ്സണായി ബിജെപിയുടെ സുമന ജി ഭട്ട് വിജയിച്ചു.സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങളുടെ തിരഞ്ഞെടുപ്പിൽ നേരത്തെ നാല് യു ഡി എഫ് അംഗങ്ങൾ ബി ജെ പിക്ക്‌ വോട്ട് ചെയ്തിരുന്നു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റിയിലാണ് 4 യു ഡി എഫ് അംഗങ്ങൾ ബിജെപിക്ക്‌ വോട്ട് ചെയ്തത്. ആകെ 21 അംഗങ്ങളിൽ യുഡിഎഫിന് 9 എൽഡിഎഫിന് 7 ബിജെപിക്ക് 5 എന്നിങ്ങനെയായിരുന്നു കക്ഷി നില. യു ഡി എഫ് അംഗങ്ങൾ ബിജെപിക്ക്‌ വോട്ട് ചെയ്തതോടെ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റിയിൽ എൽ ഡി എഫിന് ഭൂരിപക്ഷം നഷ്ടമായി.