തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ശസ്ത്രക്രിയയെ തുടർന്ന് ഗൈഡ് വയർ നെഞ്ചിൽ കുടുങ്ങിയ സംഭവത്തിൽ നഷ്ടപരിഹാരം തേടി, ശസ്ത്രക്രിയയ്ക്ക് വിധേയയായ സുമയ്യ കോടതിയിലേക്ക്. സംഭവത്തില്‍ ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നാളെ വഞ്ചിയൂര്‍ ജില്ലാ സെഷന്‍സ് കോടതിയില്‍ സര്‍ക്കാരിനെതിരെ കേസ് ഫയല്‍ ചെയ്യും. വഞ്ചിയൂര്‍ പെര്‍മെനന്റ് ലോക് അദാലത്തിലാണ് കേസ് ഫയല്‍ ചെയ്യുക.
വയറ്റിൽ ഗൈഡ് വയർ കുടുങ്ങിയ സംഭവം; നഷ്ടപരിഹാരം തേടി സുമയ്യ കോടതിയിലേക്ക്
തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ശസ്ത്രക്രിയയെ തുടർന്ന് ഗൈഡ് വയർ നെഞ്ചിൽ കുടുങ്ങിയ സംഭവത്തിൽ നഷ്ടപരിഹാരം തേടി, ശസ്ത്രക്രിയയ്ക്ക് വിധേയയായ സുമയ്യ കോടതിയിലേക്ക്. സംഭവത്തില്‍ ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നാളെ വഞ്ചിയൂര്‍ ജില്ലാ സെഷന്‍സ് കോടതിയില്‍ സര്‍ക്കാരിനെതിരെ കേസ് ഫയല്‍ ചെയ്യും. വഞ്ചിയൂര്‍ പെര്‍മെനന്റ് ലോക് അദാലത്തിലാണ് കേസ് ഫയല്‍ ചെയ്യുക.
വീഴ്ച സമ്മതിച്ചതല്ലാതെ ആരോഗ്യ മന്ത്രിയുടെ ഭാഗത്ത് നിന്ന് ഒരു ഇടപെടലും ഉണ്ടായിട്ടില്ല. താൻ ഇപ്പോഴും ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നുണ്ടെന്ന് സുമയ്യ പറഞ്ഞു. ട്വന്റിഫോർ ആണ് സുമയ്യയുടെ ദുരവസ്ഥ പുറം ലോകത്തെ അറിയിച്ചത്.
2023 മാര്‍ച്ച് 22ന് തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ഡോ. രാജീവ് കുമാറിന്റെ യൂണിറ്റില്‍ നടത്തിയ ശസ്ത്രക്രിയക്കിടെയാണ് സുമയ്യയുടെ നെഞ്ചില്‍ വയറ് കുടുങ്ങിയത്. ശസ്ത്രക്രിയ നടത്തി 50 മീറ്റർ നീളമുള്ള ഗൈഡ് വയർ പുറത്ത് എടുക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. ഗൈഡ് വയറിന്റെ ഭാഗങ്ങൾ ഞരമ്പുമായി ഒട്ടിച്ചേർന്ന നിലയിലാണ് ശരീരത്തിനുള്ളിൽ ഇരിക്കുന്നത്. ഇത് ശരീരത്തിനുള്ളിൽ ഇരിക്കുന്നതുകൊണ്ട് കാര്യമായ ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാകില്ല എന്ന അഭിപ്രായത്തിലാണ് ഡോക്ടർമാർ. എന്നാൽ ഈ വിഷയത്തിൽ ആശങ്കയുണ്ട് എന്ന് സുമയ്യയുടെ കുടുംബം പറയുന്നു.