തിരുവനന്തപുരം വർക്കലയിൽ ഓട്ടോ തൊഴിലാളികൾ തമ്മിൽ വാക്കേറ്റം. വർക്കല പാപനാശത്താണ് രണ്ട് ഓട്ടോ തൊഴിലാളികൾക്ക് കുത്തേറ്റത്. ഇരുവർക്കും ഗുരുതര പരുക്കേറ്റിട്ടുണ്ട്. ഇവരെ പാരിപ്പള്ളി മെഡിക്കൽ കോളജിലേക്ക് മാറ്റി. സന്ദീപ്, സുരേഷ് എന്നിവർക്കാണ് കുത്തേറ്റത്. സുരേഷിന്റെ നെഞ്ചിലും സന്ദീപിന്റെ മുതുകിലുമാണ് കുത്തേറ്റത്. വക്കം സ്വദേശിയായ സുരേഷാണ് ആക്രമണം നടത്തിയത്. ഇയാളെ
പൊലീസ് കസ്റ്റഡിയിൽ എടുത്തു.
വർക്കലയിൽ ഓട്ടോ തൊഴിലാളികൾ തമ്മിൽ വാക്കേറ്റം; 2 പേർക്ക് കുത്തേറ്റു






