ശബരിമല സ്വര്‍ണക്കൊള്ളയില്‍ തമിഴ്‌നാട് ഡിണ്ടിഗല്‍ സ്വദേശി ഡി.മണിയേയും സഹായികളായ ബാലമുരുകനേയും എസ്‌ഐടി ചോദ്യം ചെയ്ത് വിട്ടയച്ചു മാധ്യമങ്ങളോട് പ്രതികരിക്കാതെ ഇരുവരും മടങ്ങി.
Logo
live TV
Advertisement
Headlines
Kerala News
ശബരിമല സ്വര്‍ണക്കൊള്ള; ഡി.മണിയേയും ബാലമുരുകനേയും എസ്‌ഐടി ചോദ്യം ചെയ്ത് വിട്ടയച്ചു
24 Web Desk
10 minutes ago
Google News
2 minutes Read
swarnapali-d-mani
ശബരിമല സ്വര്‍ണക്കൊള്ളയില്‍ തമിഴ്‌നാട് ഡിണ്ടിഗല്‍ സ്വദേശി ഡി.മണിയേയും സഹായികളായ ബാലമുരുകനേയും എസ്‌ഐടി ചോദ്യം ചെയ്ത് വിട്ടയച്ചു മാധ്യമങ്ങളോട് പ്രതികരിക്കാതെ ഇരുവരും മടങ്ങി.
സ്വര്‍ണക്കൊള്ള കേസില്‍ മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെയും ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി എസ് പ്രശാന്തിനെയും ചോദ്യം ചെയ്തിരുന്നു. കഴിഞ്ഞ ശനിയാഴ്ചയാണ് ചോദ്യം ചെയ്യല്‍ നടന്നത്. മുന്‍ ദേവസ്വം മന്ത്രിയെന്ന രീതിയിലാണ് എസ്‌ഐടി മൊഴിയെടുത്തതെന്ന് കടകംപള്ളി സുരേന്ദ്രന്‍ പ്രതികരിച്ചു. ഉണ്ണികൃഷ്ണന്‍ പോറ്റിയെ ശബരിമലയിലെ സ്‌പോണ്‍സര്‍ എന്ന രീതിയില്‍ അറിയാമെന്ന് കടകംപള്ളി സുരേന്ദ്രന്‍ എസ്‌ഐടിക്ക് മൊഴി നല്‍കി.
ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ ഉന്നതരിലേക്ക് അന്വേഷണം പോകാത്തതിനെതിരെ ഹൈക്കോടതിയുടെ അതൃപ്തി വിവാദമായിരുന്നു.പിന്നാലെയാണ് എസ്‌ഐടിയുടെ നിര്‍ണ്ണായക ചോദ്യം ചെയ്യല്‍ നീക്കം. കഴിഞ്ഞ ശനിയാഴ്ചയാണ് കടകംപള്ളി സുരേന്ദ്രനേയും പി എസ് പ്രശാന്തിനേയും രണ്ട് മണിക്കൂര്‍ ചോദ്യം ചെയ്തത്. എസ്ഐടി ഓഫിസിനു പുറത്തുവച്ചായിരുന്നു എസ്.പി.ശശിധരന്റെ നേതൃത്വത്തില്‍ ചോദ്യം ചെയ്യല്‍. ഇക്കാര്യം കടകംപള്ളി സുരേന്ദ്രന്‍ തന്നെ സ്ഥിരീകരിച്ചു.
ഉണ്ണി കൃഷ്ണന്‍ പോറ്റിയെ പരിചയം ഉണ്ടെന്നാണ് കടകംപള്ളി സുരേന്ദ്രന്റെ മൊഴി.ശബരിമലയിലെ സ്‌പോണ്‍സര്‍ എന്ന നിലയില്‍ മാത്രമാണ് പരിചയം. പോറ്റിയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അറിയില്ലെന്നും മൊഴി. ശബരിമലയിലെ മെയിന്റനന്‍സ് ജോലികള്‍ വകുപ്പ് അറിയില്ല. തീരുമാനം എടുക്കുന്നത് ദേവസ്വം ബോര്‍ഡാണ്. ഇക്കാര്യത്തില്‍ വകുപ്പ് ഇടപെടലോ അറിവോ ഇല്ലെന്നും കടകംപള്ളി സുരേന്ദ്രന്‍ മൊഴി നല്‍കി. 2025 ല്‍ പാളികള്‍ അറ്റകുറ്റ പണിക്കു കൊണ്ട് പോകാനുള്ള നീക്കത്തെ കുറിച്ചാണ് അന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ആയിരുന്ന പി.എസ് പ്രശാന്തില്‍ നിന്നും വിവരങ്ങള്‍ തേടിയത്.ദേവസ്വം രേഖകളെ കുറിച്ചും പ്രശാന്തിനോട് വിവരങ്ങള്‍ തേടിയെന്നാണ് സൂചനകള്‍.








