രക്തസാക്ഷികളുടെ നാമത്തിലുള്ള എൽഡിഎഫ് അംഗത്തിന്റെ സത്യപ്രതിജ്ഞ റദ്ദാക്കി വീണ്ടും സത്യപ്രതിജ്ഞ ചൊല്ലിച്ചു. ചാലക്കുടി നഗരസഭയിലെ അഞ്ചാം വാർഡ് കൗൺസിലർ നിധിൻ പുല്ലന്റെ സത്യപ്രതിജ്ഞയാണ് വരണാധികാരി റദ്ദാക്കിയത്.
ധീരരക്തസാക്ഷികളുടെ നാമത്തിൽ ദൃഢപ്രതിജ്ഞ ചെയ്യുന്നു എന്നാണ് നിധിൻ പുല്ലൻ സത്യപ്രതിജ്ഞാ ചടങ്ങിൽ പറഞ്ഞ വാചകം. വരണാധികാരിയായ ചാലക്കുടി ഡി എഫ് ഒ എം വെങ്കിടേശ്വരൻ ഇത് ചട്ടലംഘനമാണെന്ന് ചൂണ്ടിക്കാണിക്കുകയും വീണ്ടും സത്യവാചകം ചൊല്ലാൻ ആവശ്യപ്പെടുകയും ആയിരുന്നു.
ഞായറാഴ്ച രാവിലെ നഗരസഭാങ്കണത്തിൽ പ്രത്യേകം തയ്യാറാക്കിയ വേദിയിലായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങ്. മുതിർന്ന അംഗം കെ.ടി. ജോണിക്ക് വരണാധികാരിയായ ചാലക്കുടി ഡിഎഫ്ഒ എം. വെങ്കിടേശ്വരൻ ആദ്യം സത്യവാചകം ചൊല്ലിക്കൊടുത്തു. തുടർന്ന് കെ.ടി. ജോണി മറ്റംഗങ്ങൾക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. ഒന്നാംവാർഡ് മുതൽ ക്രമത്തിലാണ് അംഗങ്ങൾ സത്യവാചകം ചൊല്ലി സ്ഥാനമേറ്റത്.







