കാസര്‍ഗോഡ് കോണ്‍ഗ്രസില്‍ സീറ്റ് വിഭജന തര്‍ക്കവുമായി ബന്ധപ്പെട്ട് നേതാക്കള്‍ പരസ്യമായി ഏറ്റുമുട്ടി. ഡിസിസി വൈസ് പ്രസിഡന്റെ ജെയിംസ് പന്തംമാക്കനും ഡികെഡിഎഫ് ജില്ലാ പ്രസിഡന്റ് വാസുദേവനുമാണ് ഏറ്റുമുട്ടിയത്.നേതാക്കള്‍ തമ്മിലുള്ള കൈയ്യാങ്കളിയുടെ ദൃശ്യങ്ങള്‍ പുറത്ത് വന്നു.
ജെയിംസ് പന്തംമാക്കന്റെ വിഭാഗത്തിന് ഏഴ് സീറ്റ് മത്സരിക്കാന്‍ നല്‍കണമെന്ന് ആവശ്യപ്പെട്ടു. ഇത് നല്‍കാതെ ഡിസിസി ഔദ്യോഗിക പക്ഷം അഞ്ച് സീറ്റ് നല്കി. ഇതേതുടര്‍ന്നുള്ള തര്‍ക്കമാണ് കയ്യാങ്കളിയില്‍ കലാശിച്ചത്. ഡികെഡിഎഫ് ജില്ലാ പ്രസിഡന്റ് വാസുദേവന്‍ ഡിസിസി പ്രസിഡന്റിന്റെ ഉറ്റസുഹൃത്താണ്. കോണ്‍ഗ്രസിന് ശക്തമായ സ്വാധീനമുള്ള പഞ്ചായത്താണ് ഈസ്റ്റ് എളേരി. അവിടെയാണ് സംഘര്‍ഷം.






