Headlines

ചോര്‍ന്നൊലിച്ച് മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയുടെ അത്യാഹിത വിഭാഗം

ചോര്‍ന്നൊലിച്ച് മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയുടെ അത്യാഹിത വിഭാഗം കെട്ടിടം. രോഗികള്‍ വഴുതി വീഴാതിരിക്കാന്‍ ആശുപത്രിക്കകത്ത് വെള്ളമുണ്ട് സൂക്ഷിക്കുക എന്ന ബോര്‍ഡും വെച്ചിട്ടുണ്ട്.

മൂന്ന് വര്‍ഷം മുന്‍പ് നവീകരിച്ച കെട്ടിടമാണിത്. ഇപ്പോള്‍ പരക്കെ ചോര്‍ച്ച ആണ്. അത്യാഹിത വിഭാഗത്തിലെ നിരീക്ഷണ വാര്‍ഡിലും, മുറിവ് തുന്നുന്ന മുറിയിലും, പ്ലാസ്റ്റര്‍ ഇടുന്ന റൂമിനു മുന്നിലും ചോര്‍ച്ച ഉണ്ട്. വെള്ളം പരന്നൊഴുകാതിരിക്കാന്‍ വലിയ ബക്കറ്റുകളും, പാത്രങ്ങളും വെച്ചിട്ടുണ്ട്.

സീലിംഗിന്റെ ഇടയില്‍ കൂടിയാണ് ചോര്‍ച്ച. എസി ലീക്കേജ് ആണെന്ന് ജീവനക്കാര്‍ പറയുന്നു. പല തവണ അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടും നടപടി ഉണ്ടായില്ല. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് നൂറു കണക്കിന് രോഗികള്‍ ആണ് ദിവസവും ഇവിടെ എത്തുന്നത്. നിരീക്ഷണ വാര്‍ഡില്‍ ഒരേ കട്ടിലില്‍ തന്നെ ഒന്നിലധികം രോഗികളെ കിടത്തിയതും കാണാം.