‘ബിഹാറിനെ ജംഗിൾ രാജിന്റെ ഇരുട്ടിൽ നിന്ന് NDA വികസനത്തിന്റെ വെളിച്ചത്തിലേക്ക് കൊണ്ടുവന്നു’; പ്രധാനമന്ത്രി
മഹാസഖ്യത്തിന് സ്വന്തം താല്പര്യങ്ങളാണ് പ്രധാനമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. യുവാക്കളെ കുറിച്ച് മഹാസഖ്യത്തിന് താല്പര്യം ഇല്ല. ബിഹാറിനെ ജംഗിൾ രാജിന്റെ ഇരുട്ടിൽ നിന്ന് വികസനത്തിന്റെ വെളിച്ചത്തിലേക്ക് എൻഡിഎ കൊണ്ടുവന്നെന്നും പ്രധാനമന്ത്രി പറഞ്ഞു. ബിഹാറിലെ യുവാക്കളുടെ ഭാവി സുരക്ഷിതമാക്കുക എന്നത് നമ്മുടെ കടമയാണ്. അതിനായി ഞങ്ങൾ ആത്മാർത്ഥതയോടെ പ്രവർത്തിക്കുന്നുവെന്ന് പ്രധാമന്ത്രി പറഞ്ഞു. പ്രതിപക്ഷ സഖ്യം ഒരു മഹാസഖ്യം അല്ലെന്നും ഡൽഹിയിലെയും ബിഹാറിലെയും എല്ലാ നേതാക്കളും ജാമ്യത്തിൽ പുറത്തിറങ്ങിയതിനാൽ കുറ്റവാളികളുടെ സഖ്യം ആണെന്നും പ്രധാനമന്ത്രി പരിഹസിച്ചു. “ജംഗിൾ രാജ്” കാലത്തെ അതിക്രമങ്ങളെക്കുറിച്ച്…
