കോണ്‍ഗ്രസില്‍ ചര്‍ച്ചയായി നേതാക്കള്‍ തമ്മിലുള്ള ഭിന്നാഭിപ്രായം; പുനഃസംഘടനയെ തുടര്‍ന്നുള്ള ഭിന്നതകള്‍ക്കിടെ പുതിയ പ്രതിസന്ധി

പുനഃസംഘടനയെ തുടര്‍ന്നുള്ള ഭിന്നതകള്‍ പരിഹരിക്കാനുള്ള ശ്രമങ്ങള്‍ക്കിടെ നേതാക്കള്‍ തമ്മിലുള്ള ഭിന്നാഭിപ്രായം കോണ്‍ഗ്രസില്‍ ചര്‍ച്ചയാകുന്നു. കേരളത്തില്‍ സജീവമാകുമെന്ന കെസി വേണുഗോപാലിന്റെ പരാമര്‍ശവും, അതില്‍ വി ഡി സതീശന്റെ പരിഹാസവുമാണ് കോണ്‍ഗ്രസില്‍ സജീവ ചര്‍ച്ചയാകുന്നത്. പി എം- ശ്രീ പദ്ധതിയിലും കെ സി വേണുഗോപാലും വിഡി സതീശനും വ്യത്യസ്ത അഭിപ്രായങ്ങളാണ് പറഞ്ഞത്. കെപിസിസി, യൂത്ത് കോണ്‍ഗ്രസ് പുനഃസംഘടനയെ തുടര്‍ന്നുള്ള ഭിന്നതയും തുടരുകയാണ്. ഇന്ന് നടത്താന്‍ നിശ്ചയിച്ചിരുന്ന പാര്‍ട്ടി നേതൃയോഗം മാറ്റിവെച്ചു കഴിഞ്ഞു. യൂത്ത് കോണ്‍ഗ്രസ് ഭാരവാഹികള്‍ ചുമതലയേറ്റെടുക്കുന്ന ചടങ്ങും മാറ്റിയിട്ടുണ്ട്. പുതിയതീയതി പ്രഖ്യാപിച്ചിട്ടില്ല.

കെസി വേണുഗോപാല്‍ സജീവമാകുന്നത് സംബന്ധിച്ച ചോദ്യങ്ങളോട് ഇന്ന് റെഡ് അലര്‍ട്ടാണെന്ന പ്രതിപക്ഷനേതാവ് വിഡി സതീശന്റെ മറുപടിയാണ് ഭിന്നത വെളിവാക്കിയത്. ആലപ്പുഴ എംപിയായ താന്‍ കേരളത്തില്‍ സജീവമാണെന്നും അത് ഏതെങ്കിലും കസേര കണ്ടല്ലെന്നുമുളള വേണുഗോപാലിന്റൈ
പ്രതികരണത്തിന് പിന്നാലെയായിരുന്നു വി ഡി സതീശന്റെ അര്‍ത്ഥഗര്‍ഭമായ പരാമര്‍ശം. പി എം ശ്രീ പദ്ധതിയിലും ഇരു നേതാക്കള്‍ക്കും വ്യത്യസ്ത

മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാര് എന്നത് സംബന്ധിച്ച മത്സരം ഒന്നടങ്ങിയ ഘട്ടത്തിലാണ് കെ സി വേണുഗോപാലിന്റെ സജീവസാന്നിധ്യത്തെ സംബന്ധിച്ച്
കോണ്‍ഗ്രസില്‍ വീണ്ടും ചര്‍ച്ചകള്‍ക്ക് തിരികൊളുത്തുന്നത് അഭ്യൂഹങ്ങള്‍ക്ക് വിരാമമിടുന്ന വിധത്തില്‍ വ്യക്തത ഉളള മറുപടിയാണ് കെസി വേണുഗോപാലില്‍ നിന്ന് ഉണ്ടായത്.

കെസി വേണുഗോപാല്‍ എംപി എഐസിസി ജനറല്‍ സെക്രട്ടറി വേണുഗോപാല്‍ സജീവമാകുന്നതിനെ സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് പ്രതിപക്ഷ നേതാവ് നല്‍കിയ മറുപടി വ്യഖ്യാനങ്ങള്‍ക്ക് പാകത്തിലുളളതായിരുന്നു രാഷ്ട്രീയ എതിരാളികള്‍ക്ക് പ്രചരണം നടത്താന്‍ പാകത്തിലുളളതാണ് സതീശന്റെ മറുപടിയെന്ന് മനസിലാക്കി നേതാക്കള്‍ കെസിയെ പിന്തുണച്ച് രംഗത്തെത്തി.

പിഎം ശ്രീ പദ്ധതി സംബന്ധിച്ച പ്രതികരണത്തിലും കെസി വേണുഗോപാലും വിഡി സതീശനും വ്യത്യസ്ത അഭിപ്രായങ്ങളാണ് പ്രകടിപ്പിച്ചത്. തിരഞ്ഞെടുപ്പെന്ന വലിയ ലക്ഷ്യത്തിലേക്ക് അടുക്കുന്ന ഘട്ടത്തില്‍ പാര്‍ട്ടിയില്‍ ഭിന്നസ്വരമുണ്ടെന്ന പ്രതീതി ജനിപ്പിക്കുന്നതില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ആശങ്കയുണ്ട്.