ശബരിമല വിവാദത്തിൽ കോട്ടയത്ത് വിശദീകരണയോഗം നടത്താൻ എൽഡിഎഫ്.
എൽഡിഎഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് നടക്കുന്ന പരിപാടിയിൽ ദേവസ്വം വകുപ്പ് മന്ത്രി വി എൻ വാസവൻ പങ്കെടുക്കും.
അതേസമയം ശബരിമല സ്വർണ്ണക്കൊള്ള വിവാദത്തിൽ പ്രത്യേക അന്വേഷണ സംഘത്തിന്റെ ചെന്നൈയിലെയും കേരളത്തിലെയും പരിശോധന തുടരുകയാണ്. ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസിൽ ഇന്ന് നേരിട്ടെത്തി അന്വേഷണസംഘം വിവരം തേടും.ഉണ്ണികൃഷ്ണൻ പോറ്റിയെയും ഇന്ന് അന്വേഷണസംഘം ചോദ്യം ചെയ്തേക്കും.
പ്രാഥമികമായി രേഖകൾ പരിശോധിച്ച ശേഷമാകും മറ്റു നടപടികളിലേക്ക് അന്വേഷണസംഘം കടക്കുക.
ഉണ്ണികൃഷ്ണൻ പോറ്റി സ്വർണ്ണപ്പാളികൾ കൊണ്ടുപോയ ബെംഗളൂരു, ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളിലെ പല കേന്ദ്രങ്ങളിലും ഒരേസമയം പരിശോധന നടത്താനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.
ദേവസ്വം വിജിലൻസിന്റെ അന്വേഷണ റിപ്പോർട്ട് ശബരിമലയിൽ നേരിട്ടെത്തി പ്രത്യേക അന്വേഷണസംഘം ശേഖരിച്ചിരുന്നു. വിഷയത്തിലെ പ്രതിപക്ഷത്തിന്റെ പ്രതിഷേധവും തുടരും
നാളെ മുതൽ കോൺഗ്രസിന്റെ മേഖലാജാഥകൾ ആരംഭിക്കും.