
‘തന്റെ വാക്കുകൾ മനപ്പൂർവം വളച്ചൊടിച്ചു’; കൂട്ടബലാത്സംഗകേസിലെ വിവാദ പരാമർശത്തിൽ മമത
ബംഗാൾ ദുർഗപൂരിലെ കൂട്ടബലാത്സംഗവുമായി ബന്ധപ്പെട്ട വിവാദ പരാമർശത്തിൽ വിശദീകരണവുമായി മുഖ്യമന്ത്രി മമത ബാനർജി. തന്റെ വാക്കുകകൾ മനപ്പൂർവം വളച്ചൊടിച്ചതെന്ന് മമതാ ബാനർജി പറഞ്ഞു. താൻ പറഞ്ഞത് സന്ദർഭത്തിൽ നിന്നും അടർത്തി മാറ്റുകയായിരുന്നുവെന്നും മമത ബാനർജി കൂട്ടിച്ചേർത്തു. അതിനിടെ മുഖ്യമന്ത്രി മമതാ ബാനജിക്കെതിരെ സിപിഐഎം ഉൾപ്പെടെയുള്ള പാർട്ടികൾ രംഗത്തെത്തി. പശ്ചിമ ബംഗാളിൽ താലിബാൻ ഭരണമാണോയെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി മുഹമ്മദ് സലിം ചോദിച്ചു.സ്ത്രീകൾക്ക് രാത്രിയിൽ സ്വതന്ത്രമായി നടക്കാനും ജോലിക്ക് പോകാനും പാടില്ലേ?, പശ്ചിമ ബംഗാൾ പോലീസ് അന്വേഷണത്തെ…