സ്വര്‍ണപാളി വിവാദത്തില്‍ മുഖ്യമന്ത്രിയെ പരിഹസിച്ച് RSP സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോണ്‍. ആദ്യമായാണ് ദേവസ്വം – ക്ലിഫ് ഹൗസ് റോഡ് ഇത്ര കലുഷിതമായി കാണുന്നത്. കള്ളന്മാർക്ക് കാവൽ നിൽക്കുകയാണ് സംസ്ഥാന സർക്കാർ. ലജ്ജ തോന്നുന്ന കൊള്ളയാണ് ശബരിമലയിൽ നടന്നതെന്നും ഷിബു ബേബി ജോൺ വ്യക്തമാക്കി. ഭരണസംവിധാനം കളവുകള്‍ പടച്ചുവിടുന്നുവെന്നും പദ്മകുമാറിന്റെ തലയില്‍ എല്ലാം കെട്ടിവെയ്ക്കാനാണ് ദേവസ്വം വകുപ്പ് പ്രസിഡന്റ് പ്രശാന്തിന്റെ ശ്രമമെന്നും അദ്ദേഹം പറഞ്ഞു.
ഹൈക്കോടതി ഇടപെടലോടെ സർക്കാരിനു ന്യായീകരണം ഇല്ലാതായി. ശബരിമലയിൽ നിന്നും പോയ ദ്വരപാലക ശില്പങ്ങൾ ചെന്നൈയിൽ എത്തിയപ്പോൾ ചെമ്പ് ആയി മാറി. 39 ദിവസങ്ങൾകൊണ്ട് ശിൽപങ്ങളുടെ മോൾഡ് ഉണ്ടാക്കി ചെന്നയിലെത്തിച്ചു. മുഖ്യമന്ത്രി എന്ത് കൊണ്ടു പ്രതികരിക്കുന്നില്ലെന്നും അദ്ദേഹം ചോദിച്ചു.
പിണറായി വിജയൻ പഞ്ചാബ് മുഖ്യമന്ത്രി ആകാതിരുന്നത് ഭാഗ്യം, ആയിരുന്നെങ്കിൽ ഗോൾഡൺ ടെമ്പിൾ ഇപ്പൊൾ കോപ്പർ ആയി മാറിയാനേയെന്നും അദ്ദേഹം പരിഹസിച്ചു. 2019 തിരഞ്ഞെടുപ്പിൽ ദേവസ്വം ബോർഡിനോട് 10 കോടി പിരിച്ചു നൽകാൻ ആവശ്യപ്പെട്ടു. പത്മകുമാറിനും വാസുവിനും ഒക്കെ തട്ടിപ്പിൽ പങ്കുണ്ട്. അയ്യപ്പ സംഗമം നടത്തി വിശ്വാസികളെ പറ്റിക്കാൻ നോക്കി. പക്ഷെ അയ്യപ്പൻ അപ്പോൾ തന്നെ പണി കൊടുത്തുവെന്നും ഷിബു ബേബി ജോൺ വ്യക്തമാക്കി.