Headlines

ബ്ലേഡ് മാഫിയയുടെ ഭീഷണി? വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച ദമ്പതികൾ മരിച്ചു

ബ്ലേഡ് മാഫിയയുടെ ഭീഷണിയെ തുടർന്ന് വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച ദമ്പതികൾ മരിച്ചു. കാസർഗോഡ് മഞ്ചേശ്വരം സ്വദേശികളായ അജിത്ത്, ഭാര്യ ശ്വേത എന്നിവരാണ് മരിച്ചത്. ഇന്നലെ പകൽ 11 മണിയോടെയാണ് ഇരുവരും വിഷം കഴിച്ചത്. ശ്വേത അധ്യാപികയാണ്. ഇവര്‍ക്ക് ഒരു മകളുണ്ട്. മകളെ സഹോദരിയുടെ വീട്ടില്‍ ഏല്‍പ്പിച്ച ശേഷമാണ് ഇവര്‍ ആത്മഹത്യ ചെയ്തത്. വൈകുന്നേരമാണ് ഇവരെ വീട്ടില്‍ വിഷം കഴിച്ച നിലയില്‍ കണ്ടെത്തിയത്. ബന്ധുക്കളും നാട്ടുകാരും ചേര്‍ന്നാണ് ഇവരെ ആശുപത്രിയില്‍ എത്തിച്ചത്. ഇന്ന് പുലര്‍ച്ചെ 12.30ഓടെ ഇവരുടെയും മരണം സ്ഥിരീകരിക്കുകയായിരുന്നു. ബ്ലേഡ് മാഫിയയുടെ ശല്യം നിരന്തരമായി ഇവർക്ക് ഉണ്ടായിരുന്നതായി നാട്ടുകാർ പറയുന്നു. എന്നാൽ മരണകാരണം പൊലീസ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. സാമ്പത്തിക ബാധ്യതയെ ചൊല്ലി ഇരുവരും തമ്മിൽ തർക്കമുണ്ടായിരുന്നതായി പൊലീസ് പറയുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബന്ധുക്കളുടെ മൊഴി പൊലീസ് ശേഖരിച്ചു.