Headlines

സുബീൻ ഗാർഗിന്റെ മരണം; മാനേജർക്കും സിംഗപ്പൂരിലെ പരിപാടിയുടെ സംഘാടകനും എതിരെ കൊലക്കുറ്റം ചുമത്തി

ബോളിവുഡ് ഗായകൻ സുബീൻ ഗാർഗിന്റെ മരണത്തിൽ മാനേജർക്കും, സിംഗപ്പൂരിലെ പരിപാടിയുടെ സംഘാടകനും എതിരെ കൊലക്കുറ്റം ചുമത്തി. സംഘാടകനായ ശ്യാംകാനു മഹന്തയ്ക്കെതിരെയും സുബിന്റെ മാനേജർ സിദ്ധാർത്ഥ ശർമ്മയ്ക്കെതിരെയുമാണ് കേസ്. കേസിൽ ഇരുവരെയും ചോദ്യം ചെയ്യുന്നത് പുരോഗമിക്കുകയാണ്.

സിംഗപ്പൂരിൽ വച്ച് കഴിഞ്ഞ മാസം 19ന് ആയിരുന്നു സ്കൂബ ഡൈവിങ്ങിനിടെ സുബിൻ ഗാർഗ്‌ മരിച്ചത്. നോർത്ത് ഈസ്റ്റ് ഇന്ത്യ ഫെസ്റ്റിവലിൽ പങ്കെടുക്കുന്നതിനായാണ് സുബിൻ സിംഗപ്പൂരിൽ എത്തിയത്. മരണത്തിന് പിന്നാലെ പരിപാടിയുമായി ബന്ധപ്പെട്ട് സിംഗപ്പൂരിലുണ്ടായിരുന്ന മുഴുവൻ സംഘത്തെയും ചോദ്യം ചെയ്യണമെന്ന് ആവശ്യപ്പെട്ട് കുടുംബം പരാതിയും നൽകിയിരുന്നു.

ക്രിമിനൽ ഗൂഢാലോചന, കൊലപാതകത്തിന് തുല്യമല്ലാത്ത കുറ്റകരമായ നരഹത്യ, അശ്രദ്ധമൂലം മരണം തുടങ്ങി വകുപ്പുകൾ പ്രകാരമാണ് കേസ് എടുത്തിരുന്നു. കേസിൽ സ്പെഷ്യൽ ഡിജിപി എംപി ഗുപ്തയുടെ നേതൃത്വത്തിൽ രൂപീകരിച്ച 10 അംഗ പ്രതേക അന്വേഷണ സംഘം സിംഗപ്പൂരിൽ എത്തിയത്. കുറ്റാരോപിതർക്കെതിരെ നിരവധി ആരോപണങ്ങളുണ്ടെന്നും 40ലധികം പരാതികൾ ലഭിച്ചിട്ടുണ്ടെന്നും കൃത്യമായ അന്വേഷണം നടത്തുമെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു.