Headlines

‘രാഷ്ട്ര നിർമ്മാണത്തിന് RSSന്റെ സംഭാവനകളെ എടുത്തുകാണിക്കുന്ന പ്രസംഗം’; മോഹൻ ഭാഗവതിന്റെ അഭിസംബോധനയെ പ്രകീർത്തിച്ച് പ്രധാനമന്ത്രി

ആർഎസ്എസ് മേധാവി മോഹൻ ഭാഗവതിന്റെ അഭിസംബോധനയെ പ്രകീർത്തിച്ച് പ്രധാനമന്ത്രി. പ്രചോദനാത്മകമായ പ്രസംഗം എന്ന് അദ്ദേഹം വിശേഷിപ്പിച്ചു. രാഷ്ട്ര നിർമ്മാണത്തിന് ആർഎസ്എസിന്റെ സംഭാവനകളെ അഭിസംബോധനയിൽ എടുത്തു കാണിക്കുന്നുവെന്നും മോദി പറഞ്ഞു

“രാഷ്ട്രനിർമ്മാണത്തിന് ആർ‌എസ്‌എസിന്റെ സമ്പന്നമായ സംഭാവനകളെ എടുത്തുകാണിക്കുകന്ന പ്രസംഗം. മഹത്വത്തിന്റെ പുതിയ ഉയരങ്ങൾ കൈവരിക്കാനും, അതുവഴി നമ്മുടെ മുഴുവൻ ഗ്രഹത്തിനും പ്രയോജനം നേടാനുമുള്ള നമ്മുടെ നാടിന്റെ സഹജമായ കഴിവിനെ ഊന്നിപ്പറയുകയും ചെയ്യുന്ന സർസംഘചാലക് ഡോ. മോഹൻ ഭഗവത് ജിയുടെടേത് പ്രചോദനാത്മകമായ പ്രസംഗം,”- പ്രധാനമന്ത്രി മോദി എക്‌സിലെ ഒരു പോസ്റ്റിൽ കുറിച്ചു.

നാഗ്പൂരിലെ രേഷ്ംബാഗ് മൈതാനത്ത് നടന്ന ശതാബ്ദി ആഘോഷങ്ങളിൽ സംസാരിക്കവേ, രാഷ്ട്രത്തിനെ രൂപപ്പെടുത്തുന്നതിൽ സംഘത്തിന്റെ ദർശനവും ലക്ഷ്യങ്ങളും ഭഗവത് അവതരിപ്പിച്ചു. ഇന്ത്യയുടെ പുരോഗതിക്ക് സംഭാവന നൽകാൻ സഹപൗരന്മാരെ പ്രചോദിപ്പിക്കാൻ കഴിയുന്ന “റോൾ മോഡലുകളെ” സൃഷ്ടിക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

ഗാന്ധി ജയന്തി ദിനമായ ഇന്ന് ഗാന്ധിജിയെ പ്രകീര്‍ത്തിച്ച് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിന്റെ വിജയദശമി സന്ദേശം. ഗാന്ധിജി ഇന്ത്യന്‍ സ്വാതന്ത്ര സമരത്തില്‍ നല്‍കിയ സംഭാവനകള്‍ വലുതാണ് എന്ന് അദ്ദേഹം പറഞ്ഞു. .
മഹാത്മഗാന്ധി സമൂഹത്തെ അടിച്ചമര്‍ത്തലില്‍ നിന്നും അനീതിയില്‍ നിന്നും സംരക്ഷിക്കുകയാണ് ചെയ്തതെന്നും മോഹന്‍ ഭാഗവത് പറഞ്ഞു. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന് ശേഷമുള്ള യാത്രയെ നിര്‍ണയിക്കുന്നതില്‍ പ്രധാനപ്പെട്ടത് ഗാന്ധിജിയുടെ ആശയങ്ങള്‍ തന്നെയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം നേപ്പാളിലെ പ്രക്ഷോഭത്തെ കുറച്ചും മോഹന്‍ ഭഗവത് സംസാരിച്ചു. ജനങ്ങളുടെ പ്രശ്‌നങ്ങളോട് മുഖം തിരിക്കുമ്പോഴാണ് ജനകീയ പ്രതിഷേധങ്ങള്‍ ഉണ്ടാവുന്നതെന്ന് അദ്ദേഹം പറഞ്ഞു. പക്ഷേ ഒരു വിപ്ലവവും ഫലം കണ്ടിട്ടില്ല. കൂടാതെ സോഷ്യലിസ്റ്റ് വിപ്ലവങ്ങള്‍ നടന്ന രാജ്യങ്ങള്‍ ഇന്ന് മുതലാളിത്ത രാജ്യങ്ങളാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മത വിഭാഗങ്ങള്‍ക്ക് നേരെ പ്രകോപനം പാടില്ല. നാനാത്വത്തില്‍ ഏകത്വമാണ് വേണ്ടതെന്നും ഞങ്ങള്‍ നിങ്ങള്‍ എന്ന മനോഭാവം തെറ്റാണെന്നും അദ്ദേഹം വ്യക്തമാക്കി.