സിപിഐ പാര്‍ട്ടി കോണ്‍ഗ്രസിലെ സംഘടന റിപ്പോര്‍ട്ടില്‍ നേതൃത്വത്തിന് വിമര്‍ശനം. നേതാക്കള്‍ ഒരേ പദവിയില്‍ തുടരുന്നത് മുരടിപ്പ് ഉണ്ടാക്കുന്നു. പാര്‍ട്ടിയിലെ പുരുഷ മേധാവിത്വ മനോഭാവത്തില്‍ മാറ്റമില്ല. ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങാന്‍ പാര്‍ട്ടിക്ക് കഴിയുന്നില്ലെന്നും വിമര്‍ശനമുണ്ട്.
ചില നേതാക്കള്‍ കാലങ്ങളോളം ഒരേ പദവിയില്‍ തുടരുന്നു. ഇത് പാര്‍ട്ടിയുടെ പ്രവര്‍ത്തനത്തെ ഉള്‍പ്പടെ ബാധിക്കുന്നു. പാര്‍ട്ടിയില്‍ മുരടിപ്പ് ഉണ്ടാകുന്നു എന്ന ആത്മവിമര്‍ശനമാണ് സംഘടനാ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഒപ്പം തന്നെ പാര്‍ട്ടി ലിംഗ സമത്വത്തെ കുറിച്ചും സംസാരിക്കുന്നു. അതിനായുള്ള നടപടികള്‍ ഒക്കെത്തന്നെ പ്രഖ്യാപിക്കുന്നു. എന്നാല്‍ ഇത് നടപ്പിലാകുന്നില്ല എന്നുള്ള വിമര്‍ശനവുമുണ്ട്. പാര്‍ട്ടിയില്‍ ഇപ്പോഴും പുരുഷ മേഝധാവിത്വ മനോഭാവമാണെന്നും വനിതാ നേതാക്കള്‍ നേതൃനിരയിലേക്ക് ഉയരാന്‍ പലഘടകങ്ങളും അനുവദിക്കുന്നില്ലെന്നുമുള്ള വിമര്‍ശനവുമുണ്ട്.
പാര്‍ട്ടി നേതൃത്വം എടുക്കുന്ന പല തീരുമാനങ്ങളും താഴേതട്ടില്‍ നടപ്പാക്കാനാകുന്നില്ല. ഓരോ പാര്‍ട്ടി കോണ്‍ഗ്രസിലും പാര്‍ട്ടിയേയും ഇടതുപക്ഷത്തേയും ശക്തിപ്പെടുത്താനുള്ള തീരുമാനങ്ങള്‍ എടുക്കുന്നു. എന്നാല്‍ അത് നടപ്പിലാക്കാന്‍ കഴിയുന്നില്ലെന്നും വിമര്‍ശനവും സംഘടനാറിപ്പോര്‍ട്ടുലുണ്ട്. നാളെയായിരിക്കും പാര്‍ട്ടി കോണ്‍ഗ്രസില്‍ സംഘടനാ റിപ്പോര്‍ട്ട് അവതരിപ്പിക്കുക. ശേഷം, റിപ്പോര്‍ട്ടിന്‍മേലുള്ള ചര്‍ച്ചയും നടക്കും.