Headlines

അടൂരിലെ വീട്ടിലെത്തി സന്ദര്‍ശിച്ചു, പാലക്കാട് രാഹുൽ മാങ്കൂട്ടത്തിലിന് കോൺഗ്രസ് സംരക്ഷണം ഒരുക്കും; പാലക്കാട് ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ്

രാഹുലിനെ സംരക്ഷിക്കാന്‍ പാലക്കാട്ടെ ഒരു വിഭാഗം നേതാക്കള്‍. രാഹുൽ മാങ്കൂട്ടത്തെ വീട്ടിൽ പോയി കണ്ടത് സ്ഥിരീകരിച്ച് ബ്ലോക്ക് പ്രസിഡണ്ട് സി വി സതീഷ്. മലമ്പുഴയിലെ മാലിന്യ സംസ്കരണ കേന്ദ്രത്തിനെതിരായ വിഷയം സഭയിൽ ഉന്നയിക്കാൻ ആവശ്യപ്പെട്ടായിരുന്നു സന്ദർശനം എന്ന് ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് സി വി സതീഷ് പറഞ്ഞു.

പാലക്കാട് നഗരസഭയിലെ വിവിധ വാർഡുകളിലെ വികസനവും ചർച്ചയായി. രാഹുൽ പാലക്കാട് എത്തിയാൽ ഒരു മനുഷ്യൻ എന്ന നിലയിൽ കോൺഗ്രസ് പ്രവർത്തകർ സംരക്ഷണം ഒരുക്കും. ഡിസിസി പ്രസിഡന്റിന്റെ അനുമതിയോടെ അല്ല തങ്ങളുടെ സന്ദർശനം എന്നും ബ്ലോക്ക് കോൺഗ്രസ് നേതാക്കൾ അറിയിച്ചു.

കോണ്‍ഗ്രസ് പാലക്കാട് ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് സി വി സതീഷ്, മണ്ഡലം പ്രസിഡന്റുമാര്‍ ഉള്‍പ്പെടെ 6 പേര്‍ രാഹുലിനെ അടൂരിലെ വീട്ടിലെത്തി സന്ദര്‍ശിച്ചു. കോണ്‍ഗ്രസ് പ്രാഥമികാംഗത്വത്തില്‍ നിന്നും പുറത്താക്കിയിട്ടും രാഹുലിനെ സംരക്ഷിക്കാനാണ് പാലക്കാട്ടെ ഒരു വിഭാഗം നേതാക്കളുടെ തീരുമാനം. വീട്ടിലെത്തിയുള്ള സന്ദര്‍ശനത്തില്‍ രാഹുലിനെ പാലക്കാട്ടേക്ക് എത്തിക്കുന്ന കാര്യങ്ങള്‍ ചര്‍ച്ചയായി. ഇന്നലെയായിരുന്നു സന്ദര്‍ശനം. നടത്തിയത് സൗഹൃദ സന്ദര്‍ശനമെന്നാണ് നേതാക്കള്‍ പറയുന്നത്.