Headlines

കോഴിക്കോട് മെഡിക്കൽ കോളജ് മോർച്ചറിയിലെ അജ്ഞാത മൃതദേഹങ്ങൾ സംസ്കരിച്ച് തുടങ്ങി

കോഴിക്കോട് മെഡിക്കൽ കോളജ് മോർച്ചറിയിലെ അജ്ഞാത മൃതദേഹങ്ങൾ സംസ്‌കരിച്ച് തുടങ്ങി. ആറ് മൃതദേഹങ്ങൾ കോർപ്പറേഷൻ സംസ്‌കരിച്ചു. ഇനി 10 മൃതദേഹങ്ങൾ കൂടി സംസ്കരിക്കാനുണ്ട്. രണ്ടാം യൂണിറ്റ് ഫ്രീസറും ഉടൻ സജ്ജമാകുമെന്ന് അധികൃതർ പറഞ്ഞു. വെള്ളയിൽ, ചേവായൂർ, മെഡിക്കൽ കോളജ്,കുന്നമംഗലം,പന്നിയങ്കര പൊലീസ് സ്റ്റേഷനുകളിൽ നിന്നായി മെഡിക്കൽ കോളജിൽ എത്തിച്ച 17ഓളം മൃതദേഹങ്ങളാണ് സാംസ്കാരിക്കാതെ ദിവസങ്ങളോളം മോർച്ചറിയിൽ സൂക്ഷിക്കേണ്ടി വന്നത്.

പിന്നാലെ സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ ഇടപെടുകയും സംഭവത്തിൽ സ്വമേധയാ കേസെടുക്കുകയും ചെയ്തിരുന്നു. ഒരാഴ്ചക്കകം നഗരസഭാ സെക്രട്ടറിയോട് റിപ്പോർട്ട് നൽകാനും കമ്മിഷൻ ആവശ്യപ്പെട്ടു. ഒക്ടോബർ 28 ന് കോഴിക്കോട് നടക്കുന്ന സിറ്റിങ്ങിൽ കേസ് പരിഗണിക്കും.