Headlines

ഒടുവില്‍ ആശ്വാസം; ബെംഗളൂരു ദുരന്തത്തില്‍ ആര്‍സിബിയുടെ മനസുമാറ്റിയത് നിയമനടപടി

ആദ്യമായി ഐപിഎല്‍ കിരീടം സ്വന്തമാക്കിയതിന്റെ സന്തോഷത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു വമ്പന്‍ ആഘോഷം സംഘടിപ്പിച്ചതിന് പിന്നാലെ അത് വലിയ ദുരന്തത്തിലേക്ക് വഴിമാറുകയായിരുന്നു. ദുരന്തമുണ്ടായി മാസങ്ങള്‍ പിന്നിട്ടെങ്കിലും യഥാസമയം മതിയായ ധനസഹായം മരിച്ചവരുടെ കുടുംബങ്ങള്‍ക്കും പരിക്കേറ്റവര്‍ക്കും നല്‍കാതിരുന്നത് വലിയ വിമര്‍ശനം ക്ഷണിച്ചുവരുത്തിയിരുന്നു. കര്‍ണാടക സര്‍ക്കാര്‍ കര്‍ശനമായ നിയമനടപടികള്‍ ഫ്രാഞ്ചൈസിക്ക് മേല്‍ പ്രയോഗിച്ചതോടെയാണ് ധനസഹായം 25 ലക്ഷം രൂപയാക്കാനും അത് വേഗത്തില്‍ കൈമാറാനും അധികാരികള്‍ മനസുകാണിച്ചത്. ആര്‍സിബി കെയേഴ്സിന്റെ നേതൃത്വത്തില്‍ നടന്ന നടപടിയെ സംബന്ധിച്ച വിവരങ്ങള്‍ ഓഗസ്റ്റ് 30 നാണ് ഫ്രാഞ്ചൈസി പുറത്തുവിട്ടിരിക്കുന്നത്. 2024 ജൂണ്‍ നാലിനായിരുന്നു ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിന് പുറത്ത് തിക്കിലും തിരക്കിലുംപെട്ട് 11 പേര്‍ മരിക്കുകയും 56 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത ദുരന്തമുണ്ടായത്.

2025 ജൂണ്‍ നാല് ഞങ്ങളുടെ ഹൃദയം തകര്‍ത്ത ദിവസമായിരുന്നുവെന്നും ആര്‍സിബി കുടുംബത്തിലെ പതിനൊന്ന് അംഗങ്ങളെ തങ്ങള്‍ക്ക് നഷ്ടപ്പെട്ടുവെന്നും ആദ്യപടിയായി, ഏറ്റവും മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 25 ലക്ഷം രൂപ വീതം നല്‍കുകയാണെന്നുമൊക്കെ പ്രസ്താവനയില്‍ ചേര്‍ത്തിട്ടുണ്ട്. മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് കര്‍ണാടക സര്‍ക്കാരും 25 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിരുന്നു.