Headlines

‘നീതി ലഭിക്കാൻ വൈകി; പ്രതികൾക്ക് യാത്രയയപ്പ് നൽകിയത് ദൗർഭാഗ്യകരം’; സി സദാനന്ദൻ

കാൽ വെട്ടിയ കേസിൽ സിപിഐഎം പ്രവർത്തകരായ 8 പ്രതികൾ കീഴടങ്ങിയ സംഭവത്തൽ പ്രതികരണവുമായി സി സദാനന്ദൻ. തനിക്ക് നീതി ലഭിക്കാൻ വൈകിയെന്നും നീതി കിട്ടിയെന്നതിൽ സന്തോഷമെന്നും സി സദാനന്ദൻ പറഞ്ഞു. ജയിലിലേക്ക് പോകുന്ന പ്രതികൾക്ക് വലിയ യാത്രയയപ്പ് നൽകിയത് ദൗർഭാ​ഗ്യകരമെന്ന് സദാനന്ദൻ പറഞ്ഞു.

മുൻമന്ത്രി കെ കെ ശൈലജ ഉൾപ്പെടെ പങ്കെടുത്തു. എംഎൽഎ എന്നുള്ള നിലയിൽ അങ്ങനെയൊരു ചടങ്ങിൽ പങ്കെടുത്തു എന്നത് ദൗർഭാഗ്യകരമാണെന്ന് സി സദാനന്ദൻ. ഇത് സമൂഹത്തിന് നൽകുന്നത് തെറ്റായ സന്ദേശം. ഇത്തരം കുറ്റകൃത്യങ്ങൾക്ക് പ്രേരണ നൽകുന്ന സമീപനമാണ് കെ കെ ശൈലജ സ്വീകരിച്ചതെന്ന് അദേഹം കുറ്റപ്പെടുത്തി.

ആക്രമണം നടന്ന് 31 വർഷം കഴിഞ്ഞു. ആശയങ്ങൾ തമ്മിൽ ആണ് ഏറ്റുമുട്ടേണ്ടത് ആയുധങ്ങൾ തമ്മിൽ അല്ലെന്ന് സി സദാനന്ദൻ പറഞ്ഞു. ശിക്ഷയിൽ ഇളവ് നൽകിയാൽ അത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്ന് കോടതി നിരീക്ഷിച്ചു. ഇരയ്ക്കുവേണ്ടി സർക്കാർ എന്തുകൊണ്ട് ആണ് അപ്പീർ പോകാത്തത് എന്ന് കോടതി ചോദിച്ചിരുന്നുവെന്ന് സി സദാനന്ദൻ പറഞ്ഞു. കണ്ണൂർ ജില്ലയിൽ നിലവിലെ സ്ഥിതി സമാധാനപരം. മുൻപ് നടന്ന അക്രമങ്ങളെ പറ്റി ചർച്ച ചെയ്യുന്നില്ല. കണ്ണൂർ ജയ്ലിൽ പ്രതികൾക്ക് കൂടുതൽ പരിഗണ ലഭിച്ചേക്കുമെന്ന് സി സദാനന്ദൻ പറഞ്ഞു.