ഇടുക്കിയിൽ ആറു വയസ്സുകാരിയേ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി
ഇടുക്കി തിങ്കൾ കാട്ടിൽ ആറുവയസ്സുകാരിയെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.അസം സ്വദേശി കൃഷ്ണന്റെ മകൾ കൽപ്പനയാണ് മരിച്ചത്.കുട്ടിയെ കാറിനുള്ളിൽ ഇരുത്തി മാതാപിതാക്കൾ ഏലത്തോട്ടത്തിൽ ജോലിക്ക് പോയ സമയത്തായിരുന്നു സംഭവം. അസം സ്വദേശി കൃഷ്ണനും ഭാര്യയും മകൾ കൽപ്പനയും കുറച്ച് നാളുകളായി കേരളത്തിലാണ് താമസം.ഇരുവരും ഏല തോട്ടത്തിലെ തൊഴിലാളികളാണ്.കഴിഞ്ഞ രണ്ട് ദിവസമായി കുട്ടിക്ക് പനിയും ഛർദിയും ഉൾപ്പടെയുള്ള ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്നു.ഇതിനായി ഇവർ ആശുപത്രിയിൽ ചികിത്സ തേടുകയും ചെയ്തിരുന്നു. ഇന്ന് രാവിലെയാണ് ജോലിക്ക് പോകുന്നതിനായി മാതാപിതാക്കൾ കുട്ടിയുമായി തോട്ടത്തിലെത്തുന്നത്….